"വി.ബി.എസ്. വിളയന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ വർദ്ധന ഉണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ വർദ്ധന ഉണ്ടായി .
തേൻകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബ്രാഹ്മണർ കൂടുതൽ താമസിക്കുന്ന പ്രദേശമാണ് വിളയന്നൂർ ഗ്രാമം. വിളയന്നൂരിൽ 1920കളിൽ ശ്രീ. തെയ്യൻ മാസ്റ്ററുടെ ശ്രമഫലമായി ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു. ഇതിൽ ആദ്യമായി ശ്രീ. ചാത്തൻ, കുറുമ്പൻ എന്നീ ഹരിജൻ അധ്യാപകൻ അധ്യാപനം നടത്തുകയും ആ വിഭാഗത്തിലെയും മറ്റു പിന്നോക്ക വിഭാഗത്തിലെയും ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കുകയും അവരെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തവരാണ്. വിദ്യാർത്ഥികളുടെ കുറവു കാരണം ഇത് അടച്ചുപൂട്ടുകയും, പിന്നീട് വി.എസ്.ശിവരാമകൃഷ്ണയ്യർ എന്നയാളുടെ നേതൃത്വത്തിൽ 1927-ൽ മുപ്പത് കുട്ടികളും അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
 
1950 ഓടുകൂടി 198 കുട്ടികളും ആറ് അധ്യാപകരുമായി സ്കൂൾ വളർന്നു. ഈ കാലങ്ങളിൽ ഇവിടെ പഠിച്ച പലർക്കും ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. 1958-ലെ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബിൽ കേരളത്തിലെ മറ്റ് സ്കൂളുകളിലെ അധ്യാപകരുടെ ജീവിതത്തിലെന്ന പോലെ ഇവിടുത്തെ അധ്യാപകരുടെ ജീവിതത്തിലും വെളിച്ചം വീശി. അവരെ ജീവിതത്തിന്റെ അന്ധകാരത്തിൽ നിന്ന് പുലരിയുടെ പുതുവട്ടത്തിലേക്ക് കൈപിടിച്ചു കയറ്റി.
 
1997 മുതൽ നടപ്പിൽ വരുത്തിയ DPEP പരിപാടി വിദ്യാലയത്തിലും വിദ്യാലയാന്തരീക്ഷത്തിലും സമൂലമായ മാറ്റം വരുത്തി. അധ്യാപകർക്ക് നിരന്തര പരിശീലനം ലഭിച്ചു. അനവധി പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കപ്പെട്ടു. ടീച്ചേഴ്സ് ഗ്രാന്റ്, സ്കൂൾ ഗ്രാന്റ് ലൈബ്രറി ഗ്രാന്റ്, അലമാര ഗ്രാന്റ്, മികച്ച സ്കൂൾ അവാർഡ്, ആക്റ്റിവിറ്റി സെന്റർ ഗ്രാന്റ് തുടങ്ങി വിവിധ ഇനങ്ങളിലായി ലഭിച്ച ഗ്രാൻ്റുകൾ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു.
 
DPEP,SSA,SSK തുടങ്ങിയ സംവിധാങ്ങളിലൂടെ ലഭിച്ച പരിശീലനങ്ങൾ സ്കൂളിൽ നല്ല അക്കാദമിക മുന്നേറ്റമുണ്ടാക്കുവാനും,PTA യെ സ്കൂളുമായി വളരെയേറെ അടുപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
 
കഴിഞ്ഞ കുറെ വർഷമായി ഈ വിദ്യാലയവും മികവിൻ്റെ പാതയിലാണ്. സമൂഹത്തിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മക്കൾ പഠിക്കുന്നത് പൊതുവിദ്യാലയങ്ങളിലാണ്. സാമൂഹിക നീതിയും അവസരസമത്വവും ഉണ്ടാക്കുന്നതിന് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

20:44, 16 ജനുവരി 2022-നു നിലവിലുള്ള രൂപം