"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

15:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ

വ്യക്തി ശുചിത്വം ഗ്രഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വ ത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. എന്നാൽ വ്യക്തികളുടെ ഈശിത്വം ഇല്ലായ്മയാണ് ഇന്ന് ഈ ലോകത്തിൽ പടർന്നുപിടിക്കുന്ന വ്യാധികൾക്ക് കാരണം. കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതുസ്ഥലത്ത് സംഭവത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകണം. ഇതുവഴി കൊറോണ, എച്ച് ഐ വി, കോളറാ, ഹെർപ്പീസ്, മുതലായ വൈറസുകളെ യും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാൻ കഴിയും. ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കാം, രോഗബാധിതരുടെ സമ്പർക്കം കഴിയും രോഗബാധിതരുടെ സമ്പർക്കം കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പ് തിരിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, മലമൂത്ര വിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക, മറ്റുള്ളവരുടെ ടൂത്ത് ബ്രഷും ആവശ്യസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക, ശീതളപാനീയങ്ങൾ പരമാവധി ഒഴിവാക്കുക.. എന്നിങ്ങനെ ഇവയിൽ ചിലതെങ്കിലും നമ്മുടെ ജീവിതത്തിൽ നടപ്പാക്കാൻ പറ്റുമെങ്കിൽ ഈ പകർച്ചവ്യാധികളെ നമുക്ക് തടയാൻ ഒരു പ്രയാസവും കാണില്ല. ഇനി വരുന്ന തലമുറയെങ്കിലും നമുക്ക് ഈ പകർച്ചവ്യാധികൾക്ക് വിട്ടുകൊടുക്കാതെ രക്ഷപ്പെടുത്തുവാൻ കഴിയും. വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും അത്യാവശ്യമാണ്. ആരോഗ്യമുള്ള ലോകത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

Swathy S
Plusone C ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം