"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ച് മുന്നേറാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ച് മുന്നേറാം. എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ച് മുന്നേറാം. എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നമുക്ക് ഒന്നിച്ച് മുന്നേറാം
കൂട്ടുകാരെ, ലോകം ഇപ്പോൾ കൊറോണ എന്ന വലിയൊരു രോഗത്തെ അഭിമുഖീകരിക്കുകയാണ്. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും പോലീസും ഇതിനെതിരെയുള്ള നിരന്തര പരിശ്രമത്തിലാണ്. ഈ വേളയിൽ അവർക്കൊപ്പം നമുക്കും പരിശ്രമിച്ചു മുന്നേറാം. ഈ രോഗം ഒരു പകർച്ച വ്യാധിയാണ്. മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൊണ്ടു മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. പരസ്പര സമ്പർക്ക മൂലമാണ് ഈ രോഗം പകരുന്നത്. ആയതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടാതെയും നമുക്ക് ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. കൂട്ടുകാരെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തു പോകുക. പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. പുറത്തു പോയി വന്നാൽ ആദ്യം കയ് കാലും സോപ്പിട്ടു വൃത്തിയാക്കി കഴുകിയതിനു ശേഷം മാത്രം വീട്ടിനകത്തേക്ക് പ്രവേശിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ മുഖം മറിക്കണം. ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. അനാവശ്യമായി കൈ കൾ കൊണ്ട് മൂക്ക്, കണ്ണ്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്. ചുമ, പനി, ശ്വാസതടസം, തൊണ്ടവേദന എന്നിവയൊക്കെ ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. അതുകൊണ്ട് ഇവയിൽ എതെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറുടെ നിർദേശ പ്രകാരം മാത്ര മുള്ള മരുന്നുകൾ കഴിക്കുക. ഇത് നിങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. കോവിഡ് 19 എന്ന വൈറസിനെതിരെയുള്ള പ്രവർത്തനങ്ങളിൽ നമുക്ക് ഒന്നിച്ച് മുന്നേറാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം