"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/അപ്പുവും മുത്തച്ഛനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/അപ്പുവും മുത്തച്ഛനും എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/അപ്പുവും മുത്തച്ഛനും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പുവും മുത്തച്ഛനും
മോനെ അപ്പൂ...." "എന്താ മുത്തശ്ശാ" "ഇങ്ങു വാ ". "മുത്തശ്ശാ ഞാൻ ഗെയിം കളിക്കുവാ". "മുത്തശ്ശനൊരു കഥ പറഞ്ഞു തരാം". " കഥയോ? വേണ്ട മുത്തശ്ശാ ഞാനിപ്പോൾ ഗെയിം കളിക്കുകയല്ലേ. എന്തു രസാന്നറിയോ ഈ ഗെയിം ". "എന്താ ചെയ്യാ! കുട്ടികൾക്ക് ഇപ്പോൾ കഥയും പാട്ടും ഒന്നും വേണ്ട. കംപ്യൂട്ടറോ മൊബൈലോ അല്ലെങ്കിൽ ടി.വി യോ മാത്രം ". "ഹും ശൊ എന്തൊരു കഷ്ടാ കരണ്ട് പോയി ഇനി എങ്ങനെ കംപ്യൂട്ടറിൽ ഗെയിം കളിക്കും" ? "എന്താ മോനു പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല" "മുത്തശ്ശനിതൊന്നും മനസ്സിലാക്കില്ല. മുത്തശ്ശനൊരു കഥ പറയാമെന്ന് പറഞ്ഞില്ലേ? അത് പറയൂ " " കരണ്ട് പോയപ്പോൾ മുത്തശ്ശൻ കഥ പറയണം അല്ലേ? അമ്പട കേമാ! " "എന്താ പ്പോ നമ്മുടെ നാടിന് സംഭവിക്കുന്നത് അതറിയോ കുട്ടിക്ക്"? " അത് മുത്തശ്ശനറിയില്ലേ കൊറോണയല്ലേ " . " അതെ ആ കൊറോണ വന്നത് എവിടെ നിന്നെന്നറിയുമോ?. " ഇല്ല മുത്തശ്ശാ " " ഇതാ മുത്തശ്ശൻ പറയുന്നത് വാർത്തകൾ കാണണമെന്ന്. ഇവിടെ വരുത്താറുള്ള പേപ്പറെങ്കിലും വായിച്ചു കൂടെ നിനക്ക്? "ഉം , ഇനി നോക്കാം." "മുത്തശ്ശൻ പറ എവിടന്നാ അത് വന്നത്"? " അത് ചൈനയിലെ വുഹാനിൽ നിന്നാണ് വന്നത് ചൈനയിൽ നിന്ന് പടർന്ന് ഇറ്റലി ,ഫ്രാൻസ് തുടങ്ങി നമ്മുടെ ഇന്ത്യയിലും, ഈ കൊച്ചു കേരളത്തിൽ വരെ എത്തി ഈ മഹാ മാരി" "ശരിയാ മുത്തശ്ശൻ പറഞ്ഞത്. ഇന്നലെ അച്ഛൻ പറയുന്നത് കേട്ടു ലോകമെമ്പാടും ഒരുപാട് പേർ മരിക്കുന്നുവെന്ന്- പക്ഷെ നമ്മുടെ കേരളത്തിൽ വലിയ പ്രശ്നമില്ലല്ലോ" "മുത്തശ്ശന് പേടിയുണ്ടോ ? "മുത്തശ്ശന് പേടിയൊന്നുമില്ല കാരണം എന്താ എന്നറിയോ. നമ്മുടെ നാടിനെ അങ്ങനെ തോൽപിക്കാനൊന്നും പറ്റില്ല. "നമ്മൾ ആദ്യം തന്നെ ഒറ്റക്കെട്ടായ് എടുത്തില്ലെ വീട്ടിലിരിക്കണം എന്ന തീരുമാനം .അത് നമ്മുടെ ഭരണ കർത്താക്കൾ എടുത്ത നല്ല തീരുമാനമാണ് അതിലൂടെ ഈ മഹാ വിപത്തിനെ നമുക്ക് പിടിച്ചു കെട്ടാൻ ഒരു വിധം കഴിഞ്ഞു. നന്മയുള്ള ഒരു കൂട്ടം ആളുകളുടെ ശ്രമഫലമാണത്". " ആരൊക്കെയാണത് മുത്തശ്ശാ "? " ഡോക്ടർമാർ ,നഴ്സുമാർ, ആരോഗ്യ പ്രവർത്തകൾ, പോലീസുകാർ പിന്നെ എന്തിനും മുന്നിൽ നിൽക്കുന്ന ആരോഗ്യ മന്ത്രിയും, മുഖ്യമന്ത്രിയും മറ്റുള്ളവരും. പിന്നെ ഇതൊക്കെ പാലിച്ചിരിക്കുന്ന വീട്ടിൽ അടങ്ങിയിരിക്കുന്ന നമ്മളെ പോലുള്ള ജനങ്ങളും ". "മുത്തശ്ശാ ഇങ്ങനെ ഇരുന്നാൽ കൊറോണയിൽ നിന്ന് നമ്മൾ രക്ഷപെടുമോ? "വ്യക്തിശുചിത്യം നമ്മൾ പാലിക്കണം പുറത്ത് പോയി വന്നാൽ കൈകൾ സോപ്പ് കൊണ്ടോ മറ്റോ നന്നായി കഴുകുക വഴിയും ,മാസ്ക് ധരിച്ചും, മറ്റ് വ്യക്തികളിൽ നിന്നും അകലം പാലിക്ക വഴിയും ഒരു വിധം നമ്മൾക്കിതിനെ തടയാം " "ഉം . ശരിയാ മുത്തശ്ശൻ പറയുന്നത് " " ഇപ്പോൾ ജാതിയുടെയും മതത്തിൻ്റെയും പേരിൽ ഒരു തല്ലുമില്ല. വെറുതെ നെട്ടോട്ടമോടിയ മനുഷ്യർ ഇപ്പോൾ അടങ്ങിയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം ഇല്ല. നമ്മുടെ ഭൂമി സ്വയം ശുദ്ധീകരിക്കുക യാണെന്ന് തോന്നുന്നു.പുതിയ പച്ചപ്പിലേക്ക് വരികയാണെന്ന് തോന്നുന്നു, മനുഷ്യൻ കാട്ടി കൂട്ടിയ ഓരോ ക്രൂരതക്കും പകരം ചോദിച്ച് പുതിയ ഭൂമിയായ്. " ആ മോനേ കരണ്ടു വന്നല്ലോ ". എന്നാ മോൻ പോയി ഗെയിം കളിച്ചോ" "മുത്തശ്ശൻ കഥ പറഞ്ഞിലല്ലോ" " ഇതും ഒരു കഥയാണ് വരാൻ പോകുന്ന തലമുറക്കുള്ള കഥ അതിലൂടെ ഉള്ള ഒരു പാഠവും".
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ