"ജെ യു പി എസ് പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{PSchoolFrame/Header}} | |||
{{prettyurl|Name of school}} | {{prettyurl|Name of school}} | ||
{{Infobox AEOSchool | {{Infobox AEOSchool |
15:23, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജനത യു പി എസ് പന്തല്ലൂർ
|
}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രംമുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ നെല്ലായി വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറിയ പ്രദേശമാണ് പന്തല്ലൂർ. പറപ്പൂക്കര പഞ്ചായത്തിലെ 5,6 വാർഡുകളിലായി “പന്തല്ലൂർ ജനത എൽ പി, യു സ്കൂൾ," സ്ഥിതി ചെയ്യുന്നു. പുഴകളും തോടുകളും പാടങ്ങളും കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പന്തല്ലൂരിന് ഒരു തിലകക്കുറിയെന്നോണം 1943- ൽ ശ്രീ കെ പി ശ്രീധരൻ കർത്താവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. പള്ളത്ത് മഠം മലയാളം സ്കൂൾ പന്തല്ലൂർ എന്ന് നാമകരണം നടത്തി. പിന്നീട് എയ്ഡഡ് മലയാളം സ്കൂൾ, പന്തല്ലൂർ എന്നാക്കി മാറ്റി.1950-51 വർഷത്തിൽ ജനത ലോവർ സെക്കന്ററി സ്കൂൾ, പന്തല്ലൂർ എന്നായി മാറി. തുടർന്നുള്ള വർഷങ്ങളിൽ ജനത മിഡിൽ സ്കൂൾ പന്തല്ലൂർ എന്നായി. എന്നാൽ 1957 ജൂൺ ഒന്നാം തിയതി മുതൽ വിദ്യാലയം ജനത യു പി സ്കൂൾ, പന്തല്ലൂർ എന്ന് അറിയപ്പെടുന്നു. സ്റ്റാഫ് മാനേജ്മെന്റായി തുടങ്ങി വളരെക്കാലം പ്രവർത്തിച്ച ശേഷം മാർച്ചിൽ വ്യക്തിഗത മാനേജ്‌മന്റ് സ്കൂളായി മാറി. ശ്രീ കാട്ടിക്കുളം ഭരതൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും പ്രീ- പ്രൈമറി ക്ലാസ്സുകളും ആണ് ഇവിടെ പ്രവർത്തിക്കുന്നത് . (അധ്യാപക -രക്ഷാകർതൃ സംഘടനകളും , മാതൃ സംഘടനകളുംസ്കൂളിന്റെ യശസ്സിന് വേണ്ടി പ്രവർത്തിക്കുന്നു. ) പി ടി എ , എം പി ടി എ , എസ്എസ് ജി , ഒഎസ് എ തുടങ്ങിയ സംഘടനകൾ സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. എല്ലാവരും സഹകരിച്ചു പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നു. ഭൗതികസൗകര്യങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾമുൻ സാരഥികൾപ്രശസ്തരായ പൂർവവിദ്യാർത്ഥികൾനേട്ടങ്ങൾ .അവാർഡുകൾ.ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് അഞ്ചാം സ്ഥാനവും കലോത്സവത്തിന് ഉന്നത സ്ഥാനവും നേടാൻ സാധിച്ചു. മേളകൾക്ക് പങ്കെടുത്ത ഒട്ടുമിക്ക മേഖലകളിലും A Grade കരസ്ഥമാക്കാനും സാധിച്ചു. വിദ്യാലയത്തിൽ നിന്നല്ലാതെ ഒരു പ്രത്യേക പരിശീലനവും ഇല്ലാതെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.ഇത് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച പൊൻതൂവൽ തന്നെയാണ്. LS S/ USS സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞ വർഷ UPതലത്തിൽ 2 വിദ്യാർത്ഥികൾക്കും LPതലത്തിൽ 3 വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഈ വർഷവും LSS - USS പരിശീലനം നടന്നു വരുന്നു. അക്കാദമികമായ കലാപരമായും നമ്മുടെ വിദ്യാർത്ഥികൾ മുന്നിൽ തന്നെയാണ് എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. കുട്ടികൾക്ക് ഇംഗ്ലീഷ് കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും, കുട്ടികൾക്ക് ഹിന്ദി കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഹിന്ദിയും, പഠനം ലളിതവും രസകരമാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അബാക്കസ് പരിശീലനവും നടന്നു വരുന്നു. കട്ടികളുടെ ഫുട്ബോൾ ക്ലബ് പൂർവ്വാധികം മികച്ച് പ്രവർത്തിക്കുന്നു. ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഭരോസ കപ്പിൽ ഒന്നാം സ്ഥാനവും സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. യോഗ നാഷണൽ ലവൽ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കാണ് ലഭിച്ചത്. ദൗതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിൻ്റെ ഭാഗമായി ഒരു നല്ല ജൈവവൈവിധ്യ പാർക്ക് പൂർത്തിയായി വരുന്നു. ഇതിന് PTA, SSG, നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേരുടെ കൂട്ടായ പരിശ്രമവും സഹായസഹകരണവും കൊണ്ടു മാത്രമാണ് നമുക്ക് ഈ പാർക്ക് ഇത്രത്തോളം എത്തിക്കാൻ സാധിച്ചത്. വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ ഏവരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന ആത്മാർത്ഥമായ പ്രതീക്ഷയോടെ...... വഴികാട്ടി |