"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:




[[പ്രമാണം:15016_s4.jpg|300px|left| ]][[പ്രമാണം:15016_s5.jpg|300px|right|]][[പ്രമാണം:15016_s6.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_jrc4.jpg|300px|left| ]][[പ്രമാണം:15016_jrc5.jpg|300px|right|]][[പ്രമാണം:15016_jrc6.jpg|ലഘുചിത്രം|300px|centre|]]




[[പ്രമാണം:15016_s7.jpg|300px|left| ]][[പ്രമാണം:15016_s8.jpg|300px|right|]][[പ്രമാണം:15016_s9.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_jrc7.jpg|300px|left| ]][[പ്രമാണം:15016_jrc8.jpg|300px|right|]][[പ്രമാണം:15016_jrc9.jpg|ലഘുചിത്രം|300px|centre|]]




[[പ്രമാണം:15016_s10.jpg|300px|left| ]][[പ്രമാണം:15016_s11.jpg|300px|right|]][[പ്രമാണം:15016_s12.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_jrc10.jpg|300px|left| ]][[പ്രമാണം:15016_jrc11.jpg|300px|right|]][[പ്രമാണം:15016_jrc12.jpg|ലഘുചിത്രം|300px|centre|]]





12:48, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജെ ആർ സി

ജി എം എച്ച് എസ് എസ് വെള്ളമുണ്ടയിൽ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് 2001 ൽ  ആണ്. വിദ്യാർഥികളിൽ ആതുര സേവന സന്നദ്ധത മനോഭാവം വളർത്തുക എന്നതാണ് ജെ ആർ സി യുടെ ലക്ഷ്യം.നിലവിൽ 30 കുട്ടികൾ വീതമുള്ള ഒരു യൂണിറ്റ് ആണ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.

ജെ ആർ സി യുടെ പ്രവർത്തനങ്ങൾ

       ക്ലീനിങ്

എല്ലാദിവസവും  കേഡറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച്  വിദ്യാലയത്തിന്റെ വിവിധഭാഗങ്ങളിൽ ക്ലീനിങ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാ വെള്ളിയാഴ്ചയും കേഡറ്റുകളുടെ മീറ്റിംഗ് വിളിക്കുകയും പ്രവർത്തനങ്ങളുടെ ഫോളോ അപ്പ് നടത്താറുമുണ്ട്.

സഹായ ഹസ്തം

2016 ൽ  ചെന്നൈയിലെ  പ്രളയ ബാധിതർക്ക് വേണ്ടി ജെ ആർ സി യുടെ നേതൃത്വത്തിൽ  അവശ്യവസ്തുക്കളുടെ സമാഹരണം നടത്തിയിരുന്നു.

തണൽ എന്ന വൃദ്ധസദനത്തിലേക്ക് ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുകയും നിശ്ചിത തുക സമാഹരിച്ച് അവിടേക്ക് കൈമാറുകയും ചെയ്തു.  കൂടാതെ അവിടുത്തെ അന്തേവാസികളുമായി സമയം ചെലവഴിക്കുകയും ചെയ്തു.

2018 ലെ പ്രളയം മൂലം വീട് നഷ്ടപ്പെട്ട നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും അവിടേക്ക് ആവശ്യമായ സഹായങ്ങൾ ജെ ആർ സി യുടെ നേതൃത്വത്തിൽ ചെയ്തുകൊടുക്കുകയും ചെയ്തു.

നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ കിടപ്പ് രോഗിയായ അച്ഛനെ കാണുകയും  അവർക്ക് വേണ്ട ധനസഹായം നൽകുകയും ചെയ്തു.

കോളനി ശുചീകരണം

ജെ ആർ സി  കേഡറ്റുകളുടെ ആതുരസേവനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് തൊട്ടടുത്തുള്ള മുണ്ടക്കൽ കോളനിയിൽ കേഡറ്റുകൾ സന്ദർശനം നടത്തുകയും കോളനിയുടെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

പ്രകൃതി പഠന യാത്ര (2019-20)

വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ജെ ആർ സി യൂണിറ്റും സംയുക്തമായിഒരു പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ചിറപുൽ മലയിലേക്ക് ആണ് യാത്ര സംഘടിപ്പിച്ചത്. കുട്ടികളിൽ പ്രകൃതി സ്നേഹവും  സാഹസികതയും വളർത്തുവാൻ  ഈ യാത്ര ഉപകരിച്ചു.

ഈ കോവിഡ കാലഘട്ടത്തിലും വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റ് പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായ എല്ലാ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്.

മാസ്ക് നിർമ്മാണം

ജെ ആർ സി കേഡറ്റുകൾക്ക്  സ്വന്തമായി മാസ്ക് നിർമ്മിക്കുവാൻ ഉപകരിക്കുന്ന വീഡിയോകൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കൊടുക്കുകയും അതുപ്രകാരം കേഡറ്റുകൾ സ്വന്തമായി മാസ്ക് നിർമ്മിച്ച് വിദ്യാലയത്തിൽ നൽകുകയും ചെയ്തു. ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ അവരാൽ കഴിയുംവിധം സർജിക്കൽ മാസ്ക്കുകൾ വാങ്ങുകയും അത് വിദ്യാലയത്തിൽ ഏൽപ്പിക്കുകയും ചെയ്തു. 2021-22 കാലഘട്ടത്തിലും ജെ ആർ സി കേഡറ്റുകൾ ഇതേ മാസ്ക് നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി.

രാഷ്ട്രീയ ഏകതാ ദിനം

രാഷ്ട്രീയ  ഏകതാ ദിനത്തിന്റെ ഭാഗമായി ജെ ആർ സി കേഡറ്റുകൾ പ്രതിജ്ഞ ചൊല്ലുകയും അതിന്റെ ഭാഗമായി ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു.

പറവകൾക്കൊരു നീർകുടം

2021 മാർച്ച് മാസത്തിൽ പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ ഭാഗമാകുവാൻ ജെ ആർ സി കേഡറ്റുകൾക്ക്  കഴിഞ്ഞു. കുട്ടികൾ അവരവരുടെ വീടുകളിൽ പറവകൾക്ക് ദാഹം ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തു.  ചിലർ നീർ കുടങ്ങൾ മരക്കൊമ്പുകളിൽ കെട്ടി തൂക്കുകയും  ചിലർ പക്ഷികൾ കൂടുതൽ വരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ചു കൊടുക്കുകയും ചെയ്തു.

മഴക്കാലപൂർവ്വ ശുചീകരണം

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ്‌ 31 ന് ഡ്രൈഡേ ആചരിക്കുകയും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

വൃക്ഷത്തൈ നടൽ

ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വീടിന്റെ പരിസരത്ത് വൃക്ഷത്തൈ നടുകയും അതിനെ യഥാസമയം പരിപാലിക്കുകയും ചെയ്തു. എല്ലാ മാസവും കേഡറ്റുകൾ അവർ നട്ട ചെടിയുടെ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.


യോഗ ദിനാചരണം

യോഗ പരിശീലനത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് വാട്സാപ്പിൽ അയച്ചു കൊടുക്കുകയും ഓൺലൈനായി യോഗ പരിശീലനം നൽകുകയും ചെയ്തു. കേഡറ്റുകൾ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം 7 ദിവസം നീണ്ടുനിന്ന  യോഗ പരിശീലനത്തിൽ പങ്കെടുത്തു.

വെബിനാർ

2021 ഒക്ടോബർ മൂന്നാം തീയതി  ജെ എച്ച് ഐ  ശ്രീ അരവിന്ദൻ ഓ സി  യുടെ നേതൃത്വത്തിൽ " സന്നദ്ധ പ്രവർത്തനവും ഭാവി തലമുറയും" എന്ന വിഷയത്തിൽ ജെ ആർ സി കേഡറ്റുകൾക്കായി വെബിനാർ സംഘടിപ്പിച്ചു.




പ്രമാണം:15016 jrc9.jpg


പ്രമാണം:15016 jrc10.jpg
പ്രമാണം:15016 jrc11.jpg
പ്രമാണം:15016 jrc12.jpg