"ഗവ. എൽ പി എസ് വാരനാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 20: വരി 20:
[[പ്രമാണം:34202 pic 23.jpg|ലഘുചിത്രം]]
[[പ്രമാണം:34202 pic 23.jpg|ലഘുചിത്രം]]
[[പ്രമാണം:34202 pic 25.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:34202 pic 25.jpg|നടുവിൽ|ലഘുചിത്രം]]
== ഭാഷാ ക്ലബ് ==
മാതൃഭാഷയിൽ  കുട്ടികൾക്ക്  താല്പര്യവും , സർഗ്ഗശേഷികളും  വളർത്തുന്നതിന്  വേണ്ടി കവിതാരചന , കഥാരചന , പഴഞ്ചൊല്ലുകൾ  അവതരണം,കടങ്കഥാമത്സരം , നാടൻപാട്ടുകൾ എന്നിവ  നടത്തിവരുന്നു .

14:51, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ദിനത്തിൽ എല്ലാ വർഷവും ഓരോ കുട്ടിയും സ്കൂളിലും ഒപ്പം വീട്ടിലും വൃക്ഷ തൈകൾ നടുന്നു .വൃക്ഷ തൈയ്യുടെ മാറ്റങ്ങൾ നിരീക്ഷിച്ചു പരിസ്ഥിതി ദിന ഡയറി യിൽ രേഖപ്പെടുത്തുന്നു .പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കായൽ സന്ദർശനവും തുടർന്ന് കായൽ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ചും കായൽ മലിനീകരണം ഏതെല്ലാം തരത്തിൽ കായലോര വാസികളെ ദുരിത പൂർണ്ണമാക്കുന്നുവെന്നും സമീപവാസികളോട് ചോദിച്ചു മനസിലാക്കി .തുടർന്ന് പൂർവ്വ വിദ്യാർഥിയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ ശ്രീ  പ്രിസു കുട്ടികൾക്ക് കായൽ സംരക്ഷണത്തെ കുറിച്ച് ക്ലാസ് എടുത്തു .

ഹെൽത്ത് ക്ലബ്

കുട്ടികളുടെ ആരോഗ്യസംരക്ഷണം , സമീകൃതാഹാരം , വ്യായാമത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിൽ പവർ പോയിന്റ് പ്രസന്റേഷൻ നടത്തുകയും , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണം , കർക്കിടക കഞ്ഞി, കോവിഡിനെ പ്രതിരോധിക്കുവാൻ വേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് അയ്യൂർവേദ ഡോക്ടർ ശ്രീ വിഷ്ണു ഓൺലൈനായി ക്ലാസ് നടത്തുകയും , സ്കൂളിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും , അധ്യാപകരും ഈ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു .

യോഗ

കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയെ ഏറെ സ്വാധീനിക്കുന്ന യോഗ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു .കുട്ടികൾക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ പ്രാരംഭ ആസനങ്ങൾ, മെഡിറ്റേഷൻ എന്നിവ  കുട്ടികളെ പരിശീലിപ്പിക്കുന്നു .

ഗണിത ക്ലബ്

സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു ഗണിതത്തിൽ താല്പര്യം വളർത്തുന്നതിന് വേണ്ടി' എല്ലാ മാസവും വിവിധ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് മനുഷ്യരൂപം, വീട്, വാഹനം , പൂവ് , എന്നിവ നിർമിക്കുകയും ഗണിതവുമായി ബന്ധപെട്ട് കുസൃതി ചോദ്യങ്ങൾ , ഗണിത ക്വിസ് എന്നിവ സംഘടിപ്പിച്ചു വരുന്നു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു

ഭാഷാ ക്ലബ്

മാതൃഭാഷയിൽ കുട്ടികൾക്ക് താല്പര്യവും , സർഗ്ഗശേഷികളും വളർത്തുന്നതിന് വേണ്ടി കവിതാരചന , കഥാരചന , പഴഞ്ചൊല്ലുകൾ അവതരണം,കടങ്കഥാമത്സരം , നാടൻപാട്ടുകൾ എന്നിവ നടത്തിവരുന്നു .