"എ.എം.എൽ.പി.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  

15:30, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കോട്ടൂർ
വിലാസം
മലപ്പുറം

ഇന്ത്യനൂർ. പി.ഒ,
,
676503
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0483 2744386 (9037633737-hm)
ഇമെയിൽheadmaster686@gmail.com
കോഡുകൾ
സ്കൂൾ കോഡ്18415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ജയപ്രകാശ്
അവസാനം തിരുത്തിയത്
28-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പകുതി ചുമരുള്ള ഒരു ഓലമേഞ്ഞ ചെറിയ കെട്ടിടമായിരുന്നു അന്ന്. ഈ പ്രദേശത്തെ ആളുകൾക് വിദ്യാഭ്യാസത്തിന് കോട്ടക്കലിനെ ആശ്രയിക്കേണ്ടതുകൊണ്ടുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് ആരും സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് മദ്രസയും സ്കൂളും ചേർന്ന ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ തീരുമാനം എടുത്തത്. പിന്നീട് വർഷങ്ങൾക്ക്‌ ശേഷം തട്ടാരത്തൊടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചുവരോട് കൂടിയ ഒരു കെട്ടിടം നിർമ്മിക്കുകയും ചെയതു.അന്ന് അധ്യാപകർ വീടുകളിൽ പോയി കുട്ടികളെ കൊണ്ടുവരേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം ഈ സ്ഥാപനം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് അത് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരുകയും ചയ്തു. അതിനുശേഷം 1986ൽ ഓരോ ക്ലാസ്സുകളും രണ്ട് ഡിവിഷനുകളായി ഉയർന്നു. അതോടെ രണ്ട് കെട്ടിടങ്ങൾ കൂടി പുതുതായി നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ മൂന്ന് ക്ലാസുകളുള്ള പ്രീ. കെ.ഇ.ആർ.കെട്ടിടമടക്കം മൂന്ന് കെട്ടിടങ്ങളാണുള്ളത്.ഇയ്യാച്ചക്കുട്ടിയുടെ മരണത്തിനു ശേഷം മകനായ കറുത്തേടത്ത് അബ്‌ദുൾ കരിം ഈ സ്ഥാപനം ഏറ്റെടുത്തു. ഭൗതികപരമായ ഒട്ടേറെ മാറ്റങ്ങൾ ഇക്കാലത്തു നടന്നു.2016ൽ സ്കൂളിലെ പുതിയ മാനേജരായി വളപ്പിൽ മൊയ്തീൻ കുട്ടി സ്ഥാനമേറ്റു. ഇപ്പോൾ മാറുന്ന മുഖച്ഛായാക്കായി ഒരുങ്ങിനിൽക്കുകയാണ് ഈ വിദ്യാലയം.

ഹാപ്പി മൂമെന്റ്സ്


സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

'

  • നീന്തൽ പരിശീലനം
  • ഒപ്പം (വിജയഭേരി)
  • ഈസി ഇംഗ്ലീഷ്
  • പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കിൾ പരിശീലനം

സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ

പാരന്റ്സ് ഡേ

പാരന്റ്‌സ് ഡേ

ഏല്ലാ വർഷവും സ്കൂൾവാർഷികം "പാരന്റ്സ്സ് ഡേ" എന്ന പേരിൽ വളരെ സമുചിതമായി കൊണ്ടാടുന്നു.നാടിന്റെ ഒരു ആഘോഷമായി ഇതു മാറിയിരിക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നു. കൂടാതെ നാലാം ക്ലാസ്സ്സിലെ നീന്തൽ പരിശീലനം പൂർത്തിയായവർക്ക് മെഡൽ വിതരണം,എസ്സ്. എസ്സ്. എൽ.സി.പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം, സാംസ്‌ക്കാരിക സമ്മേളനം എന്നിവയും നടത്തുന്നു.

ഇംഗ്ലീഷ് ഡേ

ആഴ്‌യയിൽ ഒരു ദിവസം ഇംഗ്ലീഷ് ഡേ ആയി കൊണ്ടാടുന്നു. ഇംഗ്ലീഷിന്റെ നിലവാരം ഉയർത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.അന്നു ഇംഗ്ലീഷ് അസ്സെംപ്ളി, ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിങ്, ഇംഗ്ലീഷ് ആശയ വിനിമയം എന്നിവ ഉണ്ടായിരിക്കും.

കുട്ടി പോലീസ്

സ്കൂളിന്റെ അച്ചടക്കം,ശുചിതും ഇവ നിലനിർത്തലാണ് ഇവരുടെ ജോലി. നാലാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്.

വിദ്യാലയവാണി

സ്കൂൾ റേഡിയോ കുട്ടികളുടെ നേതൃത്തതിൽ നടത്തി വരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ, വരാർത്തകൾ എന്നിവ ഇതിൽ അവതരിപ്പിക്കുന്നു.

*നേർക്കാഴ്ച

ഭൗതിക സൗകര്യങ്ങൾ

  • ലൈബ്രറി
  • അമ്മ ലൈബ്രറി
  • ഇംഗ്ലീഷ് ലൈബ്രറി
  • ഡിജിറ്റൽ ലൈബ്രറി
  • ഇന്റെർ നെറ്റ് & കമ്പ്യൂട്ടർ
  • ന്യൂസ് പേപ്പർ

സജീവമായ ക്ലബുകൾ

  • മലയാളം ക്ലബ്ബ്‌
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • ഹെൽത്ത് & ക്ലീനിംഗ് ക്ലബ്
  • സയൻസ് ക്ലബ്
  • വിദ്യാരംഗം

സാരഥികൾ(അധ്യാപകർ)

  • സി.ജയപ്രകാശ്
  • രമേശൻ.പി.കെ.
  • രാഖീ. ആർ.
  • പ്രീത.പുല്ലാട്ട്
  • രാജശ്രീ.കെ.എസ്‌.
  • ഫസീദ.കെ.പി.
  • സലീല.കെ.
  • സുമാനത്ത്
  • റസിയ.കാലടി

മുൻ സാരഥിമാർ

  • അബ്ദുള്ള കുട്ടി മാസ്റ്റർ
  • അമ്മണി ടീച്ചർ
  • ജാനകി ടീച്ചർ

മാനേജർമാർ

  • സി.അഹമ്മദ്‌
  • ടി.പി.മമ്മുഹാജി
  • അബൂബക്കർ ഹാജി
  • ഈയ്യാച്ചകുട്ടി
  • അബ്ദുൽ കരിം
  • വി.മൊയ്തീൻ കുട്ടി


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോട്ടൂർ&oldid=1137667" എന്ന താളിൽനിന്ന് ശേഖരിച്ചത്