"ഗവ.എൽ.പി.എസ്. ഏഴംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്. | എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്. | ||
ഇവിടുത്തെ ആദ്യ '''ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദപിള്ള''' | ഇവിടുത്തെ ആദ്യ '''ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദപിള്ള'''യായിരുന്നു. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു. |
06:59, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എൽ പി എസ് ഏഴംകുളം പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.
ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂളിന് 250 മീറ്റർ തെക്കായി പ്ലാങ്കാലയിൽ എന്ന സ്ഥലത്ത് 1897 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒന്നാം സ്റ്റാൻഡേർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമുണ്ടായിരുന്ന ഓല കെട്ടിടം മാറ്റി 1950 ൽ പണിതതാണ് ഇപ്പോൾ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട കെട്ടിടം. 1987ലാണ് ഇതിന്റെ പണി പൂർത്തിയായത്. ആരംഭകാലത്ത് 17 അധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു.
ശ്രീ പരശുരാമയ്യർ, ശ്രീ സുബ്രഹ്മണ്യൻ എന്നിവരുടെ ജന്മത്വാവകാശത്തിലുള്ള 54 സെന്റ് ഭൂമി ചാങ്ങയിൽ കേശവക്കുറുപ്പ് അമ്പഴവേലിൽ ജി പാർവതിയമ്മ എന്നിവർക്ക് കുടികിടപ്പവകാശമായി നൽകിയിരുന്നത് 1897ൽ അവർ സർക്കാറിന് നൽകുകയും ആ സ്ഥലത്ത് സ്കൂൾ ആരംഭിക്കുകയും ചെയ്തു.
എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്.
ഇവിടുത്തെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദപിള്ളയായിരുന്നു. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു.