"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

19:39, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു.അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്.മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ നിലനില്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി ഭവിക്കുന്നു.മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു.പക്ഷേ തിരിച്ചൊന്നും നൽകുന്നില്ല.കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലത്തിനിടയിൽ മനുഷ്യൻ പല മേഖലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട്.പക്ഷേ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാണ് നേടിയിട്ടുള്ളത്.മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാൻ ആകാത്ത രീതിയിൽ നശിപ്പിച്ചിരുന്നു.
പരിസ്ഥിതിയുടെ സ്വഭാവത്തെ കുറിച്ച് മനുഷ്യന് ഇന്നും ശെരിയായ അറിവില്ല.പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെ കുറിച്ച് അവന് ഇന്നും വലിയ ധാരണ ഇല്ല.മനുഷ്യ പുരോഗതിയെ തടസപ്പെടുത്തുന്ന രീതിയിൽ പ്രകൃതി സംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത്.ഇൗ തോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തി സഹമാണ്.മനുഷ്യൻ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഇൗ സുന്ദരമായ ഗ്രഹത്തെ ഒരു മരു പ്രദേശം ആക്കി മാറ്റും.വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്. അതുകൊണ്ട് ഇന്നുള്ള ഇൗ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു.

ആദർശ്. എസ്
7 B ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം