"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 129: വരി 129:
-ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടില്‍ നിന്നും ഹയര്‍സെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വര്‍ഷത്തില്‍ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവന്‍ അനുവദിച്ച കെട്ടിടവും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി.
-ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടില്‍ നിന്നും ഹയര്‍സെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വര്‍ഷത്തില്‍ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവന്‍ അനുവദിച്ച കെട്ടിടവും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി.
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.
'''<font color=green size=4>അന്താരാഷ്ട്ര  ജൈവവൈവിധ്യ വര്‍ഷം 2010'</font >''
"പ്രകൃതിയെ ആവശ്യത്തിലധികം കവര്‍ന്നെടുക്കല്ലേ, എനിക്കും ജീവിക്കണം
സ്ക്കൂള്‍ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്."
വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന
ഈ ദൃശ്യം ശ്രദ്ധയില്‍പെടുത്തുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്.(സപ്തംബര്‍2010)<font color=green size=4>
<gallery>
Image:Kadirur2.jpg| തൊഴുകൈ പ്രാണി
</gallery>


=="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"==
=="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"==

16:45, 8 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2011Ghsspadinharathara



Rose02.gif

ചരിത്രം

1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന്ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാദമികമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂര്‍ത്തിയായ 1974-75ലാണ് പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാവ്യക്തികളുടേയും സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗണ് പള്ളിയുടെ മദ്ര്സയിലാന്ണു എട്ടാം ക്ലാസ് ആരംഭിച്ചതു. അന്നു 38 കുട്ടിളാണു ഉണ്ടായിരുന്നത്.ശ്രീ. പി.വി.ജോസഫ് മാസ്റ്റര് ആയിരുന്നു ആദ്യ ത്തെ പ്രധാന അധ്യാപകന്.1977 മാര്ച്ചില് ആദ്യ ത്തെ ബാച്ച് S S L C പരീക്ഷ എഴുതി,46% ആയിരുന്നു വിജയം.പിന്നോക്കമേഖലയായ പടിഞ്ഞാറത്തറ തരിയോട് പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ പിന്‍ഞ്ചോമനകളുടെ വിദ്യാഭ്യാസത്തിനായി സേവനതല്പരരായി രംഗത്ത് വന്നു 53000 രൂപ കൊണ്ടാണ്‍ ആദ്യത്തെ കെട്ടിടം പൂര്‍ത്തിയായത്. പ്രയാസങ്ങള്‍ ഓര്‍ക്കുമ്പോള്‍ പ്രക്ര്തി മനോഹരമായ കുന്നിന്‍ പുറത്ത് തലയുയര്‍തി നില്‍ക്കുന്ന കെട്ടിട്ങ്ങള്‍ ഉണ്ടാകുന്നതിന്നു വേണ്ടി അശ്രാന്തപരിശ്രമം നടത്തുകയും അഹോരാത്രം അധ്വാനിക്കുകയും ചെയ്ത എല്ലാ സുമനസ്സുകളേയും ഓര്‍മയുടെ പൂച്ചെണ്ടുകള്‍ നല്‍കി പ്രണമിക്കുന്നു.വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാന്‍ ഏറെ ത്യാഗം സഹിച്ച ആ തലമുറയോടുള്ള കടപ്പാട് വാക്കുകള്‍ക്ക് അതീതമാണ്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും അക്ഷരസ്നേഹികള്‍ക്ക എന്നും അറിവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രചോദനം നല്‍കുന്ന വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവണ്‍മെന് ഹയര്‍ സെക്കണ്ടറി സ്കൂള്‍.ചരിത്രപരവും സാംസ്കാരികവുമായി സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഒരു ദേശത്തിന്റെ സ്പന്ദനങ്ങളറിഞ്ഞുകൊണ്ട് പാഠ്യ-പാഠ്യെതര രംഗങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ,മുന്നേറ്റത്തിന്റെ പാതയില്‍ നിന്നും വിജയപതാകയുയര്‍ത്തിക്കൊണ്ട് ഓരോ അദ്ധ്യയന വര്‍ഷവും ഈ വിദ്യാലയം വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു.

സ്ഥലനാമ ചരിത്രം

നമ്മുടെ ജില്ലയായ വയനാടിന് ആ പേര് വന്നതിനെകുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.സംസ്കൃതത്തില്‍ 'മയക്ഷേത്ര'-എന്നുള്ളത് മയന്റെ നാടായി 'മയനാട് 'എന്നുള്ളത് വാമൊഴിയായി വയനാട് ആയി മാറിയതാണ് എന്ന് ഒരു പക്ഷം.ധാരാളം വയലുകള്‍ ഉള്ളതിനാല്‍ 'വയല്‍നാട് '-എന്നത് വയനാട് ആയി മാറിയതാണ് എന്ന് മറ്റൊരു പക്ഷം. വയനാട് ജില്ലയിലെ നിത്യഹരിതമായ ഒരു ഗ്രാമമാണ് പടിഞ്ഞാറത്തറ. ഞങ്ങളുടെ ഗ്രാമം നിത്യഹരിതമായ ബാണാസുരന്‍ മലയാല്‍ ചുറ്റപ്പെട്ടതാണ്. ഈ മലയുടെ പേരിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

ശ്രീകൃഷ്ണന്റെ മകന്റെ മകനാണ് അനിരുദ്ധന്‍. അനിരുദ്ധനെ ബാണാസുരന്റെ മകള്‍ ഉഷ പ്രണയിച്ചിരുന്നു.വിവരങ്ങളെല്ലാം ഉഷ അവളുടെ ദാസി മായാവിയായ ചിത്രലേഖയോട് പറഞ്ഞിരുന്നു."സുന്ദരനും ധീരനുമായ അനിരുദ്ധനെ വിവാഹം കഴിക്കാന്‍ എന്നെ സഹായിക്കണം.”ചിത്രലേഖ ഇത് സമ്മതിച്ചു. അവള്‍ അനിരുദ്ധനെ വരുത്തി.അനിരുദ്ധന് ഉഷയേയും ഇഷ്ടമായി.അവര്‍ വിവാഹം കഴിച്ചു. ഇതില്‍ കോപിച്ച ബാണാസുരന്‍ ശ്രീ കൃഷ്ണനെ യുദ്ധത്തിന് വിളിച്ചു.അവര്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ ശ്രീ കൃഷ്ണന്‍ ബാണാസുരന്റെ ഇരു കൈയ്യും മുറിച്ചു മാറ്റി.ശിവ ഭക്തനായ ബാണാസുരന്റെ അവസ്ഥ കണ്ട് ശിവന്‍ ശ്രീകൃഷ്ണനോട് അപേക്ഷിച്ച് ശ്രീകൃഷ്ണന്റെ സുദര്‍ശന ചക്രത്തില്‍ നിന്ന് ബാണാസുരനെ രക്ഷിച്ചു.അന്നു മുതല്‍യ്ക്ക് ബാണാസുരന്‍ ശിവഭഗവാനെ തപസ്സു ചെയ്യാന്‍ തുടങ്ങി.നീണ്ട തപസ്സില്‍ ആ അസുരന് ചുറ്റും ഒരു പുറ്റ് വളര്‍ന്നു.അതാണ് "ബാണാസുരന്‍ മല”.

പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെ കുറിച്ചുള്ള ചരിത്രം ഇപ്രകാരമാണ്. കുപ്പാടിത്തറയും പടിഞ്ഞാറത്തറയും ചേര്‍ന്നുള്ളതാണ് കുറുമ്പാല അംശം.പടിഞ്ഞാറത്തറയുടെ ആദ്യ പേര് "പുതിയാരത്ത് ” എന്നായിരുന്നു. ഈ വഴി കടന്നു പോകുന്ന കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ കൂടി മൈസൂര്‍ രാജാവായ ടിപ്പു സുല്‍ത്താന്‍ കുതിരവണ്ടിയോടിച്ചു കൊണ്ട് പോയതു കൊണ്ടാണ് ഈ റോഡിന് "കുതിരപ്പാണ്ടി റോഡ് ” എന്ന് പേര് വന്നത്. പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയില്‍ ഭരണത്തിലായിരിയ്ക്കുമ്പോള്‍ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നില്‍ക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉള്‍ക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.ഇവിടെ ഒരു ഭഗവതി ക്ഷേത്രം ഉ ണ്ടായിരുന്നു. ഭഗവതിയുടെ പര്യായമായ "കുറുമ്പ”എന്ന പേരാണ് ഈ ദേശത്തിന് കുറുമ്പാല എന്ന പേര് കൊടുത്തത്.പടിഞ്ഞാറത്തറയിലെ ഓരോ സ്ഥലനാമത്തിന് പിന്നിലും ഓരോ കഥയുണ്ട്.

പേരാല്‍ വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ടും സ്ഥലനാമങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്.ഒരു കൂറ്റന്‍ ആല്‍മരം ഉള്ളതിനാല്‍ ഈ സ്ഥലം "പേരാല്‍ ”എന്നറിയപ്പെട്ടു.

ആനപ്പാറ ആനയോളം വലുപ്പമള്ള ഒരു പാറ ഇവിടെയുള്ളതിനാല്‍ ഈ സ്ഥം ആനപ്പാറ എന്നറിയപ്പെട്ടു.

പുതുശ്ശേരി. പുഴവക്കത്ത് വീടുകള്‍ വെച്ച് കുറേയേറെ ജനങ്ങള്‍ താമസിച്ചിരുന്നു.ഇത് ഒരു ചേരിയായി മാറി.ഇത്"പുതുച്ചേരി”എന്നറിയപ്പെട്ടു.ഇത് വാമൊഴിയായി പുതുശ്ശേരിയായി മാറി.

പുഞ്ചവയല്‍ കൃഷിയുമായി ബന്ധപ്പെട്ടും സഥലനാമങ്ങള്‍ ഉണ്ടായിട്ടുണ്ട്.പുഴയില്‍ നിന്ന് വെള്ളം കയറുന്നതുമൂലം വയലുകള്‍ നഞ്ചകൃഷിയ്ക്ക് അനുയോജ്യമല്ലാതായിതീരുകയും പുഞ്ചകൃഷി മാത്രം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.ഇവിടം അങ്ങനെ "പുഞ്ചവയല്‍" എന്നറിയപ്പെട്ടു.

കാപ്പിക്കളം ബ്രിട്ടീഷ് ഭരണ കാലത്ത് വലുപ്പമള്ള കളങ്ങളില്‍ കാപ്പി ചിക്കിയുണക്കിയിരുന്നു.വലിയ കളങ്ങളില്‍ കാപ്പി ചിക്കിയുണക്കിയിരുന്നതിനാല്‍ ഇവിടം കാപ്പിക്കളം എന്നറിയപ്പെട്ടു.


1972കേരളത്തില്‍ സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭപടിഞ്ഞാറത്ത നിവാസികളുടെ നിരന്തരാവശ്യത്തെതുടര്‍ന്ന് അന്ന് എം.എല്‍.എ ആയിരുന്ന ശ്രി.സിറിയക്ക്ജോണ്‍ മുന്‍കൈയെടുത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി 1972-ല്‍ പടിഞ്ഞാറത്തറയ്ക്ക് ഒരു ഹൈസ്കൂള്‍ അനുവധിച്ചുകിട്ടി.ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടണമെങ്കില്‍ അന്ന് വെള്ളമുണ്ടയിലോ , തരിയോടോ പോകണമായിരുന്നു.ഇക്കാരണം കൊണ്ടുതന്നെ പലരും ഏഴാം ക്ലാസ് വരെ പഠിച്ച് പഠനം നിര്‍ത്തുകയാണ് ഉണ്ടായിരുന്നത്.

1972-ല്‍ പടിഞ്ഞാറത്തറയിലെ പൗരപ്രമുഖര്‍ ഒത്തുചേര്‍ന്ന് ഒരു കമ്മറ്റി രൂപീകരിച്ച് ഹൈസ്കൂളിന് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ.സി.എം.പുരുഷോത്തമന്‍ മാസ്റ്ററുടെയും, ശ്രീ.എസ്.കെ.ജോസഫ് , ശ്രീ.എന്‍.ടി.രാഘവന്‍ നായര്‍, ശ്രീ.യു.സി. ആലി-എന്നിവരുടെ ഭാരവാഹിത്വം ആണ് കമ്മറ്റിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ കൊണ്ടു പോകുന്നതിന് സഹായിച്ചത്. എം.എല്‍.എ സിറിയക്ക്ജോണിന്റെ സഹായത്തോടെ ഹൈസ്കൂള്‍ അനുവധിച്ചുകിട്ടുകയും ചെയ്തു. എന്നാല്‍ സ്കൂള്‍ എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ കമ്മറ്റിക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കുറുമ്പാല പള്ളിവക സണ്‍ഡേസ്കൂളില്‍ താല്കാലിക സൗകര്യവും പിന്നീട് സ്ഥിരം സംവിധാനവും ഉണ്ടാക്കി തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രസിഡണ്ട് ഒഴികെ മറ്റാര്‍ക്കും തന്നെ അവിടെ സ്ഥാപിക്കുന്നതില്‍ താല്‍പ്പര്യം ഇല്ലായിരുന്നു. ഭൂരിഭാഗം കമ്മറ്റിക്കാരും ഹൈസ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണ്ടുവെച്ചത്. ആദിവാസി ശ്മശാനമാണെന്നും പറഞ്ഞ് ചില തടസ വാദങ്ങള്‍ ഉന്നയിച്ചിരന്നെങ്കിലും പ്രസിഡണ്ട് ഒഴികെയുള്ളവര്‍ ഹൈസ്കൂളിന് വേണ്ട രണ്ട് ഏക്കര്‍ സ്ഥലത്തിനു വേണ്ടി ശ്രമിക്കുകയും കണ്ടെത്തുകയും ചെയ്തു. ഹൈസ്കൂളിന് വേണ്ട രണ്ട് ഏക്കര്‍ സ്ഥലം ശ്രീ.സി.എം.പുരുഷോത്തമന്‍ മാസ്റ്റര്‍,തേനമംഗലത്ത കേശവന്‍ നായര്‍,മുകളേല്‍ വര്‍ക്കി,കൈനിക്കര മൂസ,കണ്ടിയന്‍ ഇബ്രായി -എന്നിവരാണ് സംഭാവന ചെയ്തത്.

1973-74 അദ്ധ്യയന വര്‍ഷത്തിലാണ്പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂള്‍ ഉത്ഘാടനം ചെയ്തത്. പടിഞ്ഞാറത്തറ ടൗണിലുള്ള ഒരു മദ്രസക്കെട്ടിടത്തിലാണ് സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങിയത്. എട്ടാം ക്ലാസ് തുടക്കം കുറിച്ചുകൊണ്ടും അടുത്ത വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസും പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് സ്കൂളിന്റെ പ്രവര്‍ത്തനം പഞ്ചായത്തിനടുത്തുള്ള ബാങ്കിന്റെ ഗോ‍ഡൗണിലേയ്ക്ക് മാറ്റി. ഷിഫ്റ്റടിസ്ഥാനത്തിലാണ് ബാങ്ക് കെട്ടിടത്തില്‍ 8,9 ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചത്.

ആദ്യം രണ്ട് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. H M ഇന്‍ചാര്‍ജ്ജ് ശ്രീ.പി.വി.ജോസഫും , ശ്രീ.ശശിധരന്‍ മാസ്റ്ററും ആയിരുന്നു. പുതിയ കെട്ടിടനിര്‍മ്മാണത്തിന് വേണ്ടി കമ്മറ്റി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇക്കാര്യത്തില്‍ ശ്രീ. സി.എം. പുരുഷോത്തമന്‍ മാസ്റ്ററുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും അദ്ദേഹം സഹിച്ച ത്യാഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു.1975-ല്‍ സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഓല മേഞ്ഞ ഷെ‍ഡ്ഡിലേയ്ക്ക് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.1976-77-ല്‍ ആദ്യ ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. ഒന്നും രണ്ടും ബാച്ചുകള്‍ തരിയോട് ഹൈസ്കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.പരീക്ഷാസെന്റര്‍ മൂന്നാം ബാച്ചുമുതലാണ് പടിഞ്ഞാറത്തറയില്‍ അനുവദിച്ചത്.

ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റര്‍.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരന്‍ മാസ്റ്ററാണ് ഹെഡ്മാസ്റ്റര്‍മാരുടെ അഭാവങ്ങളില്‍ സ്കൂളിന് നേതൃത്വം കൊടുത്തത്.

പടിഞ്ഞാറത്തറയില്‍ ഒരു ഹൈസ്കൂള്‍ വന്നതിന് ശേഷമാണ് വിദ്യഭ്യാസ സാംസ്കാരിക മേഖലകളില്‍ ഈ പ്രദേശത്ത് മുന്നേറ്റം ഉണ്ടായത്.ഈ കലാലയത്തില്‍ പഠിച്ചവരില്‍ പലരും ഇന്ന് ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നു.പ്രശസ്തരായ പല അധ്യാപകരും ഈ വിദ്യാലയത്തില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഡയറ്റ് പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.പി.ലക്ഷ്മണന്‍,ജി.ഭാര്‍ഗവന്‍പിള്ള,ശ്രീ.ഇട്ടുപ്പ്-എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ശ്രീ.ഭാര്‍ഗവന്‍പിള്ള H M ആയിരിക്കുമ്പോഴാണ് ഇന്നത്തെ പുതിയ കെട്ടിടം നിലവില്‍ വന്നത്.അതിന് വേണ്ടി അദ്ദേഹം വളരെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഇല്ലായ്മയില്‍ നിന്ന് ഉയര്‍ത്തെണീറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂള്‍ അതിന്റെ വളര്‍യുടെ പ്രയാണത്തിലാണ്.


പ്രമാണം:04 vogel.gif

അദ്ധ്യാപകര്‍

  1. സോഷ്യല്‍ സയന്‍സ്
  2. കണക്ക്
  3. സയന്‍സ്
  4. ഇംഗ്ലീഷ്
  5. മലയാളം
  6. ഹിന്ദി
  7. അറബിക്
  8. അനദ്ധ്യാപകര്‍

Rose01.gif

ഭൗതികസൗകര്യങ്ങള്‍

വിശാലവും സുസജ്ജവുമായ കമ്പ്യുട്ടര്‍ ലാബ്. മള്‍ട്ടിമീഡിയ റൂം.20*20*9 വലിപ്പമുള്ള ഇരുനില കെട്ടിടം നിര്‍മാനതിലിരിക്കുന്ന ലാബ് കെട്ടിടം, തൊട്ടടുത്ത് പഞ്ചായത്ത് സ്റ്റേഡിയം,ബാത്ത് റൂമുകള്‍.

പ്രമാണം:Flowers83.gif

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍



സ്കൗട്ട് & ഗൈഡ്സ്.
ജൂനിയര്‍ റെഡ് ക്രോസ്
കുട്ടികളുടെ സഞ്ചയിക.
GHSSP വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബുകള്‍ ‍.


നാഴികക്കല്ലുകള്‍

നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.കേരള പൊതുമരാമത്ത് വകുപ്പിന്റെ 18 ക്ലാസ്സ് മുറികളുള്ള കെട്ടിടം സ്കൂളിന് വലിയ ഒരു അനുഗ്രഹമായിരുന്നു.1987 നവംബര്‍ 21-ന് ബഹുമാനപ്പെട്ട അന്നത്തെ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ.കെ.ചന്ദ്രശേഖരനാണ് ഈ കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത്.14.07.1999 -ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടില്‍ നിന്നും ഹയര്‍സെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വര്‍ഷത്തില്‍ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവന്‍ അനുവദിച്ച കെട്ടിടവും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി. ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.

"എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"

ഭൂഗോളത്തില്‍ ആസ്ത്രലിയയില്‍ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant) സ്ക്കൂള്‍ ഗ്രൗണ്ടില്‍എത്തിയപ്പോഴുള്ള ദൃശ്യം. കീട നിയന്ത്രണ ഉപാധികളില്‍ (Weaver ant) എന്ന ഉറുമ്പ് വര്‍ഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകള്‍ വിദ്യാലയത്തിലെ ഉപവനത്തില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ Green ant അത്യപൂര്‍വ്വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം? പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്.

Golden cage

ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീന്‍ ബാഗിന് ഉള്ളിലെ സീലിംഗിലാണ് പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ!

1 'ഉറുമ്പ് പോറ്റും പശു'

VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളില്‍ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാന്‍ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും!

2 'മുട്ടയിടുന്നത് ഇങ്ങനെ ! 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തില്‍. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്. തളിരിലകളിലാണ് വെളുത്ത മുട്ടകള്‍ നിക്ഷേപിക്കുന്നത്. 'മദ്രാസ് തോണ്‍' എന്ന ചെടിയിലാണ് ഈ കാഴ്ച. കുട്ടികളേയും അദ്ധ്യാപകരേയും ഫോട്ടോഗ്രാഫറായ രക്ഷാകര്‍ത്തൃസമിതിയംഗത്തെയും സാക്ഷിനിര്‍ത്തിയാണ് മഞ്ഞപാപ്പാത്തികള്‍ 'ടീം ടീച്ചിംഗ് 'ല്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന അദ്ഭുതം ഒരു അപൂര്‍വതകൂടിയാണ്. --വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതല്‍ക്കൂട്ട്!
3“രാമച്ച വിശറി പനിനീരില്‍ മുക്കി.....” സ്കൂളിലെ ഔഷധത്തോട്ടത്തിലെ രാമച്ചപ്പുല്‍ച്ചെടി. കറുക മുതല്‍ മുളങ്കാട് വരെ പുല്‍വര്‍ഗ്ഗസസ്യങ്ങളുടെ വലിയ പരമ്പരതന്നെ വിദ്യാലയത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.

യാത്രയ്ക്കു തയ്യാറായി കേരളത്തിലും
മലബാ൪ വെരുക്
malabar civet
കന്യാകുമാരി മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ കൂര്‍ഗിലും ഹോനാവറിലുമുളള പശ്ചിമഘട്ട മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട മലബാര്‍ വെരുകിന്റെ തോല് മലപ്പുറം ജില്ലയിലെ എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്തു. അതോടെയാണ് ഇത് വംശമറ്റവയുടെ കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്. പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍ വെരുക് പണ്ട് വ്യാപകമായിരുന്നു .
മലയണ്ണാന്‍
travancore flying squirrel)
രാത്രിയില്‍ ഇരതേടുന്ന ഈമലയണ്ണാന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂര്‍വ്വമായി ശ്രീലങ്കയിലും ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് ഈ മലയണ്ണാന്‍ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്.


വയല്‍ എലി
(ranjini,s feild rat)
വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ സമീപത്ത് കഴിഞ്ഞിരുന്ന ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം നാടുനീങ്ങി തുടങ്ങി.



പാണ്ടന്‍ വേഴാമ്പല്‍
(malabar pied hornbill)
കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ .
ഹനുമാന്‍ കുരങ്ങ്
(malabar sacred langur)
ഗോവ , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍ കാണപ്പെടുന്നവയാണ് ഹനുമാന്‍ കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍ ഒന്നാണ് .അടുത്ത 30 വര്‍ഷം കൊണ്ട് ഇതിന്റെ എണ്ണം 30 ശതമാനത്തോളം കുറയുമെന്നാണ് നിഗമനം .


കടുവാ ചിലന്തി (travancore slate- red spider)
കടുവാ ചിലന്തി എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍ പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം ഫോറസ്റ്റ് റിസര്‍വിലും മാത്രമാണ് ഇന്നുളളത് .പണ്ട് പശ്ചിമഘട്ടങ്ങളിലിതു വ്യാപകമായിരുന്നു.



മലബാര്‍ ട്രോപ്പിക്കല്‍ ഫ്രോഗ്
(malabar tropical frog)

കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു ഈ തവളയുടെ ആവാസ കേന്ദ്രങ്ങള്‍ . ജലാശയങ്ങള്‍ക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളില്‍ ഇവയെ ധാരാളമായി കണ്ടിരുന്നു . വനനശീകരണം ഈ തവളയെ വംശനാശ ഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിലാക്കി .


ട്രാവന്‍ കൂര്‍ ടോര്‍ട്ടോയിസ്
(travancore tortoise)

പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ ആമയ്ക്ക് സമാനമായ മറ്റൊരു സ്പീഷിസ് ഇന്‍ഡൊനീഷ്യയില്‍ കാണപ്പെടുന്നുണ്ട് . വനനശീകരണവും മാംസത്തിനായുളള വേട്ടയാടലുമാണ് ഇതിന്റെ എണ്ണം ഗണ്യമായി കുറച്ചത് .


ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം)

Sisirathile_okkumaram..jpg

  പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയര്‍ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.

സ്കൂള്‍ തലത്തില്‍ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതില്‍ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ 'ശിശിരത്തിലെ ഓക്കുമരം' എന്ന പാഠം കുട്ടികള്‍ തിരക്കഥയാക്കി മാറ്റുകയും ചെയ്തു.സംവിധാനം ഉള്‍പ്പടെ എല്ലാ മേഖലകളിലും കുട്ടികള്‍ക്ക് ക്ലാസ്സ് നല്കി.അവരുടെ മേല്‍നോട്ടത്തില്‍ ആണ് ചിത്രം പൂര്‍ത്തീകരിച്ചത്.'സവുഷ്കിന്‍' എന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട റഷ്യന്‍ കഥയെ കേരളീയ പശ്ചാത്തലത്തില്‍ മലയാളത്തിലേയ്ക്ക് മാറ്റിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഭാരതീയം

ത്യാഗോജ്വലമായ സമരവീഥികളിലൂടെ നിര്‍ഭയം മുന്നേറി സ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂനികയേയും ആകാശത്തേയും നമുക്ക് സ്വന്തമായി നല്‍കിയ ധീരദേശാഭിമാനികള്‍ക്കും.......... ദേശീയതയെ നെ‍‍ഞ്ചേറ്റി ലാളിക്കുന്ന ഓരോ ഭാരതീയനും 64- സ്വാതന്ത്ര്യദിനത്തില്‍ ‍ഞങ്ങള്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുന്ന ഗാനോപഹാരം............ഭാരതീയംദേശഭക്തിഗാനങ്ങള്‍



സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  • പി.വി.ജോസഫ്(1975-1976)(teacher in charge)
  • എ.സേതുമാധവന്‍(1977)
  • സി.എം.സരോജിനി(1977)
  • പി.കെ.തോമസ്(1979)
  • പി.വി.ജോസഫ്(1979)
  • ടി.ഐ.ഇട്ടുപ്പ്.(1980-1981)
  • എ.എ.അബ്ദുള്‍ഖാദര്‍(1983)
  • ടി.സി.പരമേശ്വരന്‍(1986)
  • എം.വി.രാഘവന്‍ നായര്‍(1986)
  • സി.നാരായണന്‍ നമ്പ്യാര്‍(1988)
  • എം.അബ്ദുള്‍ അസീസ്(1989)
  • ടി.എസ്.രാഘവന്‍ പിള്ള(1989)
  • കെ.സി.പൗലോസ്(1990)
  • എം.അബ്ദുള്‍ അസീസ്(1990)
  • എം.ജെ.ജോണ്‍(1991)
  • പി.കെ.കൊച്ചിബ്രാഹിം(1991)
  • വേണാധിരികരുണാകരന്‍(1994-1995)
  • രാഘവന്‍.സി(1995-1996)
  • ബാലകൃഷ്ണന്‍.എന്‍.പി(1996-1999)
  • അതൃനേം.കെ.കെ(1999-2000)
  • എം.അഹമ്മദ്(2001)
  • കെ.പ്രേമ(2002)
  • ഐ.സി.ശാരദ(2002-2003)
  • ഗീതാറാണി(2006)
  • ലൈല.പി(2007)
  • പി.എം.റോസ്ലി
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ FROM TO
പി.വി.ജോസഫ് 1975 1976
എ.സേതുമാധവന്‍ 1977
സി.എം.സരോജിനി 1977
പി.കെ.തോമസ് 1979
പി.വി.ജോസഫ് 1979
ടി.ഐ.ഇട്ടുപ്പ് 1980 1981
എ.എ.അബ്ദുള്‍ഖാദര്‍ 1983
ടി.സി.പരമേശ്വരന്‍ 1986
എം.വി.രാഘവന്‍ നായര്‍ 1986

‌‌|-

സി.നാരായണന്‍ നമ്പ്യാര്‍ 1988
എം.അബ്ദുള്‍ അസീസ് 1989
എം.ജെ.ജോണ്‍ 1991
പി.കെ.കൊച്ചിബ്രാഹിം 1991
വേണാധിരികരുണാകരന്‍ 1994 1995
രാഘവന്‍.സി 1995 1996
ബാലകൃഷ്ണന്‍.എന്‍.പി 1996 1999
അതൃനേം.കെ.കെ 1999 2000
എം.അഹമ്മദ് 2001
കെ.പ്രേമ 2002
ഐ.സി.ശാരദ 2002 2003
ഗീതാറാണി 2006
ലൈല.പി 2007
പി.എം.റോസ്ലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ:എബി ഫിലിപ്പ്
  • മലയാളം പ്രൊഫ:കെ.ടി.നാരായണന്‍ നായര്‍
  • D Y S P സി.ടി.ടോം തോമസ്
  • A D V കെ.പി.ഉസ്മാന്‍
  • K S E B എഞ്ചിനീയര്‍ എം. രവീന്ദ്രന്‍
  • ഡോ:മൂസ



വഴികാട്ടി