"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

23:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കാണുക നിങ്ങളിന്നീ ഭൂതലത്തേ
കാണുക നിങ്ങളിന്നീ കേരളത്തേ
മാലിന്യമേകിയിന്നീ ചുറ്റുപാടും
ദുർഗ്ഗന്ധമേകിയിന്നീ പുഴയും
പുകയാൽ മലിനമായി ഇന്നൊരു വായുവും
നമ്മൾക്കേകുന്നു രോഗമതേ
ഇന്നു നാം കാണുന്ന ലോകമെല്ലാം നമ്മൾ തൻ
സൃഷ്ടിയാണെന്ന് ഓർക്കുക
ഭീതിയിലൊന്നായി ചൊല്ലുന്നൊരീ മണ്ണും
കാണുവിൻ നിങ്ങളൊന്നെൻ ഹൃത്തിനെ
ആരുമേ കാണാതെ ആരുമേ കേൾക്കാതെ
പോകുന്നിതെൻ ജൻമ ദുഃഖമെല്ലാം
അർഹതയില്ല നമുക്കു ചലിക്കാൻ
അർഹതയില്ല നമുക്കു വസിക്കാൻ
ഇന്നു ദൈവം തന്ന സമ്മാനം ഒക്കെ നാം
നഷ്ടപ്പെടുത്തുന്നു ദൈവം സാക്ഷി

മെർലിൻ ജോസ്
6 ബി ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത