"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
<p style="text-align:justify">ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ '''സാധു കൊച്ചുകുഞ്ഞുപദേശിയുടെ''' സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ  ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.<p/>
<p style="text-align:justify">ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ '''സാധു കൊച്ചുകുഞ്ഞുപദേശിയുടെ''' സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ  ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.<p/>
===കമ്പ്യൂട്ടർ ലാബുകൾ===
===കമ്പ്യൂട്ടർ ലാബുകൾ===
<p style="text-align:justify">യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ഐടി@സ്കൂൾ പദ്ധതി നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ,  ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.<p/>
<p style="text-align:justify">യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ [[{{PAGENAME}}/ഐടി@സ്കൂൾ പദ്ധതിയിൽ  | ഐടി@സ്കൂൾ പദ്ധതിയിൽ]]  നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ,  ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.<p/>


===സ്മാർട്ട് ക്ലാസ് മുറികൾ===
===സ്മാർട്ട് ക്ലാസ് മുറികൾ===

22:06, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

നാലു കെട്ടിടങ്ങളിലായി 33 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .2008ൽ എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തി.

ലബോറട്ടറികൾ

പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി യഥാക്രമം ഒന്ന്,രണ്ട്,അഞ്ച് ലബോറട്ടറികൾ വീതം പ്രവർത്തിക്കുന്നു.

ലൈബ്രറി

ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ ലാബുകൾ

യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ഐടി@സ്കൂൾ പദ്ധതിയിൽ നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.

സ്മാർട്ട് ക്ലാസ് മുറികൾ

ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.

ഓഫീസ് മുറികൾ

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.

സ്കൂൾ ബസ്

സ്കൂൾ ബസ്
സ്കൂൾ ബസ്

ഞങ്ങളുടെ സ്കൂളിന് 3 സ്കൂൾ ബസ് ഉണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. 110കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

ശബ്ദ സംവിധാനങ്ങൾ

പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി എല്ലാ ക്ലാസ് മുറിയിലും സ്പീക്കറുകളും ഉണ്ട്.

ജനറേറ്റർ

വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനായി മികച്ച ശേഷിയുള്ള ജനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.

നിരീക്ഷണ ക്യാമറകൾ

സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.

പാചകപ്പുരയും ഭക്ഷണശാലയും

വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.

കിണറും ടാപ്പുകളും

ജല ലഭ്യതയ്ക്കായി 2 കിണറുകളും, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.

മഴവെള്ള സംഭരണി

മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനായി ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.

വാട്ടർ പ്യൂരിഫയർ

കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.

കളിസ്ഥലം

വിശാലമായ കളിസ്ഥലം,നവീകരിച്ച ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് , ഇൻഡോർ ,ഔട്ട്ഡോർ ഗെയിംസിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതകളാണ്.

ടോയ്ലറ്റ് കോംപ്ലക്സ്

സാംക്രമിക രോഗങ്ങൾ പകരുന്ന ഈ സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. നാല് കോംപ്ലക്സുകളിലായി 26 ടോയ്‌ലെറ്റുകൾ ഇപ്പോൾ നിലവിലുണ്ട്.ടൈൽസ് പാകിയ എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.

വിശാലമായ ഓഡിറ്റോറിയം

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും, കലോത്സവങ്ങളും നടത്തുവാൻ ഉപകാരപ്പെടുന്ന രീതിയിൽ ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നു.

സൈക്കിൾ ഷെഡ്

പഠന വേളകളിൽ വിദ്യാർത്ഥികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി സൈക്കിൾ ഷെഡ് സ്കൂളിനുണ്ട്.

എ എം എം എച്ച് എസ് എസ് ഇടയാറന്മുള
എ എം എം എച്ച് എസ് എസ് ഇടയാറന്മുള