"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷെരീഫ് സി.കെ.
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷെരീഫ് സി.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന
|സ്കൂൾ ചിത്രം=18569-school.jpeg
|സ്കൂൾ ചിത്രം=18569 - MAIN BUILDING.jpg
|size=350px
|size=350px
|caption=
|caption=
വരി 145: വരി 145:
== ലൈബ്രറി ==
== ലൈബ്രറി ==
[[ചിത്രം:Akmlibrary.jpg|300px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ.
[[ചിത്രം:Akmlibrary.jpg|300px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ.





14:55, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. ആനക്കയം
വിലാസം
ANAKKAYAM

GUPS ANAKKAYAM
,
ANAKKAYAM പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽgupsanakkayam5@gmail.com
കോഡുകൾ
സ്കൂൾ കോഡ്18569 (സമേതം)
യുഡൈസ് കോഡ്32050600101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസംഗീത ബി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഷെരീഫ് സി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
10-01-202218569


ആനക്കയം ജി.യു.പി. സ്‌ക്കൂൾ; മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ കുന്നിന്മുകളിൽ കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു

ആനക്കയം. ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വർത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുൽത്താ ന്റെ മൈസൂർസൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകൾക്കെതിരെ നട ന്ന 1921-ലെ മലബാർ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാർകലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയൽ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികൾക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂർമല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങൾ പറയാനുണ്ട്. ഒരു ചരിത്രവിദ്യാർത്ഥിയെ സംബന്ധിച്ചിത്തോളം ആകർഷകമായസ്ഥലം.

Kadalundi River

ഏറനാട് താലൂക്കിൽ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പൽസമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂർ വില്ലേജെന്നും. ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂർ, മങ്കടപഞ്ചായത്തുകളുമായി അതി ർത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുൻസിപ്പാലിറ്റികൾ, പൂക്കോട്ടൂർപഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു.

ആനക്കയം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂൾ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു 1974 ഒക്ടോബർ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോൾ യുപി വിഭാഗത്തിൽ 9 ഉം LP യിൽ 8 ഉം ഡിവിഷനുകളുണ്ട് മുസ്ലിം, പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം 350ലധികം മുസ്ലിം കുട്ടികളും 04 പട്ടികജാതി കോളനികളിൽ നിന്നായി 15 കുട്ടികളും 0 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 418 കുട്ടികൾ പഠിക്കുന്നു. 2 ഏക്കറോളം വിശാലമായ കാമ്പസ്.

സൈറ്റ് നിർമാണദശയിൽ

ഉള്ളടക്കം പലതും പൂർത്തിയായിട്ടില്ല. താമസിയാതെ പുർണ വിവരങ്ങൾ ഉൾകൊള്ളിക്കുന്നതാണ്.


പിന്നിട്ട പാതകൾ


ആനക്കയം ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇവിടത്തെ ജനത വിദ്യാഭ്യാസപരമായി വളരെ പിറകിലായിരുന്നുവെന്ന് മനസ്സിലാക്കാം. ഇതിന്റെ പ്രധാനകാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യപ്തത തന്നെയായിരുന്നു.

അപ്പർപ്രൈമറിവിദ്യാഭ്യാസം പൂർത്തിയാക്കാൻ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ പലപ്പോഴും കുട്ടികൾ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെൺകുട്ടികളാണെങ്കിൽ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികൾക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങൾക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്.

ഇപ്പോഴെത്തെ നാലാം വാർഡ് കേന്ദ്രീകരിച്ച് ഒരു യു.പി.സ്‌കൂൾ തുടങ്ങുക എന്ന ഉദ്ദേശ്യത്തോടെ ആനക്കയത്തെ കക്ഷിരാഷ്ട്രീയഭേദമെന്യെ പൗരപ്രമുഖരെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ആനക്കയം ഗവ: യു.പി.സ്‌കൂൾ അനുവദിച്ചത്. ബഹു: കെ.വി.എം. ചേക്കുട്ടിഹാജി, കെ.വി.എം. ഹംസസാഹിബ്, കെ.വി.എം. ഖാലിദ്, കെ.പി. സൈനുദ്ദീൻ അധികാരി, കെ.വി.എം. കുഞ്ഞാപ്പുസാഹിബ്, കെ.പി.അഹമ്മദ്കുട്ടി, പി.പി. മുഹമ്മദ്, കെ.വി. ഇപ്പു, സി.കെ. അബ്ദുറഹീംമാസ്റ്റർ, കെ. കുഞ്ഞിവീരാൻമാസ്റ്റർ തുടങ്ങിയ പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും ആനക്കയം ജി.എം.എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. ബാലകൃഷ്ണൻ മാസ്റ്ററും ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിന് വേണ്ടി പരിശ്രമിച്ചവരിൽ ചിലരാണ്.

1974-ൽ ഈ വിദ്യാലയത്തിൽ അഞ്ചാം തരത്തോടെ ക്ലാസ് തുടങ്ങിയപ്പോൾ 42 കുട്ടികളാണുണ്ടായിരുന്നത്. സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ മദ്രസാകെട്ടിടത്തിലായിരുന്നു ക്ലാസ് തുടങ്ങിയിരുന്നത്. ഈ സൗകര്യം ചെയ്തുതന്ന അന്നത്തെ മദ്രസാകമ്മിറ്റിപ്രവർത്തകരെ പ്രത്യേ കം സ്മരിക്കുന്നു. കെ.കുഞ്ഞിവീരാൻമാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ആദ്യക്ലാസിന് തുടക്കം കുറിച്ചത്. തുടർന്ന് ഇന്ന് സ്‌കൂൾ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് പി.ടി.എ. കമ്മിറ്റി മൂന്ന് മുറികളുള്ള കെട്ടിടം നിർമ്മിച്ച ശേഷമാണ് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂൾ മാറിയത്.

പുല്ലഞ്ചേരി എ.എം.എൽ.പി.എസ്., ആനക്കയം ജി.എം.എൽ.പി.എസ്. (പുള്ളിയിലങ്ങാടി), വെങ്ങാലൂർ എ.എം.എൽ.പി.എസ്. (പാണായി), എ.എം.എൽ.പി.എസ്.മുട്ടിപ്പാലം, എ.എം.എൽ.പി.എസ്. പെരിമ്പലം, എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി, എ.എം.എൽ.പി.എസ്. ചേപ്പൂർ എന്നീ വിദ്യാലയങ്ങളിൽ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേർന്നിരുന്നത്.

ഭൗതിക സൗകര്യങ്ങൾ

Main Building


1986-ൽ കേരളസർക്കാർ ഇരുനിലകെട്ടിടവും 1990-ൽ ഡി.പി.ഇ.പി. രണ്ടു ക്ലാസ്മുറികളോടുകൂടിയ കെട്ടിടവും 1997-ൽ ജില്ലാപഞ്ചായത്ത് നാലു ക്ലാസുമുറികൾക്കാവശ്യമായ കെട്ടിടവും 2003-ൽ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂൾ സ്റ്റേജും നിർമ്മിച്ചു.

ആനക്കയത്തെ ആദ്യവിദ്യാലയമായ എ.എം.എൽ.പി.എസ്. ആനക്കയം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്ന് സ്‌കൂളിന്റെ മാനേജർ 1985-ൽ ഗവൺമെന്റിനെ അറിയിച്ചതിനാൽ ഈ സ്‌കൂളിനെ ആനക്കയം ഗവ: യു.പി. സ്‌കൂളിനോട് ചേർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 1987-ൽ സ്‌കൂൾ നിലനിന്നിരുന്നസ്ഥലം മാനേജർക്കുതന്നെ വിട്ടുകൊടുത്ത് കുട്ടികളെയും അധ്യാപകരെയും ഈ സ്‌കൂളിലേക്ക് മാറ്റുകയും ഓഫീസ് രേഖകളെല്ലാം കൈമാറുകയും ചെയ്തു. അതോടെ ഒന്നുമുതൽ ഏഴുവരെയുള്ള പൂർണപ്രൈമറിവിദ്യാലയമായി ഈ സ്‌കൂൾ മാറി. ഈയടുത്ത കാലത്ത് 2007 ലാണ് സ്‌കൂൾ ജനറൽ കലണ്ടറിലേക്ക് മാറിയത്.

Open Stage

1974 മുതൽ ഈ കാലം വരെ ഒമ്പതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളിൽ ധാരാളം പഠനസൗകര്യമൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേൽനോ ട്ടം വിട്ടുകൊടുത്തപ്പോൾ പ്രസ്തുതസ്ഥാപനങ്ങളിൽ നിന്നും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സ്‌കൂൾ പി.ടി.എ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, ബ്ലോക്ക്പഞ്ചായത്തിന്റെ സ്റ്റേജ്, ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിലേക്ക് കമ്പ്യൂട്ടറുകൾ നൽകിയ എം.എൽ.എമാർ, ആവശ്യമായ ഫർണിച്ചർ നൽകിയ ആനക്കയം സർവ്വീസ് സഹകരണബാങ്ക്, ആനക്കയം യൂണിറ്റ് വ്യാപാരി-വ്യവസായിഏ കോപനസമിതി, സ്‌കൂളിൽ വൃക്ഷ ത്തൈകൾ വച്ചുപിടിപ്പിച്ചുതന്ന മഞ്ചേരി ടൗൺ ലയൺസ്‌ക്ലബ്ബ്, സ്‌കൂളിന് നെയിം ബോർഡ് സ്ഥാപിച്ചുതന്ന മഞ്ചേരി കൊരമ്പയിൽ ക്ലോത്ത്മാർട്ട് തുടങ്ങിയവരുടെ സേവനവും എടുത്തു പറയേണ്ടതാണ്. 2010-11ൽ അന്നത്തെ പി.ടി.എ പ്രസിഡൻറായിരുന്ന കെ.രവീന്ദ്രദാസിന്റെയും എച്ച്.എം. റഷീദ് മാസ്റ്ററുടെയും നാട്ടുകാരുടെയും ശ്രമഫലമായി കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വഴി തെളിഞ്ഞു.ചൂച്ചു എന്ന പേരിൽ അറിയപ്പെടുന്ന നാസർ എന്ന സ ഹൃദയൻ 2 സെൻറ് വെള്ളമുള്ള പാടം കിണർ നിർമാണത്തിനായി വിട്ടു തന്നു.തുടർന്ന് എം.എൽ.എ ഫണ്ട്, നാട്ടുകാർ ,പഞ്ചായത്ത്, എന്നിവരുടെയെല്ലാം ശ്രമഫലമായി കിണർ കുഴിക്കകയും ജലദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്‌തു.2010-11 വർഷത്തെ പി.ടി.എ ശ്രമഫലമായി സ്കൂളിന് മെയിൻ ഗേറ്റ് കൂരി മണ്ണിൽ കൂടുംബം സ്പോൺസർ ചെയ്തു.2015-ൽ പി.ഉബൈദുള്ള എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുകയും കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുകയും ചെയ്തു.

LP Building
Pre Primary

17 സ്ഥിരം ജീവനക്കാരും മൂന്നു താൽക്കാലിക ജിവനക്കാരും ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇനിയും ഭൗതികസാഹചര്യവികസനം കൂടിയേതീരു. ശിശുകേന്ദ്രീകൃത വിദ്യാലയമായിമാറുന്നതിനും കുട്ടികൾക്കാവശ്യമായ പഠനാന്തരീക്ഷമൊരുക്കുന്നതിനും ഇവ അത്യാവശ്യമാണ്. പ്രധാനകെട്ടിടത്തിലെ റിപ്പയർവർക്ക് നടത്തുക,കമ്പ്യൂട്ടർലാബ് വിപുലീകരിക്കുക, ഗ്രൗണ്ടി ൽ പുല്ലുവെച്ചുപിടിപ്പിക്കുക, ജില്ലാപഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിനും ഗ്രൗണ്ടിനും ഇടയിലെ സ്ഥലം കരിങ്കൽകെട്ടുകൊണ്ട് രണ്ടു ഭാഗമാക്കി മുകൾ ഭാഗം കൃഷിയിടവും താഴെ ഭാഗം ചെറിയകുട്ടികളുടെ കളിസ്ഥലവുമാക്കുക, ചുറ്റുമതിൽനിർമ്മാണം തുടങ്ങിയവയൊക്കെ അടിയന്തിരമായി ചെയ്തുതീർക്കേണ്ട ജോലികളാണ്. പ്രമാണം:18569 main building.png

അക്കാദമിക നിലവാരം

2009-10 വർഷം 1 LSS, 1 USS, ....... { സ്കോളർഷിപ്പുകൾ }..... , ..., പഞ്ചായത്ത് പരിധിയിൽ നിന്നുമുള്ള {| വിദ്യാർത്ഥികൾ പഠിക്കുന്നു. |} 2015-16 വർഷത്തിൽ സീഷാൻ.കെ.എം എന്ന കുട്ടിക്ക് USട സ്കോളർഷിപ്പ് ലഭിച്ചു.2016-17 വർഷത്തെ യു.എസ്.എസ് പരീക്ഷാ പരിശീലനം സ്കൂളിൽ നടന്നു വരുന്നു.

     സി.പി.ടി.എയിൽ കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നു. പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

പ്രതീക്ഷാ പദ്ധതി

      ആനക്കയം പഞ്ചായത്തിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ചതാണ് പ്രതീക്ഷാ സ്കൂൾ.

ക്ലബ് പ്രവർത്തനങ്ങൾ

സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായിജനാധിപത്യ തെരഞ്ഞെടുപ്പ് നടത്തി., തുടർന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവർക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂർ-കാസർകോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികൾക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങൾ നൽകുന്ന വ്യത്യസ്ത ലഘു ഫീൽഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വർഷത്തിലെയും പ്രഥമ PTA ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.2016-17 വർഷത്തെ പ0ന യാത്ര കണ്ണൂരിലേക്ക് ഫെബ്രുവരി ഒന്നാം തീയതി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.


പ്രമാണം:18569 vidyarangam.png20160608 110907.jpg
വിദ്യാരംഗം

സാമൂഹ്യ പങ്കാളിത്തം

10000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീൽചെയർ കൈമാറലും(2010 August 5) വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളർത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീൽചെയർ കുട്ടികളുടെ സഹായത്തോടെ നൽകി. 2010 ഓഗസ്ത് 5 ന് മുഴുവൻ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807

വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിർണയവും നടത്തി. IEDC പരിശോധനയിൽ കണ്ടെത്താത്ത 10 കുട്ടികളുടെ കണ്ണുകൾക്ക് തകരാർ കണ്ടെത്തി. 150 രക്ഷിതാക്കളിൽ 25 പേർക്ക് കണ്ണടയും 6 പേർക്ക് ഓപറേഷനും നിർദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾ,PTA,MTA അംഗങ്ങൾ, പഞ്ചായത്ത് ബോർഡ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നൽകി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളിൽ വളർത്താൻ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങൾ,മൈലാഞ്ചിയിടൽ എന്നിവ നടത്തി. 2016-17 വർഷത്തെ ഓണാഘോഷം ഗംഭീരമായിരുന്നു.


കമ്പ്യൂട്ടർ ലാബ്

Computer Lab

2004-05 അധ്യായനവർഷത്തിലാണ് നമ്മുടെ സ്‌കൂളിൽ ആദ്യമായി കമ്പ്യൂട്ടർ എത്തുന്നത്. ആ വർഷം തന്നെ യു.പി. ക്ലാസിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയിൽ രണ്ട് വീതം പിരിയേഡുകൾ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടർപഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിർദ്ദേശങ്ങൾ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാൽ തന്നെ എസ്.ആർ.ജി. തലത്തിൽ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്‌കൂളിൽ അനുവർത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടർന്ന് കമ്പ്യൂട്ടർ സംജ്ഞകൾ പരിചയപ്പെടുത്തുന്നു. കഴ്‌സർ, ഡെസ്‌ക്‌ടോപ്, ഫോൾഡർ മുതലായവ.

തുടർന്നാണ് കുട്ടികളെ കമ്പ്യൂട്ടർ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ അഭാവം കാരണം, തുടക്കത്തിൽ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബിൽ കൊണ്ടുപോയിരുന്നത്. എന്നാൽ ഇന്ന് എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന ഒരു വിപുലീകൃത സ്മാ ർട്ട് ക്ലാസ്‌റൂം സ്‌കൂളിൽ സജ്ജീകരി ച്ചിരിക്കുന്നു. മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകൾ കളിക്കാനവസരം നൽകുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.

കഴിഞ്ഞവർഷം വരെ എല്ലാ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ദൗത്യമാണ് മുഖ്യമായും ചെയ്തു വന്നിരുന്നത്. കൂടാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിനും ഐ.ടി. ലാബ് ഉപയോഗപ്പെടുത്തിയിരുന്നു. 8-ാം ക്ലാസിലെ ഐ.ടി. പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലനമാണ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്നത്. 2009-10 വർഷമായപ്പോഴേക്കും ഐ.ടി. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. 5,6,7 ക്ലാസുകളിൽ ഐ.ടി. ടെക്സ്റ്റ് ബുക്ക് ഉണ്ട്. അതിനനുസരിച്ച് ഐ.ടി. ക്ലാസുകൾ നവീകരിക്കപ്പെട്ടു. ആഴ്ചയിലുള്ള രണ്ട് പിരിയേഡുകൾക്കു പുറമെ സാധ്യമായ മറ്റു പിരിയേഡുകളും കമ്പ്യൂട്ടർ പഠനത്തിനായി മാറ്റിവെക്കുന്നു. കമ്പ്യൂട്ടറുടെ എണ്ണം കുട്ടികൾക്കനുസരിച്ച് കുറവാണെങ്കിലും, എല്ലാ കുട്ടികൾക്കും പ്രാക്ടിക്കലിന് അവസരം നൽകുന്നുണ്ട്.

ഐ.ടി. പിരിയഡുകളിൽ മാത്രമല്ല മറ്റു പല സമയങ്ങളിലും ഐ.ടി. ലാബ് സജീവമാണ്. വിവിധ വിഷയങ്ങൾ പഠിപ്പിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും ഐ.ടി. ഉപയോഗപ്പെടുത്തുന്നു. വെക്കേഷൻ കാലത്ത് ലഭിച്ച ഐ.ടി. പരിശീലനം എല്ലാ അധ്യാപകരെയും ഐ.ടി. അധിഷ്ഠിത അധ്യാപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലാസുകളിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ കാര്യങ്ങൾ വിശദീകരിക്കുന്നു

സയൻസ് ലാബ്

Science Lab

ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് അലമാരകളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻ സുകൾ, ടെസ്റ്റ്ട്യൂ ബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റുരാസവസ് തുക്കൾ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.2016-17 ആയപ്പോഴേക്കും ലാബ് സ്ഥലപരിമിതി കാരണം വീർപ്പ് മുട്ടുകയാണ്. ലാബിന് ഒരു പ്രത്യേക മുറി തന്നെ നിർമിക്കേണ്ടതുണ്ട്

ലൈബ്രറി

Library & Reading Room

പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ.





നമ്മുടെ സ്‌കൂൾലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ച് പ്രത്യേകകോഡുകൾ നൽകിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പർ നൽകുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീർന്നു.

2005-06 വർഷത്തിൽ നടന്ന ലൈബ്രറി ശാക്തീകരണപ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികൾ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളിൽ നിന്നും പുസ്തകം ശേഖരിക്കൽ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി.

Nirav 2010

ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങൾ വർഷാരംഭത്തിൽ തന്നെ ക്ലാസധ്യാപകനെ ഏൽപ്പിക്കുന്നു. ക്ലാസധ്യാപകൻ ആഴ്ചയിൽ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവർക്കാവശ്യമായ മറ്റു പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാർ, പ്രൊജക്ട്, അസൈൻമെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികൾ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏൽപ്പിക്കുകയും അതു അവർക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കൽ, രംഗങ്ങൾ ദൃശ്യാവിഷ്‌കരിക്കൽ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയിൽ വായിക്കുന്നു.


2009-10 വർഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകർഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികൾക്ക് സൗകര്യപൂർവ്വം വായിക്കാനുള്ള അവസരം നൽകുന്നു. നിറവ്-09എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയിൽ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളിൽ കുട്ടികൾ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു... 2016-17 ആയപ്പോഴേക്കും ലൈബ്രറിക്ക് സ്ഥലപരിമിതികാരണം പ്രശ്നങ്ങൾ നേരിടുന്നു. ലൈബ്രറിക്ക് ഒരു പ്രത്യേക മുറി തന്നെ പുതുതായി നിർമിക്കേണ്ടതുണ്ട്. == കലാകായിക പ്രവർത്തനങ്ങൾ ==സ്കൂൾ കലാ കായിക പ്രവര്തതനങലിൽ വളരെ മുൻപന്തിയിൽ നിൽകുന്നു.സബ്ജില്ല കയിക മേളയിലും കലാമേളയിലും സ്കൂൾ മികച്ച പ്രകടനം കാഴ്ച വെച്ചു.

സ്കൂൾ സൗന്ദര്യ വത്കരണം

പ്രമാണം:Img0381.jpg

കഥ പറയും ചുമരൂകൾ

വിശാലമായ കളിസ്ഥലം

പ്രമാണം:Img1643.jpg

പഠന യാത്രകള്

പഠനയാത്രകൾ പഠനാനുഭവമായി മാറ്റുന്നതിനു ആകർഷകമായ പഠനയാത്രകൾ നടത്തി വരുന്നു.... ..... തുടങ്ങിയവ കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1.1974- 76 ടി.മൊയ്തു 2.1976-80 എൻ.അലവി 3.1980-83 പി.എം.ഭാസ്കരൻ 4.1983- 88 ടി.ഗംഗാധരൻ നായർ 5.1988-2000 കെ.വി.സ്കറിയ 6.2000-05 എ.സൈതലവി 7.2005-06 കെ.ടി.അബൂബക്കർ 8.2006-08 പി.ആർ.സുകുമാരൻ നായർ 9.2008-09 കെ.ജെ.ബാബുറാം 10.2009-11 കെ.എം.അബ്ദുൽ റഷീദ് 11.2011 - പി.രമണി 06.2020 - അബ്ബാസ് ,വി 12.2021 - സംഗീത.

വഴികാട്ടി

{{#multimaps:11.087891,76.123431|zoom=8}} <googlemap version="0.9" lat="11.087891" lon="76.123431" zoom="17" width="600" height="350" selector="no" controls="large"> 11.087891,76.123431, Anakkayam GUPS

</googlemap>


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മലപ്പുറംടൗണിനും മഞ്ചേരിക്കുമിടയിൽ, മഞ്ചേരി നഗരത്തിൽനിനും 4 കി.മി. അകലത്തിൽ സ്ഥിതിചെയ്യുന്നു.
  • ആനക്കയം ജംഗ്ഷനിൽനിന്നും 200 മീറ്റർ അകലെ.
  • മലപ്പുറം ടൗണിൽനിന്ന് 8 കി.മീ. ഉം പെരിന്തൽമണ്ണയിൽനിന്ന് 22 കി.മീ. അകലം.

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ആനക്കയം&oldid=1230241" എന്ന താളിൽനിന്ന് ശേഖരിച്ചത്