"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 575: | വരി 575: | ||
<p align=justify>കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് 'കേരള ക്വിസ്' ഓൺലൈനായി നടത്തി. 'കേരളം - ഇന്നലെ, ഇന്ന്' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരിയും എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. നവംബർ ഒന്ന് രാത്രി 8.30ന് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി.</p> | <p align=justify>കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് 'കേരള ക്വിസ്' ഓൺലൈനായി നടത്തി. 'കേരളം - ഇന്നലെ, ഇന്ന്' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരിയും എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. നവംബർ ഒന്ന് രാത്രി 8.30ന് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി.</p> | ||
<p align=justify>കേരളഗാനാലാപനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും, സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റ് നവമാധ്യമങ്ങളുിലും വീഡിയോകൾ ഷെയർചെയ്ത് പരമാവധി ആളുകൾക്ക് കുട്ടികളുടെ പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കി. </p> | <p align=justify>കേരളഗാനാലാപനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും, സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റ് നവമാധ്യമങ്ങളുിലും വീഡിയോകൾ ഷെയർചെയ്ത് പരമാവധി ആളുകൾക്ക് കുട്ടികളുടെ പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കി. </p> | ||
{| class="wikitable" style="margin-left: auto; margin-right: auto; border: | {| class="wikitable" style="margin-left: auto; margin-right: auto; border: 5px solid #3951E5; | ||
|+<div style="background-color:#EAFFC0;text-align:center;">കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോകൾ</div> | |+<div style="background-color:#EAFFC0;text-align:center;">കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോകൾ</div> | ||
|- | |- | ||
||[[പ്രമാണം:28012_LK_2021_078.jpeg|thumb| | ||[[പ്രമാണം:28012_LK_2021_078.jpeg|thumb|187px|center|<center>[https://youtu.be/y_efYBAgJbM ''കേരളഗാനങ്ങൾ'']</center>]] | ||
||[[പ്രമാണം:28012_LK_2021_079.jpeg|thumb| | ||[[പ്രമാണം:28012_LK_2021_079.jpeg|thumb|187px|center|<center>[https://youtu.be/oSW638QOjNk ''കേരളഗാനങ്ങൾ'']</center>]] | ||
||[[പ്രമാണം:28012_LK_2021_080.jpeg|thumb| | ||[[പ്രമാണം:28012_LK_2021_080.jpeg|thumb|187px|center|<center>[https://youtu.be/7vY57lwGvNM ''പ്രസംഗം'']</center>]] | ||
||[[പ്രമാണം:28012_LK_2021_081.jpeg|thumb| | ||[[പ്രമാണം:28012_LK_2021_081.jpeg|thumb|187px|center|<center>[https://youtu.be/jFUYAKUbnQY ''ആശംസകൾ'']</center>]] | ||
||[[പ്രമാണം:28012_LK_2021_082.jpeg|thumb| | ||[[പ്രമാണം:28012_LK_2021_082.jpeg|thumb|187px|center|<center>[https://youtu.be/jFUYAKUbnQY ''ആശംസകൾ'']</center>]] | ||
|} | |} | ||
|} | |} |
12:13, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ഗീതാദേവി എം. (കൈറ്റ് മിസ്ട്രസ്), ശ്യാംലാൽ വി. എസ്.(കൈറ്റ് മാസ്റ്റർ)
കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന് സംസ്ഥാനതല അവാർഡ് ലഭിച്ചു. 2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തി സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച മത്സരത്തിൽ എറണാകുളം റവന്യൂ ജില്ലയിൽനിന്നും കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. 2019 ജൂലൈ 5 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രോഫ. സി. രവീന്ദ്രനാഥ് പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു. ഇതോടൊപ്പം സമ്മാനത്തുകയായി 25000 രൂപ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി കൈറ്റ് നൽകും. സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്ലബ്ബ് അംഗം ഹരികൃഷ്ണൻ അശോക്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി.
28012-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 28012 |
യൂണിറ്റ് നമ്പർ | LK/2018/28012 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ലീഡർ | ഗോപു ഗിരീഷ് (9 എ) |
ഡെപ്യൂട്ടി ലീഡർ | ആര്യ സുരേഷ് (9 എ) |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്യാംലാൽ വി. എസ്. മലയാളം അദ്ധ്യാപകൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗീതാദേവി എം. ഗണിതാദ്ധ്യാപിക |
അവസാനം തിരുത്തിയത് | |
09-11-2020 | Lk28012 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കൂത്താട്ടുകുളം ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2020-21
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 'കോവിഡ് 19 രചനകൾ' പതിപ്പ് തയ്യാറാക്കി
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിലിരുന്ന് അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് അക്ഷരവൃക്ഷം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ. യി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്തവരിൽ ഗൗരി എസ്., പാർവ്വതി ബി. നായർ, ഹരികൃഷ്ണൻ അശോക്, എയ്ഞ്ചൽ അന്ന ബേബി, നന്ദന അനിൽ എന്നിവരുടെ സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്ക്കൂൾ വിക്കിയിൽ ഈ സ്ക്കൂളിലെ കുട്ടികളുടെ അമ്പതിലേറെ രചനകൾ ഉൾപ്പെടത്താൻ കഴിഞ്ഞു. എന്നാൽ എല്ലാവരുടേയും സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. ഈ സന്ദർഭത്തിൽ സ്ക്കൂൾ ലിറ്റിൽ കെറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികളുടെ രചനകളെല്ലാം ഉൾപ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം പ്രാഥമിക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് 2020-22 ബാച്ചിലെ സ്ക്കൂളിന്റെ സമീപ വാസികളായ അംഗങ്ങൾ ഈ പ്രവർത്തനം ഏറ്റെടുത്തു. കൈറ്റ് മാസ്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് കോവിഡ് 19 നിയന്ത്രണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ''കോവിഡ് 19 രചനകൾ'' എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കി. ലിറ്റിൽ കൈറ്റുകളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി എന്നിവർ ലേഔട്ട് ചെയ്തു. സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക് ജിമ്പിൽ കവർ തയ്യാറാക്കി. |
ഓൺലൈൻ വായനാവാരാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2020 ജൂൺ 19 മുതൽ വായനാവാരം വിപുലമായ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. ക്ലാസ്സ് തല ഗ്രൂപ്പുകളിൽ വായന, കവിതാലാപനം, കവിതാരചന, എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ അവരുടെ വായനാനുഭവം ഓൺലൈനിൽ പങ്കുവച്ചു. വായനയിൽ തല്പരരായ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ചും ക്യാമറ ഉപയോഗിച്ചും വീഡിയോകൾ തയ്യാറാക്കി അയച്ചുതന്നു. സ്ക്കൂളിൽ താല്കാലിക സ്റ്റുഡിയോ തയ്യാറാക്കിയും വായനാനുഭവം റെക്കോഡ് ചെയ്തു. ലിറ്റിൽ കൈറ്റ് ക്ലബ്ബ് അംഗങ്ങൾ ഇങ്ങനെ ലഭിച്ച വീഡിയോകൾ എഡിറ്റുചെയ്ത്, ടൈറ്റിലുകൾ ചേർത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെയും സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റു ഗ്രൂപ്പുകളിലൂടെയും ഈ വീഡിയോകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കാണുന്നതിനുള്ള അവസരമൊരുക്കി. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരി, കൃഷ്ണ രാജൻ, വൈഷ്ണവി എസ്., എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ, അനാമിക കെ.എസ്. എന്നിവർ ഓൺലൈൻ വായനാവാരാഘോഷത്തിന് നേതൃത്വം നൽകി. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ഐടി. ക്ലബ്ബ് അംഗവുമായിരുന്ന ഹരിഗോവിന്ദ് എസ്. വീഡിയോ തയ്യാറാക്കുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സാങ്കേതിക സഹായം നൽകി. |
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വായന ക്വിസ്
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ പഠനപാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ വായനാ ക്വിസ് സംഘടിപ്പിച്ചു. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് കൃഷ്ണ രാജന്റെ നേതൃത്വത്തിൽ 30 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ഈ ചോദ്യങ്ങൾ ഗൂഗിൾ ഫോമിലെ 'മെയ്ക്ക് എ ക്വിസ്' സങ്കേതമുപയോഗിച്ച് 4 ഉത്തര ഓപ്ഷനുകളോടുകൂടി ക്വിസ്സാക്കി മാറ്റി. ജൂൺ 25 ഞായറാഴ്ച രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. പങ്കെടുക്കുന്നവർക്ക് ഉടനടി സ്കോർ അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അഭിരാമി കെ. ജി., സഞ്ജയ്‌കൃഷ്ണ വി., പവിൻ പ്രകാശ് (ക്ലാസ് 12), അഭിനവ് പി. അനൂപ്, കീർത്തന എസ്., അപർണ സാബു (ക്ലാസ് 10), വൈഷ്ണവി എസ്., പാർവ്വതി ബി. നായർ, അനാമിക കെ. എസ്. (ക്ലാസ് 9), അഭിനവ് ഷിനോജ്, അപർണ പ്രദീപ്, ആൽബിൻ സണ്ണി (ക്ലാസ് 8), രോഹിത് നിഷാദ്, അഖിലേഷ് ഗണേഷ്‌കുമാർ, അഞ്ജന സാജു (യു.പി. വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരഫലവും ഓൺലൈനിൽ തന്നെ പ്രഖ്യാപിച്ചു. |
ലിറ്റിൽ കൈറ്റ്സ് ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട ജൂൺമാസത്തെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സ്, പരിസ്ഥിതി ദിനാഘോഷം, വായനാവാരാഘോഷം, യോഗാദിനാഘോഷം, വിദ്യാരംഗം വായനാമത്സരം എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിിക്കുന്നത്. അനാമിക കെ. എസ്., എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ, കൃഷ്ണ രാജൻ ടീമാണ് ബുള്ളറ്റിനു പിന്നിൽ പ്രവർത്തിച്ചത്. സ്ക്കൂളിൽ കൈറ്റ് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി താല്ക്കാലിക സ്റ്റുഡിയോ ഒരുക്കിയാണ് ബുള്ളറ്റിൻ തയ്യാറാക്കിയത്. സ്ക്കൂളിന് ഒരു യൂട്യൂബ് ചാനൽ നിർമ്മിച്ച് ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു. |
ബഷീർ ദിനാഘോഷം ഓൺലൈനിൽ നടത്തി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ഓലൈനായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 5 ന് ഓൺലൈൻ ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് കൃഷ്ണ രാജൻ, അതുല്യ ഹരി എന്നിവരുടെ നേതൃത്വത്തിൽ 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ബഷീറിന്റ ജീവിതം, സാഹിത്യസംഭാവനകൾ, കഥാപാത്രങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഈ ചോദ്യങ്ങൾ ഗൂഗിൾ ഫോമിലെ 'മെയ്ക്ക് എ ക്വിസ്' സങ്കേതമുപയോഗിച്ച് 4 ഉത്തര ഓപ്ഷനുകളോടുകൂടി ക്വിസ്സാക്കി മാറ്റി. ജൂലൈ 5 ഞായറാഴ്ച രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അദ്വൈത് ആർ. നായർ, രോഹിത് നിഷാദ്, അന്ന സണ്ണി (യു.പി. വിഭാഗം); മാനവ് യു. എസ്., അനു രാജേഷ്, ആതിര രാജേഷ് (എട്ടാം ക്ലാസ്സ്); അനാമിക കെ. എസ്., അർച്ചന ബൈജു, പാർവ്വതി ബി. നായർ (ഒമ്പതാം ക്ലാസ്സ്); അപർണ സാബു, ഗൗരികൃഷ്ണ വി., നന്ദന അനിൽ (പത്താം ക്ലാസ്സ്); വിഷ്ണു നമ്പൂതിരി തോട്ടം, ആൻ മരിയ അനിൽ, അലീന ബിനു (പന്ത്രണ്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി പഠന സാമഗ്രികളും മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിരുന്നു. ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബഷീർകൃതിയായ 'ആനവാരിയും പൊൻകുരിശും' വായിച്ച അനുഭവം ലിറ്റിൽ കൈറ്റ് അഞ്ജന കൃഷ്ണ ഓൺലൈനിൽ പങ്കുവച്ചു. |
ചാന്ദ്രദിനാഘോഷം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനം ഓലൈനായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 21 ന് ഓൺലൈൻ ബഹിരാകാശ ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് എയ്ഞ്ചൽ അന്ന ബേബി, കൃഷ്ണ രാജൻ, അതുല്യ ഹരി എന്നിവരുടെ നേതൃത്വത്തിൽ 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ബഹിരാകാശ ഗവേഷണരംഗത്തെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഈ ചോദ്യങ്ങൾ ഗൂഗിൾ ഫോമിലെ 'മെയ്ക്ക് എ ക്വിസ്' സങ്കേതമുപയോഗിച്ച് 3 ഉത്തര ഓപ്ഷനുകളോടുകൂടി ക്വിസ്സാക്കി മാറ്റി. ജൂലൈ 21 ചൊവ്വാഴ്ച രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറ്റിഅമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. ആര്യൻ ജി. (ക്ലാസ്സ് 5), അന്ന സണ്ണി (ക്ലാസ്സ് 6), രോഹിത് നിഷാദ് (ക്ലാസ്സ് 5) (യു.പി. വിഭാഗം); ആൽബിൻ കെ. റെജി., എസ്. കൃഷ്ണപ്രിയ, ആതിര രാജേഷ് (എട്ടാം ക്ലാസ്സ്); മനിജ എം., ആഗ്നസ് ജോസ്, പാർവ്വതി ബി. നായർ (ഒമ്പതാം ക്ലാസ്സ്); ഗൗരികൃഷ്ണ വി., അഭിനവ് പി. അനൂപ്. അപർണ സാബു (പത്താം ക്ലാസ്സ്);സഞ്ജയ്‌കൃഷ്ണ വി., ആൻ മരിയ അനിൽ, അമൃത സുരേന്ദ്രൻ (പന്ത്രണ്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ചാന്ദ്രദിനം 2020നോടനുബന്ധിച്ച് സ്ക്കൂൾ സയൻസ് ക്ലബ്ബുമായിച്ചേർന്ന് ഓൺലൈൻ പ്രസംഗമത്സരവും ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് സംഘടിപ്പിച്ചു. ബഹിരാകാശ ഗവേഷണം ഭാരതത്തിൽ എന്നതായിരുന്നു പ്രസംഗവിഷയം. യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 24 കുട്ടികൾ പങ്കെടുത്തു. കുട്ടികൾ വീട്ടിൽ വച്ച് പ്രസംഗം വീഡിയോ ആയി റെക്കോഡ് ചെയ്ത് അയച്ചുതരികയാണ് ചെയ്തത്. അദ്വൈത് ആർ. നായർ (ക്ലാസ്സ് 5), രോഹിത് നിഷാദ് (ക്ലാസ്സ് 5), ആര്യൻ ജി. (ക്ലാസ്സ് 5) (യു.പി. വിഭാഗം); ആതിര രാജേഷ്, അഭിരാമി സുരേഷ്, നന്ദിത സന്തോഷ് (എട്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പതാംക്ലാസ്സിൽ എയ്ഞ്ചൽ അന്ന ബേബി ( ഒന്നാം സ്ഥാനം), പാർവ്വതി ബി. നായർ (രണ്ടാം സ്ഥാനം),കൃഷ്ണ രാജൻ, എവ്‌ലിൻ അന്ന ബേബി (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. പ്രസംഗ മത്സര വിജയികളായവരുടെ പ്രസംഗങ്ങളുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി പാർവ്വതി ബി. നായരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. |
ഓൺലൈൻ രാമായണമാസാഘോഷം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാഘോഷം ഓൺലൈനിൽ സംഘടിപ്പിച്ചു. രാമായണ ഭാഗങ്ങൾ കുട്ടികൾ വീട്ടിലിരുന്നു വായിച്ച് വീഡിയോ ആയി അയച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത് സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സ് തലത്തിലുള്ള വാട്സ് ആപ് ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്ത് ഈ രാമായണപാരായണവീഡിയോകൾ സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും കാണാനും കേൾക്കാനുമുള്ള അവസരമൊരുക്കി. ഓൺലൈൻ രാമായണപാരായണത്തിൽ വിദ്യാർത്ഥികൾക്കുപുറമേ അദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും പങ്കാളികളായി. രാമായണ മാസാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 2 ന് രാത്രി 9 മണിക്ക് ഓൺലൈൻ രാമായണ ക്വിസ്സും ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് സംഘടിപ്പിച്ചു. യു.പി., എച്ച്.എസ്., എച്ച്. എസ്സ്.എസ്സ്. വിഭാഗങ്ങളിലായി 124 കുട്ടികൾ പങ്കെടുത്തു. സഞ്ജയ്‌കൃഷ്ണ വി., അർച്ചന ബി., നന്ദന സുനിൽ (ക്ലാസ് 12), ഗൗരികൃഷ്ണ വി., അർജുൻ ഷിബു, ആതിര എസ്. (ക്ലാസ് 10), പാർവ്വതി ബി. നായർ, വൈഷ്ണവി എസ്., കൃഷ്ണ രാജൻ, അദ്വൈത എസ്. നായർ (ക്ലാസ് 9), അനു രാജേഷ്, എസ്. കൃഷ്ണപ്രിയ, ആരോമൽ സനിൽ, ദേവിക എം. സജി (ക്ലാസ് 8),അദ്വൈത് ആർ. നായർ, ആര്യൻ ജി., രോഹിത് നിഷാദ് (യു.പി. വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.. ഓൺലൈൻ രാമായണക്വിസ് തയ്യാറാക്കി നടത്തിയത് അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി, അനാമിക കെ. എസ്. എന്നിവരാണ്. |
ലിറ്റിൽ കൈറ്റ്സ് ജൂലൈമാസ ന്യൂസ് ബുള്ളറ്റിൻ
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളുമായി ബന്ധപ്പെട്ട ജൂലൈ മാസത്തെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. എസ്.എസ്.എൽ.സി. പരീക്ഷാഫലം, പെഡൽ ടു സ്ക്കൂൾ പദ്ധതി, ബഷീർ ദിനാഘോഷം, വനമഹോത്സവം, യു.എസ്.എസ്. പരീക്ഷാഫലം, ഭക്ഷ്യസുരക്ഷാപദ്ധതി ഭക്ഷ്യകിറ്റ് വിതരണം, വിദ്യാരംഗം വായനാമത്സരം, ചാന്ദ്രദിനാഘോഷം എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. സ്ക്രിപ്റ്റ് തയ്യാറാക്കി. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. എയ്ഞ്ചൽ അന്ന ബേബിയും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. കൃഷ്ണ രാജൻ അവതരണവും നിർവ്വഹിച്ചു. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു. |
ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് നടത്തി. ഇന്ത്യ ചരിത്രവും വർത്തമാനവും എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് കൃഷ്ണ രാജന്റെ നേതൃത്വത്തിൽ 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ആഗസ്റ്റ് 15 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. .നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. സഞ്ജയ്‌കൃഷ്ണ വി., പവിൻ പ്രകാശ്, ഐഡ മറിയം സുനിൽ (ക്ലാസ് 12), അപർണ സാബു, അഭിനവ് പി. അനൂപ്, അർജുൻ ഷിബു, (ക്ലാസ് 10), പാർവ്വതി ബി. നായർ, അർച്ചന ബൈജു, അനാമിക കെ. എസ്. (ക്ലാസ് 9), ആൽബിൻ സണ്ണി, ജെറിൻ ഷാജി, മാനവ് യു.എസ്. (ക്ലാസ് 8), അന്ന സണ്ണി, രോഹിത് നിഷാദ്, അദ്വൈത് ആർ. നായർ (യു.പി. വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്വിസിനു പുറമേ വിവിധ രചനാമത്സരങ്ങളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളിൽ ഓൺലൈനിൽ നടത്തിയിരുന്നു. |
'കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് തയ്യാറാക്കിയ 'കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ പി. എൻ. സജിമോൻ നിർവ്വഹിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു മാഗസിൻ ഏറ്റുവാങ്ങി. പത്രാധിപസമിതി അംഗങ്ങളായ ലിറ്റിൽ കൈറ്റുകൾ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിലിരുന്ന് അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് അക്ഷരവൃക്ഷം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ. യി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്തവരിൽ ഗൗരി എസ്., പാർവ്വതി ബി. നായർ, ഹരികൃഷ്ണൻ അശോക്, എയ്ഞ്ചൽ അന്ന ബേബി, നന്ദന അനിൽ എന്നിവരുടെ സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്ക്കൂൾ വിക്കിയിൽ ഈ സ്ക്കൂളിലെ കുട്ടികളുടെ അമ്പതിലേറെ രചനകൾ ഉൾപ്പെടത്താൻ കഴിഞ്ഞു. എന്നാൽ എല്ലാവരുടേയും സൃഷ്ടികൾ എസ്. സി. ആർ. ടി. പ്രസിദ്ധീകരിച്ച സമാഹാരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. ഈ സന്ദർഭത്തിൽ സ്ക്കൂൾ ലിറ്റിൽ കെറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടികളുടെ രചനകളെല്ലാം ഉൾപ്പെടുത്തി ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം പ്രാഥമിക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് 2020-22 ബാച്ചിലെ സ്ക്കൂളിന്റെ സമീപ വാസികളായ അംഗങ്ങൾ ഈ പ്രവർത്തനം ഏറ്റെടുത്തു. കൈറ്റ് മാസ്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് കോവിഡ് 19 നിയന്ത്രണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ''കോവിഡ് 19 രചനകൾ'' എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കി. ലിറ്റിൽ കൈറ്റുകളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി എന്നിവർ ലേഔട്ട് ചെയ്തു. സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക് ജിമ്പിൽ കവർ തയ്യാറാക്കി. (20/08/2020) |
ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ലിറ്റിൽ കൈറ്റ്സ് വോയ്സ് ഡിജിറ്റൽ പത്രത്തിന്റെ 'സ്വാതന്ത്ര്യദിനപ്പതിപ്പ്' തയ്യാറാക്കി. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളുടെ സൃഷ്ടികളിൽ തെരഞ്ഞെടുത്തവ ഉൾപ്പെടുത്തിയാണ് പതിപ്പ് തയ്യാറാക്കിയത്. ലേഖനം, കവിത, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിങ്ങനെയുള്ള മത്സരങ്ങൾ ഓൺലൈനിലാണ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ എന്നിവർ പത്രാധിപസമിതി അംഗങ്ങളായി പ്രവർത്തിച്ചു.. |
ലിറ്റിൽ കൈറ്റ്സിന് ഓൺലൈൻ ഗ്രാഫിക്സ് പരിശീലനം ടക്സ് പെയിന്റിൽ
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്ക്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യമായതുകൊണ്ട് 2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ഗ്രാഫിക്സ് പരിശീലനം ഓൺ ലൈനിൽ ആരംഭിച്ചു. ടക്സ് പെയിന്റ് 0.9.24 മൊബൈൽ വെർഷൻ കുട്ടികൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ വാട്സ് ആപ് ഗ്രൂപ്പിൽ കൈറ്റ് മാസ്റ്റർ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ സ്വയം ചിത്രം വരച്ച്പരിശീലനം നേടി. 31 അംഗങ്ങളും ചിത്രം വരയ്ക്കാൻ ശ്രമിച്ചു. വരച്ച ചിത്രങ്ങൾ സ്ക്രീൻ ഷോട്ട് എടുത്ത് ഗ്രൂപ്പിൽ കുട്ടികൾ ഷെയർ ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളും മികച്ച നിലവാരം പുലർത്തി. |
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ഓൺലൈൻ ഓണക്വിസ് സംഘടിപ്പിച്ചു
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈൻ ഓണക്വിസ് നടത്തി. ഓണം അനുഷ്ഠാനവും ഐതിഹ്യവും എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് പാർവ്വതി ബി. നായരുടെ നേതൃത്വത്തിൽ 20 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ആഗസ്റ്റ് 30 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അപർണ സന്തോഷ്, ആൻ മരിയ അനിൽ , ദൃശ്യ കെ. ആർ. (ക്ലാസ് 12), കീർത്തന എസ്., സ്നേഹ എൽസ ഡേവിഡ്, സിദ്ധാർത്ഥ് സി. രാജേഷ് (ക്ലാസ് 10), എയ്ഞ്ചൽ അന്ന ബേബി, അർച്ചന ബൈജു, കൃഷ്ണ രാജൻ (ക്ലാസ് 9), ദേവപ്രിയ എം. ആർ., നന്ദിത സന്തോഷ്, ആൽബിൻ സണ്ണി (ക്ലാസ് 8), ആര്യൻ ജി., അദ്വൈത് ആർ. നായർ, സാന്ദ്ര സി. രാജേഷ് (യു.പി. വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്വിസിനു പുറമേ പൂക്കളമത്സരം, ഓണവിഭവ പാചകമത്സരം, ഓണപ്പാട്ട് മത്സരം, ഓണം ഐതിഹ്യവും അനുഷ്ഠാനങ്ങളും എന്ന വിഷയത്തിൽ പ്രസംഗമത്സരം എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് സ്ക്കൂളിൽ ഓൺലൈനിൽ നടത്തിയിരുന്നു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങൾ എഡിറ്റുചെയ്ത് ടൈറ്റിലുകൾ ചേർത്ത് വീഡിയോ ആക്കിമാറ്റി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണം സുരക്ഷിതമായി വീട്ടിൽത്തന്നെ ആഘോഷിക്കുന്നതിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സ് വാട്സ്ആപ്ഗ്രൂപ്പുകളിൽ പങ്കുവച്ചു. |
ലിറ്റിൽ കൈറ്റ്സ് ആഗസ്റ്റ്മാസ ന്യൂസ് ബുള്ളറ്റിൻ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ആഗസ്റ്റ് മാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. സ്വാതന്ത്ര്യദിനാഘോഷം, ബി.ആർ.സി.തല ചാന്ദ്രദിനാഘോഷം, പൊന്നിൻചിങ്ങം ഓൺലൈൻ പ്രശ്നോത്തരി, ചിങ്ങം ഒന്ന് കർഷകദിനം, 'കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം, ഐശ്വര്യ സോമന് ഒന്നാം റാങ്ക്, അന്തർദേശീയ കൊതുകുദിനാചരണം, ഓണാഘോഷം എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് എയ്ഞ്ചൽ അന്ന ബേബി സ്ക്രിപ്റ്റ് തയ്യാറാക്കി. അതുല്യ ഹരി വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. പാർവ്വതി ബി. നായരും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു. |
ദേശീയ ഹിന്ദി ദിനാഘോഷം ഓൺലൈനിൽ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ഹെഡ്‌മിസ്ട്രസിന്റെ സന്ദേശവും കുട്ടികൾ അവതരിപ്പിച്ച മികച്ച അവതരണങ്ങളും വീഡിയോ ആയി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി. വീഡിയോകൾ സ്ക്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. യു. പി. വിഭാഗം ഹിന്ദി കവിതാലാപന മത്സരത്തിൽ അന്ന സണ്ണി (ഒന്നാം സ്ഥാനം), ആര്യൻ ജി., നിരഞ്ജന ആർ. നായർ (രണ്ടാം സ്ഥാനം), അദ്വൈത് ആർ. നായർ (മൂന്നാം സ്ഥാനം), വായനമത്സരത്തിൽ രോഹിത് നിഷാദ് (ഒന്നാം സ്ഥാനം), ആര്യൻ ജി. (രണ്ടാം സ്ഥാനം), അദ്വൈത് ആർ. നായർ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. ഹൈസ്ക്കൂൾ വിഭാഗത്തിൽ പാർവ്വതി ബി. നായർ, ദേവപ്രിയ എം. ആർ. (കവിതാലാപനം), പാർവ്വതി ബി. നായർ, വൈഷ്ണവി എസ്. (പ്രസംഗം), അർച്ചന ബൈജു (ക്ലാസ്സ് 9), ദേവപ്രിയ എം. ആർ. (ക്ലാസ്സ് 9), പാർവ്വതി ബി. നായർ (ക്ലാസ്സ് 9), സ്നേഹ എൽസാ ഡേവിഡ് (ക്ലാസ്സ് 10) (പോസ്റ്റർ നിർമ്മാണം), വൈഷ്ണവി എസ്. (ക്ലാസ്സ് 9), അർച്ചന ബൈജു (ക്ലാസ്സ് 9) (കവിതാരചന), സ്നേഹ എൽസാ ഡേവിഡ് (ക്ലാസ്സ് 10), പാർവ്വതി ബി. നായർ (ക്ലാസ്സ് 9), ആരോമൽ സനിൽ (ക്ലാസ്സ് 8) (വായനമത്സരം) എന്നിവർ വിജയികളായി. |
'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു പതിപ്പ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., പത്രാധിപസമിതി അംഗങ്ങളായ പാർവ്വതി ബി. നായർ, അനാമിക കെ. എസ്., അതുല്യ ഹരി, വൈഷ്ണവി എസ്., കൃഷ്ണ രാജൻ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചന, കവിതാരചന, ചിത്രരചന, പോസ്റ്റർനിർമ്മാണം, കൊളാഷ് എന്നീ മത്സരങ്ങളുടെ സൃഷ്ടികളാണ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റുകൾ വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ ടൈപ്പിങ് പൂർത്തിയാക്കി. കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ച് സ്ക്കൂളിലെത്തി എഡിറ്റിങ് നടത്തി.. ജിമ്പ് ഇമേജ് എഡിറ്റർ, ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ, ലിബർ ഓഫീസ് ഡ്രോ എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ യാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.ചിത്രങ്ങളും കാർട്ടൂണുകളും കൊളാഷുകളും ശേഖരിക്കുന്നതിനും പത്രാധിപസമിതിക്കുപുറമേ ലിറ്റിൽ കൈറ്റ്സ് ഐ. റ്റി. ക്ലബ്ബിലെ എല്ലാ അംഗങ്ങളും പ്രയത്നിച്ചു. |
'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ' ഡിജിറ്റൈസ് ചെയ്ത് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ 'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ' ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൈസ് ചെയ്തു. മലയാളത്തിൽ ടൈപ്പുചെയ്ത് തയ്യാറാക്കിയ ആസൂത്രണ രേഖ പാർവ്വതി ബി. നായർ, അതുല്യ ഹരി, അനാമിക കെ. എസ്., എന്നിവർ ചേർന്ന് ലേഔട്ട് ചെയ്തു. എയ്ഞ്ചൽ അന്ന ബേബിയും വൈഷ്ണവി എസ്.ഉം ചേർന്ന് ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ കവർച്ചിത്രം തയ്യാറാക്കി. സ്ക്കൂളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുന്ന നിരവധി പട്ടികകളും ഈ രേഖയിൽ ഉണ്ട്. ദുരന്തനിവാരണം സംബന്ധിച്ച് അദ്ധ്യാപകർ പേപ്പറിൽ വരച്ചു തയ്യാറാക്കിയ രേഖാചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ജിമ്പ് ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് ഇമേജുകളാക്കി എക്സ്പോർട്ട് ചെയ്തെടുത്തു. ലിബർ ഓഫീസ് റൈറ്ററിലെ ഹെഡർ, ഫുട്ടർ, പേജ് നമ്പർ, പേജ് ഫോർമാറ്റിംഗ്, പേജ് ബ്രേക്ക്, സ്റ്റൈൽ, ടേബിൾ ഉൾപ്പെടുത്തൽ, ടേബിൾ ഫോർമാറ്റിങ്, ചിത്രം ചേർക്കൽ, റാപ്പ്, ഫയൽ എക്സ്പോർട്ട് ചെയ്ത് പി.ഡി.എഫ്. രൂപത്തിലാക്കൽ എന്നിങ്ങനെ നിരവധി സങ്കേതങ്ങൾ ഈ പ്ലാൻ തയ്യാറാക്കിയപ്പോൾ കുട്ടികൾ പ്രയോജനപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിന് സ്ക്കൂൾ ദുരന്തനിവാരണ സമിതി കൺവീനർ പ്രകാശ് ജോർജ് കുര്യൻ നേതൃത്വം നൽകി. |
ഓൺലൈൻ ഗാന്ധിജയന്തി ദിനാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും സംയുക്തമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈനിൽ ആഘോഷിച്ചു. 'എന്നെ സ്വാധീനിച്ച ഗാന്ധിജി' എന്നവിഷയത്തിൽ പ്രസംഗമത്സരവും , ഗാന്ധിജിയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട കവിതകളുടെ ആലാപനമത്സരവും നടത്തി. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കി അയച്ചാണ് കുട്ടികൾ മത്സത്തിൽ പങ്കെടുത്തത്. ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി ചിത്രരചനാമത്സരവും കവിതാരചനാമത്സരവും നടന്നു. 'ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനം' എന്നവിഷയത്തിൽ ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് 'മഹാത്മാ ക്വിസ്' ഓൺലൈനായി നടത്തി. 'ഗാന്ധിജി ജീവിതവും സന്ദേശവും' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അനാമിക കെ. എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ഒക്ടോബർ 2 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. ഇരുനൂറിൽപരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അപർണ സന്തോഷ്, വിഷ്ണു നമ്പൂതിരി തോട്ടം, ദൃശ്യ കെ. ആർ. (ക്ലാസ് 12), ഗൗരികൃഷ്ണ വി., ആതിര എസ്., അപർണ സാബു (ക്ലാസ് 10), ആഷ്ന മരിയ ഷാജി, പാർവ്വതി ബി. നായർ, മനിജ എം. (ക്ലാസ് 9), അനിജ എം., എസ്. കൃഷ്ണപ്രിയ, അഭിനവ് ഷിനോജ് (ക്ലാസ് 8), അഭിജിത്ത് അജയൻ, വിവേക് സുരേഷ്, സാന്ദ്ര സി. രാജേഷ് (ക്ലാസ് 7), അന്ന സണ്ണി, അഖിലേഷ് ഗണേഷ്‌കുമാർ, അഞ്ജന സാജു (ക്ലാസ് 6), ആര്യൻ ജി., രോഹിത് നിഷാദ്, അദ്വൈത് ആർ. നായർ (ക്ലാസ് 5) എന്നിവർ യഥാക്രമം വിവിധ ക്ലാസ്സുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗം കവിതാലാപനം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. |
ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ പതിനാല് അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകിയത്. ബാച്ചിന്റെ ലീഡർ ലിബിയ ബിജു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അംഗങ്ങൾ എഴുതി തയ്യാറാക്കിയ കാവ്യഭാഗങ്ങൾ പരിശേധിച്ച് അക്ഷരത്തെറ്റുകൾ ഡെപ്യൂട്ടി ലീഡർ സോനു സൂസൻ എബി തിരുത്തി. കൈറ്റ് മാസ്റ്റർ ഒരു തെറ്റുതിരുത്തൽ വായന കൂടി നടത്തിയിട്ടാണ് ടെക്സ്റ്റ് വിക്കി ഗ്രന്ഥശാലയിൽ ചേർത്തത്. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അശ്വനി രാജൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, നനന്ദന അനിൽ, നേഹ ജയ്‌മോൻ, സ്നേഹ എൽസ ഡേവിഡ് എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി. 1928 (കൊ.വ. 1103) ൽ എസ്. റ്റി. റെഡ്യാർ ആന്റ് സൺസ് പ്രസിദ്ധീകരിച്ച 'കലക്കത്തു കുഞ്ചൻനമ്പ്യാരുടെ ൫൭-തുള്ളൽക്കഥകൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ധ്രുവചരിതം ശീതങ്കൻതുള്ളലാണ് ഡിജിറ്റെസ് ചെയ്തത്. 92 വർഷം മുമ്പിലത്തെ അച്ചടിയും പഴയഅക്ഷരലിപികളും ഡിജിറ്റൈസേഷനിൽ പങ്കെടുത്ത കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. |
ഓൺലൈൻ വാർത്തവായന മത്സരം ഡോക്യുമെന്റ് ചെയ്ത് ലിറ്റിൽ കൈറ്റ്സ്
സ്ക്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ വാർത്ത വായന മത്സരത്തിന് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ വീഡിയോ ഡോക്യമെന്റേഷൻ തയ്യാറാക്കി. തെരഞ്ഞെടുക്കപ്പെട്ട വാർത്തകൾ ശേഖരിച്ച് കെഡെൻലൈവിൽ എഡിറ്റുചെയ്ത് ടൈറ്റിലുകൾ ചേർത്ത് സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ്ചെയ്തു. അതുല്യ ഹരിയും കൃഷ്ണ രാജനുമാണ് വീഡിയോ ഡോക്യമെന്റേഷൻ തയ്യാറാക്കിയത്. ഒമ്പതാംക്ലാസ്സിൽ നിന്നും വിജയികളായ അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ എന്നിവർ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും ന്യൂസ് ബുള്ളറ്റിൻ അവതാരകരുമാണ്. |
വന്യജീവി വാരോഘോഷം പോസ്റ്റർ രചനാമത്സരം നടത്തി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിലെ അംഗങ്ങൾക്കായി പോസ്റ്റർ രചനാമത്സരം നടത്തി. കുട്ടികൾ മൊബൈൽഫോണിൽ മുമ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടക്സ് പെയിന്റ് 0.9.24 മൊബൈൽ വെർഷനിലാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. ടക്സ്പെയിന്റ് മൊബൈൽ വെർഷന്റെ ടൂളുകളുടെ പരിമിതിയും കുട്ടികളുടെ പരിശീലനക്കുറവും പോസ്റ്റർ രചനയ്ക്ക് ചെറിയ വെല്ലുവിളികൾ ഉയർത്തി. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ഈ പ്രവർത്തനത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. |
ലിറ്റിൽ കൈറ്റ്സ് സെപ്റ്റംബർമാസ ന്യൂസ്ബുള്ളറ്റിൻ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട സെപ്റ്റംബർ മാസത്തെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. ഗാന്ധിജയന്തി ദിനാഘോഷം, ഹിന്ദി ദിനാഘോഷം, സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം, കൗമാരത്തിന് കരുത്തേകാം വെബ്ബിനാർ, സ്ഥാപകദിനാഘോഷം, എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. സ്ക്രിപ്റ്റ് തയ്യാറാക്കി. വൈഷ്ണവി എസ്. വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. അതുല്യ ഹരിയും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു. പൂർണ്ണമായും കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വാർത്താബുള്ളറ്റിൻ തയ്യാറാക്കിയത്. |
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ രക്ഷാകർത്തൃയോഗം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2019-22 ബാച്ചിലെ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും ഒരുയോഗം ഗൂഗിൽ മീറ്റിൽ 2020 ഒക്ടോബർ 16 വെള്ളിയാഴ്ച രാത്രി 9.30 ന് നടന്നു. കൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനാണ് യോഗം ചേർന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് പരിശീലനക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടുക എന്നതും യോഗലക്ഷ്യമായിരുന്നു. 2020-21 വർഷത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ യൂണിറ്റ് ലീഡർ പാർവ്വതി ബി. നായർ യോഗത്തിൽ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ച് കെ. പി. സജികുമാർ, ബീന ജോസഫ് എന്നിവർ സംസാരിച്ചു. ഈ വർഷം നടത്തുന്ന പ്രവർത്തനങ്ങളും അവ നടപ്പാക്കാനുദ്ദേശിക്കുന്ന രീതിയും കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിയും സന്നിഹിതയായിരുന്നു. |
നവരാത്രി ആഘോഷം ഓൺലൈനിൽ നടത്തി ലിറ്റിൽ കൈറ്റ് സ് ഐ.ടി. ക്ലബ്ബ്
കൂത്താട്ടുകളം ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിച്ചു. കൊറോണ രോഗവ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ആലോഷപരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും ആഘോഷപരിപാടികളിൽ പങ്കാളികളായി. നൃത്തം, സംഗീതം മുതലായവ വീട്ടിലിരുന്ന് അവതരിപ്പിച്ച് വീഡിയോ ആയി അയച്ചു തന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ വീഡിയോ എഡിറ്റുചെയ്ത് സ്ക്കൂൾ യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തു. ക്ലാസ് വാട്ട്സ് ആപ് ഗ്രൂപ്പുകളിലും സ്കൂളുമായി ബന്ധപ്പെട്ട വിവിധ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും വീഡിയോ ഷെയർ ചെയ്ത് എല്ലാവർക്കും പരിപാടികൾ ആസ്വദിക്കുന്നതിനുള്ള അവസരമൊരുക്കി. ലിറ്റിൽ കൈറ്റ് പാർവ്വതി ബി. നായർ ആഘോഷപരിപാടികൾ കോർഡിനേറ്റ് ചെയ്തു. താഴെയുള്ള പട്ടികയിൽ പരിപാടികൾ കണ്ടാസ്വദിക്കുന്നതിനുള്ള ലിങ്ക് നൽകിയിട്ടുണ്ട്. |
ക്രമ നമ്പർ | പേര് | സ്ഥാനപ്പേര് | ക്രമ നം. | പേര് | സ്ഥാനപ്പേര് | ക്രമ നം. | പേര് | സ്ഥാനപ്പേര് |
---|---|---|---|---|---|---|---|---|
1 | ദേവപ്രിയ കെ. | വിദ്യാർത്ഥിനി | 2 | നിരഞ്ജന ടി. സുരേഷ് | വിദ്യാർത്ഥിനി | 3 | ആതിര എസ് | വിദ്യാർത്ഥിനി |
4 | ലയ രാജ്. | പൂർവ്വവിദ്യാർത്ഥിനി | 5 | അമൽ അജയൻ | പൂർവ്വവിദ്യാർത്ഥി | 6 | അദ്വൈത് ആർ. നായർ | വിദ്യാർത്ഥി |
7 | ആര്യൻ ജി. | വിദ്യാർത്ഥി | 8 | അർച്ചന ബൈജു | വിദ്യാർത്ഥിനി | 9 | മാനസ ബാബു. | പൂർവ്വവിദ്യാർത്ഥിനി |
10 | വൈഷ്ണവി എസ്.. | വിദ്യാർത്ഥിനി | 11 | വിഷ്ണു നമ്പൂതിരി തോട്ടം. | വിദ്യാർത്ഥി | 12 | ക്ഷേമ മനോജ്. | വിദ്യാർത്ഥിനി |
13 | ദേവപ്രിയ എം. ആർ. | വിദ്യാർത്ഥിനി | 14 | ക്ഷേമ മനോജ് | വിദ്യാർത്ഥിനി | 15 | പാർവ്വതി എസ്. | വിദ്യാർത്ഥിനി |
16 | പാർവ്വതി ബി. നായർ | വിദ്യാർത്ഥിനി | 17 | ജി. സുശീലാദേവി | പൂർവ്വാദ്ധ്യാപിക | 18 | ബിന്ദു മനോജ്. | മുനിസിപ്പൽ കൗൺസിലർ |
19 | അശ്വതി ബാലചന്ദ്രൻ. | പൂർവ്വവിദ്യാർത്ഥിനി | 20 | പ്രൊഫ. കെ. ജി. ഇന്ദിര | പൂർവ്വവിദ്യാർത്ഥിനി. | 21 | രഞ്ജു കെ. എൻ. | പൂർവ്വവിദ്യാർത്ഥിനി |
22 | ഗീതാദേവി എം. | പ്രധാനാദ്ധ്യാപിക | 23 | അഞ്ജു കെ. എൻ. | പൂർവ്വവിദ്യാർത്ഥിനി | 24 | ഗൗരിലക്ഷ്മി എം. ആർ. | പൂർവ്വവിദ്യാർത്ഥിനി |
25 | അനുമോൾ കെ. വി.. | പൂർവ്വവിദ്യാർത്ഥിനി | 26 | ദീപ ജി.നാഥ് | പൂർവ്വവിദ്യാർത്ഥിനി | 27 | എസ്. കൃഷ്ണപ്രിയ | വിദ്യാർത്ഥിനി |
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പത്തിയൊന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് വോയ്സ് ഡിജിറ്റൽ പത്രത്തിന്റെ ഗാന്ധിജയന്തി പതിപ്പ് തയ്യാറാക്കി. ഗാന്ധിജയന്തി ആഘോഷത്തോടനുന്ധിച്ച് സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും ചേർന്ന് നിരവധി ഓൺലൈൻ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ ഇവയും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ലിറ്റിൽ കൈറ്റ്സ് വാർത്തളും ഉൾപ്പെടുത്തിയാണ് 'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്' തയ്യാറാക്കിയത്. സാഹിത്യസൃഷ്ടികൾ കുട്ടികൾ വീട്ടിലിരുന്ന് മൊബൈലിൽ എഴുതി തയ്യാറാക്കി. 2019-22 ബാച്ച് ലീഡർ പാർവ്വതി ബി. നായർ ഗാന്ധിജയന്തി പതിപ്പ് തയ്യാറാക്കുന്നതിന് നേതൃത്വത്തിൽ അനാമിക കെ. എസ്. അതുല്യ ഹരി എന്നിവർ ചേർന്ന് എഡിറ്റിങ് പൂർത്തിയാക്കി. |
വിക്കിഗ്രന്ഥശാലയിൽ സഭാപ്രവേശം പറയൻതുള്ളൽ ചേർത്ത് ലിറ്റിൽ കൈറ്റ്സ്
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ സഭാപ്രവേശം പറയൻതുള്ളൽ ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള സാങ്കേതിക സഹായവും മാർഗ്ഗനിർദ്ദേശവും നൽകിയത്. സ്നേഹ എൽസ ഡേവിഡ് കോർഡിനേറ്ററായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അംഗങ്ങൾ എഴുതി തയ്യാറാക്കിയ കാവ്യഭാഗങ്ങൾ പരിശേധിച്ച് അക്ഷരത്തെറ്റുകൾ ജോയിന്റ് കോർഡിനേറ്റർ അശ്വിനി രാജൻ തിരുത്തി. കൈറ്റ് മാസ്റ്റർ ഒരു തെറ്റുതിരുത്തൽ വായന കൂടി നടത്തിയിട്ടാണ് ടെക്സ്റ്റ് വിക്കി ഗ്രന്ഥശാലയിൽ ചേർത്തത്. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, ലിബിയ ബിജു,നനന്ദന അനിൽ, നേഹ ജയ്‌മോൻ, സോനു സൂസൻ എബി എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി. പതിനേഴു പേജുകൾ ഒരു രാത്രി കൊണ്ട് ലിറ്റിൽ കൈറ്റുകൾ എഴുതി തയ്യാറാക്കി. 1928 (കൊ.വ. 1103) ൽ എസ്. റ്റി. റെഡ്യാർ ആന്റ് സൺസ് പ്രസിദ്ധീകരിച്ച 'കലക്കത്തു കുഞ്ചൻനമ്പ്യാരുടെ ൫൭-തുള്ളൽക്കഥകൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള സഭാപ്രവേശം പറയൻതുള്ളലാണ്ഡിജിറ്റെസ് ചെയ്തത്. സഭാപ്രവേശം പറയൻ തള്ളലിൽ മലയാളലിപികളിലാണെങ്കിലും പ്രാകൃത ഭാഷയിൽ ഉള്ള കാവ്യഭാഗം കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഡിജിറ്റൈസ് ചെയ്യുന്ന രണ്ടാമത്തെ തുള്ളൽക്കൃതിയാണ് സഭാപ്രവേശം പറയൻതുള്ളൽ. |
ഓൺലൈൻ ഏകതാദിന പ്രതിജ്ഞയുമായി ലിറ്റിൽ കൈറ്റ്സ്
രാഷ്ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയ പുത്രൻ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് ദേശീയ ഏകതാ ദിനമായി ആചരിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ദേശീയ ഏകതാ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏകതാ ദിന പ്രതിജ്ഞ എടുത്തു.. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ വീടുകളിലാണ് ഏകതാദിന പ്രതിജ്ഞ എടുത്തത്. പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ മൊബൈൽഫോൺ ഉപയോഗിച്ച് റെക്കോഡ്ചെയ്ത് കോർഡിനേറ്റർക്ക് അയച്ചുകൊടുത്തു. കോർഡിനേറ്റർ എയ്ഞ്ചൽ അന്ന ബേബി കൈറ്റ് മാസ്റ്ററുടെ സഹായത്തോടെ വീഡിയോകൾ കെഡെൻ ലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റുചെയ്ത് സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ്ചെയ്തു. ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി മുഴുവൻ വിദ്യാർത്ഥികൾക്കും ഈ വീഡിയോ കാണുന്നതിനുള്ള അവസരവും ഒരുക്കി. |
കേരളപ്പിറവിയും മലയാള ഭാഷാവാരവും ഓൺലൈനിൽ ആഘോഷിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
നവംബർ ഒന്ന് കേരളപ്പിറവി ദിനവും മലയാളഭാഷാവാരവും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കവിതാരചന,ഉപന്യാസ രചന, കേരളഗാനാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് 'കേരള ക്വിസ്' ഓൺലൈനായി നടത്തി. 'കേരളം - ഇന്നലെ, ഇന്ന്' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരിയും എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. നവംബർ ഒന്ന് രാത്രി 8.30ന് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. കേരളഗാനാലാപനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും, സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റ് നവമാധ്യമങ്ങളുിലും വീഡിയോകൾ ഷെയർചെയ്ത് പരമാവധി ആളുകൾക്ക് കുട്ടികളുടെ പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കി. |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-20
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2019-20
ചെയർമാൻ - പി. ബി. സാജു (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - ഗീതാദേവി എം. (ഹെഡ്‌മിസ്ട്രസ്) വൈസ് ചെയർമാൻമാർ - സിൽവി കെ. ജോബി (പി.റ്റി.എ. വൈസ് പ്രസിഡന്റ്), ഷാന്റി മുരളി (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ഗീതാദേവി എം.(കൈറ്റ് മിസ്ട്രസ്), ശ്യാംലാൽ വി. എസ്.(കൈറ്റ് മാസ്റ്റർ) സാങ്കേതിക ഉപദേഷ്ടാവ് - അജിത് എ. എൻ. (എസ്. ഐ. റ്റി. സി.) വിദ്യാത്ഥി പ്രതിനിധികൾ - ലിബിയ ബിജു (ലിറ്റിൽ കൈറ്റ്സ് ലീഡർ), സോനു സൂസൻ എബി (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ) സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ - ഹരികൃഷ്ണൻ അശോക് (സ്ക്കൂൾ ലീഡർ), ഗൗരി എസ്. (സ്ക്കൂൾ ചെയർമാൻ) |
ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ചിന്റെ ആദ്യയോഗം
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിനു മുന്നോടിയായി 2019-21 ബാച്ചിലെ അംഗങ്ങളുടെ ആദ്യയോഗം 2019 ജൂൺ 19 ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് സ്ക്കൂൾ ഹാളിൽ ചേർന്നു. മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഏകദിന പരിശീലനത്തിന്റെ വിശദാംശങ്ങൾ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു. ലിബിയ ബിജു (ലിറ്റിൽ കൈറ്റ്സ് ലീഡർ), സോനു സൂസൻ എബി (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലീഡറുടേയും ഡപ്യൂട്ടി ലീഡറുടെയും ചുമതലകൾ വിശദീകരിച്ചു. അംഗങ്ങൾ സൂക്ഷിക്കേണ്ട വർക്ക് ഡയറിയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുത്തു. നാലരയ്ക്ക് യോഗം അവസാനിച്ചു. |
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം - 2019
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2019 ജൂൺ 22 ശനിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ഗീതാദേവി എം. പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. ഈ സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു പുറമെ തിരുമാറാടി ഗവ. വി. എച്ച്. എസ്സ്. എസ്സിലെ പതിനഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൂടി പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസന്റ്, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., എന്നിവർ ക്ലാസ്സുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ലക്ഷ്യം, പ്രവർത്തന മേഖലകൾ, പ്രവർത്തന രീതി, ഇവയെല്ലാം കളികളിലുടെ കുട്ടികളിൽ എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി. വൈകിട്ട് നാലുമണിക്ക് കുട്ടികളുടെ മികവ് വിലയിരുത്തി സമ്മാനങ്ങൾ വിതരണം ചെയ്ത് പരിശീലനനപരിപാടി അവസാനിച്ചു. |
അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2019-21 ബാച്ച് അംഗങ്ങളുടെ പരിശീലനം 2019 ജൂൺ 26 ബുധനാഴ്ച ആരംഭിച്ചു. ടുപ്പീ ട്യൂബ് 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് അനിമേഷൻ പരിശീലനം നൽകിയത്. വിവിധ ട്വീനിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് ലഘു അനിമേഷനുകൾ കുട്ടികൾതയ്യാറാക്കി. കഥാപാത്രങ്ങളും, പശ്ചാത്തല ചിത്രങ്ങളും വരക്കുന്നതിന് ജിമ്പ്, ഇങ്ക് സ്കേപ്പ് എന്നീ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. മൊഡ്യൂളിലെ പ്രവർത്തനങ്ങളെല്ലാം ആഗസ്റ്റ് മാസത്തോടെ പൂർത്തിയാക്കി. |
ഹെൽത്ത് പ്രൊഫൈൽ ഡാറ്റാബേസ് നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2018-20 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി ഹെൽത്ത് പ്രൊഫൈൽ ഡാറ്റാബേസ് നിർമ്മാണം നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഹെൽത്ത് പ്രൊഫൈൽ ഡാറ്റാബേസ് തയ്യാറാക്കിയത്. ഉയരം, തൂക്കം, രക്തഗ്രൂപ്പ്, പ്രായം, രോഗവിവരങ്ങൾ, അലർജി, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ വിവരങ്ങൾ ഈ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാറ്റാബേസിലേയ്ക്കുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേകം വിവരശേഖരണ പെർഫോമ ഗ്രൂപ്പ് അംഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഡാറ്റാ ബേസ് ഉപയോഗിച്ച് ബി. എം. ഐ. കൂടി ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ ഹൈൽത്ത് കാർഡ് തയ്യാറാക്കി നൽകും. |
ഡിജിറ്റൽ പൂക്കളം 2019
കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019 ആഗസ്റ്റ് 29, 30 തീയതികളിൽ ഡിജിറ്റൽ പൂക്കളമത്സരം നടന്നു. ഡിജിറ്റൽ പൂക്കളം തയ്യാറാക്കാൻ താല്പര്യം പ്രകടിപ്പിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും കൈറ്റ് മാസ്റ്റർ ടക്സ് പെയിന്റ് സോഫ്റ്റ്‌വെയറിൽ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. തുടർന്ന് രണ്ടു ദിവസങ്ങളിലായി ഡിജിറ്റൽ പൂക്കളമത്സരം നടന്നു. 36 വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ സജിമോൻ പി. എൻ. ഡിജിറ്റൽ പൂക്കളമത്സരം സന്ദർശിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. വർഷ കെ. ബി. (10 എ), അഭിഷേക് അജയൻ (10 എ), ആതിര എസ്. (9 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മികച്ച മൂന്നു പൂക്കളങ്ങൾ സ്ക്കൂൾ വിക്കി ഡിജിറ്റൽ പൂക്കളം പേജിൽ അപ്‌ലോഡ് ചെയ്തു. |
ഐ.ടി. പഠനക്കളരി
കൂത്താട്ടുകുളം ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഗവ. യു.പി. സ്കൂൾ ഇ - കിഡ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായി ഐ.ടി. പഠനക്കളരി നടത്തി. 07/09/2019 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന കളരിയിൽ 30 വിദ്യാർത്ഥികളും ആറ് അദ്ധ്യാപകരും പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം ഡയറ്റ് ഐ. ടി. ഫാക്കൽറ്റി ബിജോയ് കെ. എസ്. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസന്റ്, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി.എസ്., ഇ - കിഡ്സ് ഐ.ടി. ക്ലബ് കോർഡിനേറ്റർ നിഖിൽ ജോസ്എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലെ 17 അംഗങ്ങൾ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. കമ്പ്യൂട്ടർ അടിസ്ഥാന ആശയങ്ങൾ, വേഡ് പ്രോസസർ (ലിബർ ഓഫീസ് റൈറ്റർ), മലയാളം കമ്പ്യൂട്ടിംങ്, കളർപെയിന്റ് എന്നിവയിലാണ് പരിശീലനം നൽകിയത്. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. |
പ്രോഗ്രാമിങ് പരിശീലനം (സ്ക്രാച്ച് )
അംഗങ്ങളിൽ യുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിന് സ്ക്രാച്ചിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രോഗ്രാമിങ് പരിശീലനം പൂർത്തിയാക്കി. സെൻസിങ് മൊഡ്യൂളിന്റെ സാധ്യത ബോധ്യപ്പെടുത്തുന്ന വഴിതേടും വണ്ടി, ഗണിതക്രിയകളും യൂസർ ഇൻപുട്ടുകളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഗണിതപ്പൂച്ച എന്നീ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കി. പ്രോഗ്രാമിങിലൂടെ ചലിക്കുന്ന ചിത്രങ്ങളും എഴുതിക്കാണിക്കുന്ന സംഭാഷണങ്ങളും ഉൾപ്പെടുത്തിയുള്ള തുടർന്നു വന്ന പ്രവർത്തനങ്ങൾ അംഗങ്ങൾക്ക് ഏറെ കൗതുകം പകർന്നു. കീകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഗയിമുകൾ നിർമ്മിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് പ്രോഗ്രാമിങ്ങിൽ കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകി. |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ക്യാമ്പ് 2019
കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2019-21 ബാച്ച് അംഗങ്ങൾക്കുള്ള സ്ക്കൂൾ തല ക്യാമ്പ് 2019 സെപ്റ്റംബർ 28 ശനിയാഴ്ച നടന്നു. രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ജില്ലാ മാസ്റ്റർ ട്രെയിനർ ഡോ. വിപുൽ മുരളി ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസെന്റ്, എസ്. ഐ. ടി. സി. അജിത് എ. എൻ., കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ക്ലാസ്സുകൾ നയിച്ചു. കെഡെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ്, സ്ക്രാച്ച് 2 ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം ഇവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വൈകുന്നേരം നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു. സ്ക്കൂൾ ക്യാമ്പിലെ പ്രകടനം വിലയിരുത്തി ലിബിയ ബിജു, ആതിര എസ്., ഗ്രേഷ്യസ് കെ. ബിജു, അർജുൻ ഷിബു, ഗണേശൻ കെ. എം., സൂര്യ എസ്. കരുൺ എന്നിവരെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്തു. |
വീഡിയോ കോൺഫറൻസ് (സൂം കോൺഫറൻസ്)
അമ്മമാർക്ക് സമഗ്ര, ക്യൂ ആർ കോഡ് എന്നിവയിലൂടെ ലഭ്യമാകുന്ന പഠനഭാഗങ്ങൾ, ഡിജിറ്റൽ പഠനവിഭവങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി ഒരു പരിശീലനം നൽകുന്നതിന് കൈറ്റ് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പ്രാരംഭമായി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കും കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ്, എസ്.ഐ.ടി.സി. എന്നിവർക്കും ഓൺലൈൻ വീഡിയോ കോൺഫറൻസ് വഴി മൊഡ്യൂൾ പരിചയപ്പെടുത്തൽ നടന്നു. സൂം കോൺഫറൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 2019 ഒക്ടോബർ ഒന്നാം തീയതി 10.30 മുതൽ ആണ് ഈ ക്ലാസ്സ് നടന്നത്. ഒരേ സമയം പത്തു സെന്ററുകളെ കൈറ്റ് ജില്ലാ ആസ്ഥാനത്തെ ട്രെയിനിംഗ് സെന്ററുമായി ബന്ധിപ്പിച്ചായിരുന്നു പരിശീലനം. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കും അദ്ധ്യാപകർക്കും ഈപ്രവർത്തനം ഒരു നവ്യാനുഭവമായിരുന്നു |
ഗ്രാഫിക്സ് ശില്പശാല
കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്കായി 2019 ഒക്ടോബർ 12 ശനിയാഴ്ച ഗ്രാഫിക്‌സ് ശില്പശാല നടത്തി. ജിമ്പ് സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം. പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മുൻ ചിത്രകലാദ്ധ്യാപകൻ കെ. എം. ഹസ്സൻ ക്ലാസ്സുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്കുപുറമെ ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം, ഗവ. യു. പി. സ്ക്കൂൾ ഉപ്പുകണ്ടം, സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂൾ കോഴിപ്പിള്ളി എന്നിവിടങ്ങളിലെ ചിത്രകലയിൽ അഭിരുചിയുള്ള വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു. കൂത്താട്ടുകുളം ഗവ. യു. പി. സ്ക്കൂൾ ഈ-കിഡ്സ് ഐ. ടി. ക്ലബ്ബ് കോർഡിനേറ്റർ നിഖിൽ ജോസ്, എസ്. ഐ. ടി. സി. അജിത് എ. എൻ., കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. |
പ്രോഗ്രാമിങ് വിദഗ്ദ്ധപരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗങ്ങൾക്കായി 2019 ഒക്ടോബർ 19 ശനിയാഴ്ച ഏകദിന വിദഗ്ദ്ധപരിശീലനം നടന്നു. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം ശ്രീ. സജിൽ വിൻസെന്റ് ക്ലാസ്സ് നയിച്ചു. എറണാകുളം ഡയറ്റ് ഐ. ടി. ഫാക്കൽറ്റി ബിജോയ് കെ. എസ്., കൂത്താട്ടുകുളം ഗവ. യു. പി. സ്ക്കൂൾ ഈ-കിഡ്സ് ഐ. ടി. ക്ലബ്ബ് കോർഡിനേറ്റർ നിഖിൽ ജോസ്, മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്ക്കൂൾ എസ്. ഐ. റ്റി. സി. മനോജ് കെ. കെ. എന്നിവർ വിദഗ്ദ്ധപരിശീലനക്ലാസ്സിന് നേതൃത്വം നൽകി. പരിശീലനത്തിൽ മികവുതെളിയിച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. |
'സ്മാർട്ട് അമ്മ' പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019 ഒക്ടോബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കായി 'സ്മാർട്ട് അമ്മ' പരിശീലനം നടന്നു. പുതിയ പാഠപുസ്തകങ്ങളിലെ ക്യുആർ കോഡുകൾ പഠനമികവിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടന്നത്. വിദ്യാലയങ്ങളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള 'സമേതം' വെബ് പോർട്ടൽ, കേരളത്തിന്റെ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ്, പാഠപുസ്തകങ്ങളുടെ വിഭവപോർട്ടലായ 'സമഗ്ര' എന്നിവ സ്മാർട്ട് ഫോണിലൂടെ പ്രയോജനപ്പെടുത്തുന്ന രീതി അമ്മമാരെ പരിചയപ്പെടുത്തി. പരിശീലനം കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ എം.പി.റ്റി.എ. പ്രസിഡന്റ് ഷാന്റി മുരളി, പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, പ്രഥമാദ്ധ്യാപിക ഗീതാദേവി എം. എന്നിവർ സംസാരിച്ചു. വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ കൈറ്റ് മിസ്ട്രസ് പ്രസീദ പോൾ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ അമ്മമാർക്ക് പരിശീലനം നൽകി. എസ്. ഐ. ടി. സി. അജിത് എ. എൻ., കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ പരിശീലനത്തിൽ വിദ്യാർത്ഥികളെ സഹായിച്ചു. |
റോബോട്ടിക്സിൽ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി ലിറ്റിൽ കൈറ്റുകൾ
നാഷണൽ റോബോട്ടിക്സ് സെന്ററും മുംബൈ ഐ.ഐ.റ്റി. ഇന്നവേഷൻ സെല്ലും ചേർന്നു സംഘടിപ്പിച്ചിരിക്കുന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് ഒക്ടോബർ 10,11 തീയതികളിൽ നടന്ന മേഖലാതല ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ പങ്കെടുത്ത് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി. ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ബ്ലാക്ക് ലൈൻ സെൻസർ റോബോട്ടുകളുടെ നിർമ്മാണമാണ് പരിശീലിപ്പിച്ചത്. എൻ.ആർ.സി. ഇന്ത്യ ടീമിലെ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു. പി, റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ നവംബർ 1 ന് ചേർന്ന മലയാളവാരാഘോഷ ഉദ്ഘാടനസമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. |
ലിറ്റിൽ കൈറ്റുകളുടെ സേവനം ഉപജില്ലാ കലോത്സവത്തിലും
മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം 2019 ൽ കൂത്താട്ടുകുളം ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റെക്കോഡിംഗ് ടെക്നീഷ്യന്മാരും ഡാറ്റാ എൻട്രി ഓപ്പറേറ്റമാരുമായി. കൈറ്റ് സ്ക്കൂളുകളിൽ ലഭ്യമാക്കിയ വെബ് ക്യാമറകൾ ഉപയോഗിച്ച് ചീസ് വെബ്ക്യാം ബൂത്ത് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിവിധ സ്റ്റേജുകളിൽ അരങ്ങേറിയ കലാപരിപാടികൾ ലിറ്റിൽ കൈറ്റുകൾ റെക്കോഡ് ചെയ്തത്. സ്കോറുകൾ എന്റർ ചെയ്യുക, സർട്ടിഫിക്കറ്റുകളും വിവിധ റിപ്പോർട്ടുകളും ജനറേറ്റ് ചെയ്യുക, പ്രോജക്ടർ ഉപയോഗിച്ച് റിസൽട്ട് ഡിസ്‌പ്ലെ ചെയ്യുക (സോഫ്റ്റ്‌വെയറിലെ പബ്ലിഷ് റിസൽട്ട് സങ്കേതം ഉപയോഗിച്ച്) തുടങ്ങിയ സേവനങ്ങളും ലിറ്റിൽ കൈറ്റുകൾ ലഭ്യമാക്കി. |
'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടിയിൽ ലിറ്റിൽ കൈറ്റുകളും പങ്കാളികളായി
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ 'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടിയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങളും പങ്കാളികളായി. രശസ്ത ഗായികയും സംഗീതാദ്ധ്യാപികയുമായ സുശീലാദേവി ഗോപിനാഥ്, പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം അനു ബാലചന്ദ്രൻ, നിരവധി വർഷങ്ങളിൽ കലാപ്രതിഭയായിരുന്ന മേഘ്ന എസ്. എന്നിവരെയാണ് പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം നവംബർ 14 ന് സന്ദർശിച്ചത്. വാർത്തനിർമ്മാണപരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശനത്തിന്റെ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോഡിംഗ് നടത്തുകയും ചെയ്തു. |
'ലിറ്റിൽ കൈറ്റ്സ്' കൂത്താട്ടുകുളം ഉപജില്ലാക്യാമ്പ്
പിറവം കൂത്താട്ടുകുളം ഉപജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റുകളുടെ ഉപജില്ലാ ക്യാമ്പ് നംവംബർ 15, 16 തീയതികളിലായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. സ്ക്കൂൾതല ക്യാമ്പിൽ മികവുതെളിയിച്ച 72 ലിറ്റിൽ കൈറ്റുകൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് രണ്ടുദിവസത്തെ വിദഗ്ദ്ധ പരിശീലനം നൽകിയത്. ഉപജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലിറ്റിൽ കൈറ്റുകൾക്ക് റവന്യൂ ജില്ലാക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ അനിൽകുമാർ കെ. ബി., ഡോ. വിപുൽ മുരളി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകി. ശ്യാംലാൽ വി. എസ്., സജിൽ വിൻസെന്റ്, ഷീല മാത്യു, സി. മരിയ സെബാസ്റ്റ്യൻ, പ്രസീദ പോൾ, ഷിബു ജോസ്, ഗിരിജ വി. എൻ. എന്നിവർ ക്ലാസ്സുകൾ നയിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും പ്രോഗ്രാമിങിൽ സൂര്യ എസ്. കരുണും അനിമേഷനിൽ അർജുൻ ഷിബുവും എറണാകുളം റവന്യൂജില്ലാ ക്യാമ്പിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. |
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് സൈബർ സുരക്ഷാസെമിനാർ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാസെമിനാർ 30/11/2019 ശനിയാഴ്ച നടന്നു. സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസറും സൈബർ ട്രെയിനറുമായ പി. സമീർ സിദ്ദീഖി സെമിനാർ നയിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്കു പുറമെ കൂത്താട്ടുകുളം ഉപജില്ലയിലെ സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്ക്കൂൾ ഇലഞ്ഞി, സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം, ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര, ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമാറാടി എന്നിവിടങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിനെ പ്രതിനിധീകരിച്ച് അഞ്ച് അംഗങ്ങൾ വീതം പങ്കെടുത്തു. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓൺ ലൈൻ ഗെയിമുകളുടെ ദോഷങ്ങൾ, ഇന്റർനെറ്റിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും സുരക്ഷാ മുൻകരുതലുകളും, സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. രാവിലെ 10 ന് ആരംഭിച്ച സെമിനാർ ഉച്ചയ്ക്ക് ഒരുമണിക്ക് അവസാനിച്ചു. |
ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്യാമ്പ്
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൂന്നാം ബാച്ച് (2019-22) ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളുടെ പ്രാഥമിക ക്യാമ്പ് 19-12-2019 വ്യാഴാഴ്ച നടന്നു. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് രൂപീകരിച്ചതിനുശേഷം ആദ്യമായാണ് എട്ടാം ക്ലാസ്സിൽ തന്നെ ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം ആരംഭിക്കുന്നത്. പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ചിത്രരചന എന്നീ മൂന്ന് മേഖലകളിലെ പ്രാഥമികപാഠങ്ങളാണ് ഒന്നാം വർഷം പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം വർഷത്തെ പ്രായോഗികപരിശീലനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന നൈപുണികൾ ഉറപ്പുവരുത്തുക എന്നതാണ് ആദ്യവർഷത്തെ പരിശീലനലക്ഷ്യം. പ്രാഥമിക ക്യാമ്പിൽ പ്രോഗ്രാമിംങ് സോഫ്റ്റ്‌വെയർ സ്ക്രാച്ച്, ത്രീഡി അനുമേഷൻ സോഫ്റ്റ്‌വെയർ ബ്ലന്റർ, മൊബൈൽ ആപ്പ് നിർമ്മാണ സോഫ്റ്റ്‌വെയർ എം.ഐ.റ്റി. ആപ് ഇൻവന്റർ എന്നിവ ലഘു പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തി. കൈറ്റിന്റെ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന സെഷനുകളും ഉണ്ടായിരുന്നു. കളികളിലൂടെയും മത്സരങ്ങളിലൂടെയുമുള്ള എല്ലാ സെഷനുകളും ലിറ്റിൽ കൈറ്റുകൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ ശ്യാംലാൽ വി. എസ്., സജിൽ വിൻസെന്റ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ ലിറ്റിൽ കൈറ്റുകൾ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. പ്രാഥമികക്യാമ്പിനെ തുടർന്ന് ഒന്നാം വർഷ ലിറ്റിൽ കൈറ്റുകൾക്ക് മൂന്നു ശനിയാഴ്ചകളിൽക്കൂടി പരിശീലനം നടക്കും. |
ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്യാമ്പ് (സെക്കന്റ് സ്പെൽ)
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് മൂന്നാം ബാച്ച് അംഗങ്ങളുടെ പ്രാഥമിക ക്യാമ്പ് 23-12-2019 വ്യാഴാഴ്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. പിറവം എം. കെ. എം. ഹയർ സെക്കന്ററി സ്ക്കൂൾ, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്ക്കൂൾ, മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് മൂന്നാം ബാച്ച് അംഗങ്ങളാണ് പ്രാഥമിക ക്യാമ്പിൽ പങ്കെടുത്തത്. സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ സജിൽ വിൻസെന്റ്, പ്രസീദ പോൾ, ശ്യാംലാൽ വി. എസ്. എന്നിവർ ക്ലാസ്സുകൾ നയിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ സീനിയർ ലിറ്റിൽ കൈറ്റുകൾ പരിശീലപരിപാടിയിൽ പരിശീലനസഹായികളായി ആർ.പി.മാരോടൊപ്പം പങ്കെടുത്തു.. |
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ശില്പശാല
കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രാഥമിക ശില്പശാല 2020 ജനുവരി 11 ശനിയാഴ്ച നടന്നു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് എഡിറ്റിംഗ് കഴിഞ്ഞ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന തിനുള്ള തയ്യാറെടുപ്പുകൾ, മാഗസിൻ ലേ ഔട്ട് തയ്യാറാക്കൽ, മാഗസിൻ കവർ ഡിസൈനിംഗ്, ഉള്ളടക്കം തീരുമാനിക്കൽ എന്നീ പ്രവർത്തനങ്ങൾ ശില്പശാലയുടെ ഭാഗമായി നടന്നു. കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് ഗീതാദേവി എം., എസ്. ഐ.ടി.സി. അജിത് എ. എൻ. എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. |
'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' കൈറ്റ് മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ അനിൽകുമാർ കെ. ബി. 2020 ജനുവരി 14 ന് പ്രകാശനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന് പത്രത്തിന്റെ ഡിജിറ്റൽ പ്രിന്റ് നൽകിയാണ് പ്രാകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് എം. ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, എസ്.ഐ.ടി.സി. അജിത് എ. എൻ. എന്നിവർ പങ്കെടുത്തു. 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ലിബിയ ബിജുവിന്റെ പത്രാധിപത്യത്തിൽ ആതിര സുഭാഷ്, കീർത്തന എസ്., നന്ദന അനിൽ, ആതിര എസ്., നോയൽ ജോമോൻ, ആദിത്യൻ രാജു, സന്ദീപ് സുനിൽ എന്നിവരടങ്ങുന്ന പത്രാധിപ സമിതിയാണ് 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. പത്രം തയ്യാറാക്കൽ കുട്ടികൾക്ക് പരിശീലനം ലഭിച്ച മലയാളം കമ്പ്യൂട്ടിംങ്, ഗ്രാഫിക്സ് എഡിറ്റിംഗ് എന്നീ വിഷയങ്ങളിലെ വൈദഗ്ദ്ധ്യം തെളിയിക്കുന്നതിന് അവസരമൊരുക്കി. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ 2019-20 വർഷത്തെ പ്രവർത്തനങ്ങളാണ് പത്രത്തിന്റെ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ലക്കം 2020 മാർച്ച് മാസത്തിൽ പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. |
മൊബൈൽ ആപ് നിർമ്മാണം - ഏകദിന വിദഗ്ദ്ധ പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഗംങ്ങൾക്ക് 25/01/2020 ൽ മൊബൈൽ ആപ് നിർമ്മാണ വിദഗ്ദ്ധ പരിശീലനം നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. എം.ഐ.ടി. ആപ് ഇൻവെന്റർ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസെന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ) പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഗംങ്ങൾക്ക് പുറമെ മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഗംങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായിരുന്നു പരിശീലനം. |
ലിറ്റിൽ കൈറ്റ്സ് - ഇന്റർനെറ്റ് വിദഗ്ദ്ധ പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗങ്ങൾക്കായി 2020 ഫെബ്രുവരി 11 ചൊവ്വാഴ്ച ഇന്റർനെറ്റ് വിദഗ്ദ്ധപരിശീലനം നടന്നു. രാവിലെ 10 ന് പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെൽട്രോൺ മുൻ എഞ്ചിനീയറും കൂത്താട്ടുകുളം എൻ.ഐ.ഐ.റ്റി.യുടെ ഡയറക്ടറുമായ ഇ. എം. വർഗ്ഗീസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും ലിറ്റിൽ കൈറ്റ്സ് പ്രതിനിധി പാർവ്വതി ബി. നായർ കൃതജ്ഞയും പറഞ്ഞു. തുടർന്ന് പുതുവേലി മാർ കുര്യാക്കോസ് കോളേജ് കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫ. ഡാൽബിന ഡാലൻ 'സൈബർ ലോകം അദ്ഭുതങ്ങളുടെ ആകാശം' എന്ന വിഷത്തിൽ ക്ലാസ്സ് നയിച്ചു. ഡാറ്റാ, സൈബർ സ്പെയ്സ്, സൈബർ ആക്ടിവിറ്റി, സൈബർ ട്രാക്കിംഗ് എന്നിങ്ങനെ ഇന്റർ നെറ്റിന്റെ വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്തി. നിത്യജീവിതത്തിൽ ഇന്റർനെറ്റ് സേവനം പ്രയോജനപ്പെട്ടുന്ന മേഖലകളും അതുകൊണ്ടുള്ള സൗകര്യങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ശ്രദ്ധിക്കേണ്ടകാര്യങ്ങളും ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു. 'എ ബിഗ് ബ്രദർ ഈസ് വാച്ചിംഗ് യൂ' എന്ന ക്യാപ്ഷനോടെ ആരംഭിച്ച ക്ലാസ്സ് ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിച്ചു. രണ്ടുബാച്ചുകളിൽ നിന്നുമായി അൻപത്താറ് ലിറ്റിൽ കൈറ്റുകൾ ക്ലാസ്സിൽ പങ്കെടുത്തു.. |
'ലിറ്റിൽ കൈറ്റ്സ്' എറണാകുളം റവന്യൂജില്ലാ സഹവാസക്യാമ്പ്
നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് എറണാകുളം ജില്ലാ സഹവാസക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ജില്ലാ ആസ്ഥാനത്ത് ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത്. കൂത്താട്ടുകുളം ഉപജില്ലയെ പ്രതിനിധീകരിച്ച് ഉപജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ സൂര്യ എസ്. കരുൺ പ്രോഗ്രാമിംഗ് വിഭാഗത്തിലും അർജുൻ ഷിബു അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. 06/03/2020ൽ സ്ക്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ ജില്ലാ സഹവാസക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റുകൾക്ക് കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിൻ. എൻ. പ്രഭകുമാർ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു. |
റോബോട്ടിക്സ് വിദഗ്ദ്ധപരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാക്കായി റോബോട്ടിക്സ് വിദഗ്ദ്ധപരിശീലനം നടന്നു. മുത്തോലപുരം വിസാറ്റ് (വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി) എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റാണ് പരിശീലനം സംഘടിപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫ. റിഫാന ആർ. ക്ലാസ്സുകൾ നയിച്ചു. റോബോട്ടിക്സിന്റെ ചരിത്രം, സേവനമേഖലകൾ, റോബോട്ടിക്സിലെ പുതിയഗവേഷണ സാദ്ധ്യതകൾ, പ്രസിദ്ധമായ റോബോട്ടുകൾ, ഹ്യുമനോയിഡുകൾ, റോബോട്ടിക്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ പ്രാധാന്യം എന്നിങ്ങനെ റോബോട്ടിക്സിന്റെ സമസ്തമേഖലകളെയും പരിചയപ്പെടുത്തിയ പരിശീലനത്തിൽ രണ്ടു ബാച്ചുകളിൽ നിന്നായി 55 ലിറ്റിൽ കൈറ്റുകൾ പങ്കെടുത്തു. |
'ലിറ്റിൽ കൈറ്റ്സ്' ഫീൽഡ് ട്രിപ്പ് 2020
പൈത്തൺ റാസ്‌പെറി പൈ വിദഗ്ദ്ധപരിശീലനം
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാക്കായി പൈത്തൺ റാസ്‌പെറി പൈ വിദഗ്ദ്ധപരിശീലനം നടന്നു. മുത്തോലപുരം വിസാറ്റ് (വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി) എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റാണ് പരിശീലനം സംഘടിപ്പിച്ചത്. റോബോട്ടിക്സ്, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സ്), റാസ്‌പെറി പൈ, പൈത്തൺ, വെർച്ച്വൽ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി എന്നിവയിൽ വിവിധ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലിറ്റിൽ കൈറ്റുകൾക്കായി നൽകി. സീനിയർ വിദ്യാർത്ഥികളായ ആകാശ് ജോസഫ് (ഇ.സി.ഇ), ജസ്റ്റിൻ കെ ജോസഫ് (സി. എസ്. ഇ) എന്നിവർ ക്ലാസ്സുകൾ നയിച്ചു. റാസ്‌പെറി പൈയുടെ ഗുണങ്ങൾ, പ്രവർത്തനം, ഉപയോഗിക്കുന്ന മേഖലകൾ തുടങ്ങിയ മെഖലകളിൽ |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് വിതരണം
പൊതു വിദ്യാഭ്യാസ വകുപ്പ് ഹൈടെക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബു് ആദ്യബാച്ച് അംഗങ്ങളുടെ സർട്ടിഫിക്കറ്റുകളും അവാർഡുകളും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിതരണം ചെയ്ത. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബു് പ്രവർത്തനമാരംഭിച്ച 2018 ൽ തന്നെ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ക്ലബ്ബ് യൂണിറ്റ് തുടങ്ങുകയും ആദ്യ ബാച്ചിന് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യബാച്ചിലെ മുഴുവൻ അഗങ്ങളും എ ഗ്രേഡ് നേടി 2020 മാർച്ചിലെ എസ്. എസ്. എൽ. സി. പരീക്ഷയിൽ അഞ്ചുശതമാനം ഗ്രേസ് മാർക്കിന് അർഹരായി. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന പ്രത്യേക അനുമോദന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ ലിറ്റിൽ കൈറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും എസ്.ഐ.റ്റി.സി. അജിത് എ. എൻ., കൃതജ്ഞതയും പറഞ്ഞു. എം.പി.റ്റി.എ. പ്രസിഡന്റ് ഷാന്റി മുരളി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിൽ ഉപജില്ലാ റവന്യൂജില്ലാ ഐ. ടി. മേളയിൽ പങ്കെടുത്ത് മികവുതെളിയിച്ച ലിറ്റിൽ കൈറ്റുകൾക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ലിറ്റിൽ കൈറ്റ്സ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത സൂര്യ എസ്. കരുൺ, അർജുൻ ഷിബു എന്നിവരുടെ സർട്ടിഫിക്കറ്റുകളും പ്രത്യേക ഉപഹാരങ്ങളും തദവസരത്തിൽ വിതരണം ചെയ്തു. |
മലയാളം കമ്പ്യൂട്ടിംങ് ഏകദിന പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2019-22 ബാച്ചിലെ അംഗങ്ങൾക്ക് മലയാളം കമ്പ്യൂട്ടിങ്ങിലുള്ള ഏകദിന പരിശീലനം 2020 മാർച്ച് ആറാം തീയതി നടന്നു. കീബോർഡ് അധിഷ്ഠിത മലയാളം ടൈപ്പിങ്, ഇൻസ്ക്രിപ്റ്റ് കീ ബോർഡ് പരിശീലനം, ടൈപ്പിങ് വേഗത വർദ്ധിപ്പിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ഏകദിന പരിശീലനം. എസ്.ഐ.റ്റി.സി. അജിത് എ. എൻ., കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മലയാളം കമ്പ്യൂട്ടിംങ്ങിൽ മികവു പ്രകടിപ്പിച്ച ലിറ്റിൽ കൈറ്റുകൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. രാവിലെ 9.30 ന് ആരംഭിച്ച പരിശീലനം വൈകുന്നേരം 3.30 ന് സമാപിച്ചു. |
പൈത്തൺ ഗ്രാഫിക്‌സ് പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2018-221 ബാച്ചിലെ അംഗങ്ങൾക്ക് പൈത്തൺ ഗ്രാഫിക്‌സിൽ പരിശീലനം 2020 മാർച്ച് ഏഴാം തീയതി നടന്നു. ഐഡിൽ, ടർട്ടിൽ ഇവയും പൈത്തണും തമ്മിലുള്ള ബന്ധം, പൈത്തൺ ജാലകങ്ങൾ ഇവ ലിറ്റിൽ കൈറ്റുകളെ പരിചയപ്പെടുത്തി. പൈത്തൺ പ്രോഗ്രാമിംങ് ഭാഷയിലെ പെൻസൈസ്, പെൻകളർ, കളർ ഫില്ലിംങ്, ലൂപ്പ്, നെസ്റ്റഡ് ലൂപ്പ്, കളർ ലൂപ്പ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ച് വിവിധ ഗണിതപാറ്റേണുകൾ ലിറ്റിൽ കൈറ്റുകൾ തയ്യാറാക്കി. ഹെഡ്‌മിസ്ട്രസ് കൂടിയായ കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്.എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഗണിത പാറ്റേൺ നിർമ്മാണത്തിൽ മികവു പ്രകടിപ്പിച്ച കൈറ്റുകൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. രാവിലെ 9.30 ന് ആരംഭിച്ച പരിശീലനം ഉച്ചയ്ക്ക് 1.30 ന് സമാപിച്ചു. |
'അക്ഷരവൃക്ഷം' പദ്ധതി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ 'അക്ഷരവൃക്ഷം' പദ്ധതി വിജയകരമായി പൂർത്തിയാക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചുനടപ്പാക്കുന്ന പദ്ധതിയാണ് 'അക്ഷരവൃക്ഷം'. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൈറ്റ് തയ്യാറാക്കിയ 'സ്‌കൂൾ വിക്കി' (www.schoolwiki.in) പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തകമാക്കുകയും ചെയ്യും. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവയായിരുന്നു രചനകൾ തയ്യാറാക്കാൻ നൽകിയിരുന്ന വിഷയങ്ങൾ. വിദ്യാർത്ഥികളുടെ രചനകളിൽ നിന്ന് 9 കഥകൾ, 23 കവിതകൾ, 22 ലേഖനങ്ങൾ എന്നിങ്ങനെ 54 സൃഷ്ടികൾ തെരഞ്ഞെടുത്തു. കുട്ടികൾ വീടുകളിലിരുന്ന എഴുതിത്തയ്യാറാക്കിയ ഈ സൃഷ്ടികൾ ലിറ്റിൽ കൈറ്റ് ഐ. ടി. ക്ലബ്ബ് അംഗങ്ങളൂടെ സഹായത്തോടെ സ്ക്കൂൾവിക്കി പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. ഇതോടെ എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സൃഷ്ടികൾ അപ്‌ലോഡ് ചെയ്ത സ്ക്കൂളുകളിലൊന്നായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ മാറി. കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ച എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് സൃഷ്ടകൾ ശേഖരിച്ചതും എഡിറ്റിങ്ങ് അപലോഡിങ്ങ് ഇവ നടത്തിയതും. അക്ഷരവൃക്ഷം പദ്ധതിയുടെ പൂർത്തീകരണത്തിന് സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക്, സ്ക്കൂൾ ഹെഡ്‌മിസ്ട്രസും കൈറ്റ്മിസ്ട്രസുമായ എം. ഗീതാദേവി, കൈറ്റ്മാസ്റ്റർ വി. എസ്. ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി. എസ്.സി.ഇ.ആർ.ടി. 2020 ഏപ്രിൽ 22 ന് പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷം കവിതകൾ' ഒന്നാം വാല്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സീനിയർ ലിറ്റിൽ കൈറ്റ് കുമാരി ഗൗരി എസിന്റെ (ക്ലാസ്സ് 10) കവിത 'പൊട്ടക്കൊറോണ' ഉൾപ്പെടുത്തുകയുണ്ടായി. ഏപ്രിൽ 30 ന് പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷം കവിതകൾ' രണ്ടാം വാല്യത്തിൽ പാർവ്വതി ബി. നായരുടെ (ക്ലാസ്സ് 8) മാലാഖപ്പിറാവുകൾ എന്ന കവിതയും ചേർത്തിട്ടുണ്ട്. 2020 മെയ് 15ന് പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷം കവിതകൾ' നാലാം വാല്യത്തിൽ സീനിയർ ലിറ്റിൽ കൈറ്റ് മാസ്റ്റർ ഹരികൃഷ്ണൻ അശോകിന്റെ (ക്ലാസ്സ് 10) 'പരിസ്ഥിതിക്കൊരു തുണയാകൂ...' എന്ന കവിതയും 'അക്ഷരവൃക്ഷം കഥകൾ' ഒമ്പതാം വാല്യത്തിൽ ലിറ്റിൽ കൈറ്റ് നന്ദന അനിലിന്റെ (ക്ലാസ്സ് 9) കഥ 'ഓണശുചിത്വ'വും 'അക്ഷരവൃക്ഷം കവിതകൾ' ഒമ്പതാം വാല്യത്തിൽ ലിറ്റിൽ കൈറ്റ് എയ്ഞ്ചൽ അന്ന ബേബിയുടെ (ക്ലാസ്സ് 8) 'ഒന്നായി നിൽക്കാം' എന്ന കവിതയും പ്രസിദ്ധീകരിച്ചു. |
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ഓൺലൈനിൽ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന ലിറ്റിൽ കൈറ്റുകൾ ഭൂമിയിലെ മാലാഖമാർക്ക് ആദരമർപ്പിച്ചുകൊണ്ട് വീഡിയോ സന്ദേശങ്ങൾ തയ്യാറാക്കി. പല സന്ദേശങ്ങൾ എഡിറ്റുചെയ്ത് ടൈറ്റിലുകൾ ചേർത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ലിറ്റിൽ കൈറ്റുകളായ എയ്ഞ്ചൽ അന്ന മേരി, പാർവ്വതി ബി. നായർ, അനാമിക കെ.എസ്., അതുല്യ ഹരി, കൃഷ്ണ രാജൻ എന്നിവർ നഴ്സസ് ദിനാഘോഷത്തിന് നേതൃത്വം നൽകി. വീഡിയോ റെക്കോഡിംങ്, എഡിറ്റിംങ്, അപ്‌ലോഡിംങ് പ്രവർത്തനങ്ങൾക്ക് കൈറ്റ് മാസ്റ്റർ മാർഗ്ഗ നിർദ്ദേശം നൽകി. പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ ഈ വീഡിയോകൾ സമൂഹമധ്യത്തിൽ എത്തിക്കാനും കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥികളും ഓൺലൈൻ നഴ്സസ് ദിനാഘോഷത്തിൽ പങ്കാളികളായി. |
'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രം രണ്ടാം വാല്യം പ്രകാശനം ചെയ്തു.
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ കൈറ്റ്സ് വോയ്സ് രണ്ടാം വാല്യം കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ 2020 മെയ് 26 ചൊവ്വാഴ്ച പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, പിറ്റിഎ അംഗങ്ങളായ സജികുമാർ കെ. പി., എം. കെ. സുരേഷ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺകാലം വീടിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന അംഗങ്ങൾക്കായി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് സംഘടിപ്പിച്ച പ്രവർത്തനമാണ് ഡിജിറ്റൽ പത്രം തയ്യാറാക്കൽ. കുട്ടികൾ വീട്ടിലിരുന്നു തയ്യാറാക്കിയ വാർത്തകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ പത്രരൂപത്തിലാക്കി. സ്വതന്ത്ര സോഫ്റ്റ് വെയറായ ലിബർ ഓഫീസ് ഡ്രോയിലാണ് പത്രം തയ്യാറാക്കിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള പ്രവർത്തനങ്ങളാണ് പത്രത്തിന്റെ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2018-19
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. 36 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ എല്ലാവരും യോഗ്യത നേടി. ഏറ്റവും കൂടിയ സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും യഥാക്രമം 84ഉം 34 ഉം ആയിരുന്നു. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19
ചെയർമാൻ - പി. ബി. സാജു (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - ലേഖാ കേശവൻ(ഹെഡ്‌മിസ്ട്രസ്)
വൈസ് ചെയർമാൻമാർ - പി. ആർ. വിജയകുമാർ (പി.റ്റി.എ. വൈസ് പ്രസിഡന്റ്), ശ്രീമതി ഉഷാ മണികണ്ഠൻ (എം. പി.റ്റി.എ. പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - ഗീതാദേവി എം. (കൈറ്റ് മിസ്ട്രസ്), ശ്യാംലാൽ വി. എസ്.(കൈറ്റ് മാസ്റ്റർ)
സാങ്കേതിക ഉപദേഷ്ടാവ് - അജിത് എ. എൻ. (എസ്. ഐ. റ്റി. സി.)
വിദ്യാത്ഥി പ്രതിനിധികൾ - ഗോപു ഗിരീഷ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), ആര്യ സുരേഷ് (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)
സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ - രാഹുൽ തോമസ് (സ്ക്കൂൾ ലീഡർ), ശ്രീലക്ഷ്മി മോഹൻ (സ്ക്കൂൾ ചെയർമാൻ)
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്
കൈറ്റിൽ നിന്നും ഈ സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഐ.ടി. അഡ്വൈസറി കൗൺസിലിന്റെ അക്കൗണ്ടിലൂടെയാണ് ഈ തുക കൈകാര്യം ചെയ്യുന്നത്. അനുവദിച്ച തുകയിൽ നിന്നും ക്ലബ്ബിന്റെ ബോർഡ്, രജിസ്റ്ററുകൾ, ഏകദിന ക്യാമ്പ് എന്നിവയ്ക്ക് പണം ചെലവഴിച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് ആദ്യയോഗം
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിനു മുന്നോടിയായി അംഗങ്ങളുടെ ആദ്യയോഗം 2018 ജൂൺ 6 ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് സ്ക്കൂൾ ഹാളിൽ ചേർന്നു. മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഏകദിന പരിശീലനത്തിന്റെ വിശദാംശങ്ങൾ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു. ഗോപു ഗിരീഷ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), ആര്യ സുരേഷ് (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലീഡറുടേയും ഡപ്യൂട്ടി ലീഡറുടെയും ചുമതലകൾ വിശദീകരിച്ചു. അംഗങ്ങൾ സൂക്ഷിക്കേണ്ട വർക്ക് ഡയറിയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുത്തു. നാലരയ്ക്ക് യോഗം അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ലക്ഷ്യം, പ്രവർത്തന മേഖലകൾ, പ്രവർത്തന രീതി, ഇവയെല്ലാം കളികളിലുടെ കുട്ടികളിൽ എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി. വൈകിട്ട് നാലുമണിക്ക് കുട്ടികളുടെ മികവ് വിലയിരുത്തി സമ്മാനങ്ങൾ വിതരണം ചെയ്ത് പരിശീലനനപരിപാടി അവസാനിച്ചു.
ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. അശ്വതി മുരളി, മരിയ റെജി, ഗൗരി എസ്, ആശിഷ് എസ്., ഗോപു ഗിരീഷ്, ഹരികൃഷ്ണൻ അശോക് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലാപ്‌ടോപ്പ് കണക്ടുചെയ്യൽ, പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ, ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾഎന്നിവ പരിശീലിപ്പിച്ചു. തിരഞ്ഞെടുത്ത ക്ലാസ്സ് പ്രതിനിധികൾക്കായിരുന്നു പരിശീലനം.
ആദ്യഘട്ട പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക, കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പറദ്ദാക്കുകരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
സൈബർ ട്രാക്കിംഗ് ബോധവൽക്കരണ സെമിനാർ
കുത്താട്ടുകുളം ഹൈസ്ക്കൂളിൽ മോസില്ല കമ്യൂണിറ്റി കേരള, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സുകൾക്കായി 'മോസില്ല 2 സ്ക്കൂൾ' പദ്ധതിയുടെ ഭാഗമായി സൈബർ ട്രാക്കിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാർ നടന്നു. മേഘ ഫിലിപ്, ശ്യാംകുമാർ, ഇമ്മാനുവേൽ എസ്. ഐക്കര, കുരുവിള ജോർജ്, സന്ദീപ് സാൽമൺ, സ്ലോമോ എ തോമസ്, റീയോൺ സജി എന്നിവർ നേതൃത്വം നൽകി. സൈബർ ട്രാക്കിംഗ് എന്ത്? എങ്ങനെ? എന്ന വിഷയം കുരുവിള ജോർജ് അവതരിപ്പിച്ചു. മോസില്ല കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ശ്യാംകുമാർ വിശദീകരിച്ചു. എങ്ങനെ ട്രാക്കിംഗിൽ നിന്നും ഒഴിവായി നിൽക്കാം എന്ന വിഷയം റിയോൺ സജി അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
കൂത്താട്ടുകുളം ഹൈസ്ക്കുളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച നടന്നു. രാവിലെ 9 മണിക്ക് ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ്, വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിൽ ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ ട്രെയ്‌നർ അനിൽകുമാർ കെ. ബി. ക്യാമ്പ് സന്ദർശിച്ചു. സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ അജിത് എ. എൻ., കൈറ്റ് മിസ്ട്രസ് ഗീതാദേവി എം, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ക്ലാസ്സുകൾ നയിച്ചു. ക്യാമ്പിലെ പ്രകടനത്തിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ആശിഷ് എസ്., ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, നന്ദന രവീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ച ലഘു അനിമേഷൻ സിനിമകളുടെ പ്രദർശനം നടത്തി 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 08/08/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അശ്വതി മുരളിയെ മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
കുത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ 08/08/2018ൽ ലിറ്റിൽ കൈറ്റ്സിന് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു. സ്ക്കൂൾ ഡിജിറ്റൽ മാസിൻ തയ്യാറാക്കുന്നതിന് മുന്നൊരുക്കം എന്ന നിലയിലാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലിക്കുന്നത്. ആദ്യഘട്ടത്തിൽ മലയാളം കീബോർഡ് പരിചയപ്പെടുത്തി. ടെൿസ്റ്റ് എഡിറ്ററിൽ ടൈപ്പുചെയ്ത് ഇംഗ്ളീഷ് കീകൾക്കു സമാനമായ മലയാളം അക്ഷരങ്ങൾ കുട്ടികൾ കണ്ടെത്തി. കൂട്ടക്ഷരങ്ങൾ, ചില്ലുകൾ എന്നിവ പരിചയപ്പെട്ടു. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ടെക്സ്റ്റ് എഡിറ്ററിൽ ലളിത പദങ്ങൾ ടൈപ്പുചെയ്ത് പരിശീലിച്ചു. സ്പീഡ് ടെസ്റ്റ് സോഫ്റ്റ്‌വെയറിൽ ടൈപ്പുചെയ്ത് പരിശീലിക്കുകയാണ് പിന്നീട് ചെയ്തത് പല തലത്തിൽ മത്സരം നടത്തി. ഗൗരി എസ്., കഷ്ണപ്രിയ എം. എ., ആര്യ സുരേഷ് എന്നിവർ എല്ലാ ഘട്ടങ്ങളിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങളും പരിചയപ്പെടുത്തി. തുടർന്ന് മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾനടത്തി. ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിനുള്ള പരിശീലനം നാലു ക്ലാസ്സുകൊണ്ട് പൂർത്തിയാക്കി. പതിമൂന്ന് മണിക്കൂർ കൊണ്ടാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം പൂർത്തിയാക്കിയത്. സ്ക്കൂൾ കൈറ്റ്സ് മാസ്റ്റർ ശ്യാംലാൽ വി. എസ്. ക്ലാസ്സ് നയിച്ചു. വൈകുന്നേരം 4 മുതൽ 5 വരെയായിരുന്നു ക്ലാസ്സ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിംഗിൽ സാമന്യം വേഗത കൈവരിച്ചിട്ടുണ്ട്. സ്ക്കൂളിൽ നടന്ന വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റുകകൾ തന്നെയാണ് തയ്യാറാക്കിയത്.
ലിറ്റിൽ കൈറ്റ്സിന്റെ 'വിദ്യാലയ വർത്തമാനം' പ്രകാശനം ചെെയ്തു
കുത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'വിദ്യാലയ വർത്തമാനം' എന്ന മാസാന്ത്യ വാർത്താപത്രിക സ്ക്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ലേഖാ കേശവൻ പ്രകാശനം ചെയ്തു. സ്ക്കൂളിലെ ഒരു മാസത്തെ സവിശേഷ പ്രവർത്തനങ്ങളാണ് ഈ വാർത്താപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ ലക്കമാണ് പ്രകാശനം ചെയ്തത്. ജൂലൈ, ആഗസ്റ്റ് ലക്കങ്ങളുടെ പണിപ്പുരയിലാണ് ലിറ്റിൽ കൈറ്റുകൾ.
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ക്വിസ് മത്സരം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ്ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ. ടി. ക്വിസ് മത്സരം നടത്തി. അനാമിക വേണുഗോപാൽ (10 ബി), നവരാഗ് ശങ്കർ എസ്. (10 ബി), അഭിനവ് പി. അനൂപ് (8 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് പ്രോഗ്രാമിംഗിൽ അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തി. ഗോപു ഗിരീഷ് (9 എ), കൃഷ്ണപ്രിയ എം. എ.(9 എ), അൽവിന ആൻ ജെയിംസ് (9 ബി), അശ്വതി മുരളി (9 ബി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ പരിശീലനത്തിനുള്ള കുട്ടികളെ യൂണിറ്റ്തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്തിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 29, 30 തീയതികളിൽ നടന്നു. കൂത്താട്ടുകുളം ഉപജില്ലയിലെ വിവിധ ഹൈസ്ക്കൂളുകളിലെ സ്ക്കൂൾ തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 38 ലിറ്റിൽ കൈറ്റുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ടുമേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകിയത്. ക്യാമ്പിന്റെ ഉദ്ഘാടനം 29 ന് രാവിലെ 9.30ന് സ്ക്കൂൾ പ്രിൻസിപ്പാൾ ലേഖാ കേശവൻ നിർവ്വഹിച്ചു. മുവാററുപുഴ വിദ്യാഭ്യാസജില്ലാ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്റർ സജിമോൻ പി. എൻ. മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിൽ സതി കെ. തങ്കപ്പൻ (ജി.വി.എച്ച്.എസ്.എസ്. തിരുമാറാടി), പ്രസീദ പോൾ (എൽ.എഫ്. എച്.എസ്. വടകര), സജിൽ വിൻസൻന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ), ശ്യാംലാൽ വി. എസ്. (ഹൈസ്ക്കൂൾ, കൂത്താട്ടുകുളം) എന്നിവർ ക്ലാസുകൾ നയിച്ചു. റവന്യൂ ജില്ലാ സഹവാസ ക്യാമ്പിലേക്ക് ഈ യൂണിറ്റിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ആര്യ സുരേഷ്, ആശിഷ് എസ്. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സിന് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധ പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്ങിൽ ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 13/10/2018 ശനിയാഴ്ച നടന്നു. ആരക്കുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ അദ്ധ്യാപകനും ലിറ്റിൽ കൈറ്റ്സ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ സജിൽ വിൻസന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ)ആണ് ക്ലാസ്സുകൾ നയിച്ചത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ വച്ച് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധപരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റുകളായ മാസ്റ്റർ ഗോപു ഗിരീഷ്, കുമാരിമാർ അശ്വതി മുരളി, ആൽവിന ആൻ ജയിംസ്, കൃഷ്ണപ്രിയ എം. എ. എന്നിവരും പരിശീലക സഹായികളായിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 3.30 ന് പരിശീലനം അവസാനിച്ചു.
3 ഡി അനിമേഷൻ പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 26/10/2018 ൽ 3 ഡി അനിമേഷൻ പരിശീലനം നൽകി. ഉപജില്ലാ ക്യാമ്പിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആശിഷ് എസ്., ഹരികഷ്ണൻ അശോക്, ആര്യ സുരേഷ്, നന്ദന രവീന്ദ്രൻ എന്നിവരാണ് പരിശീലനം നൽകിയത്. ഉപജില്ലാ ക്യാമ്പിൽ പഠിച്ച പ്രവർത്തനങ്ങളാണ് ഇവർ കൂട്ടുകാർക്ക് പകർന്നുകൊടുത്തത്.
മൊബൈൽ ആപ് നിർമ്മാണത്തിൽ വിദഗ്ദ്ധ പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഗംങ്ങൾക്ക് മൊബൈൽ ആപ് നിർമ്മാണ പരിശീലനം 08/12/2018ൽ നടന്നു. എം.ഐ.ടി. ആപ് ഇൻവെന്റർ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസെന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ) പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. മൊബൈൽ ആപ് നിർമ്മാണ പരിശീലനത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പരിശീലകൻ സജിൽ വിൻസെന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്ക് വാർത്തനിർമ്മാണപരിശീലനം
ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ചിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായുള്ള ദ്വിദിന വാർത്തനിർമ്മാണപരിശീലനം പിറവം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ 2018 ഡിസംബർ 28, 29 തീയതികളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളായ ഗൗരി എസ്., മരിയ റെജി, അഞ്ജന പി. സുനിൽകുമാർ, ജെയിൻ ഷാജി എന്നിവർ പങ്കെടുത്തു. സ്ക്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്ന ക്യാമറ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും എടുക്കുക അവ എഡിറ്റ് ചെയ്ത് വീഡിയോ വാർത്തകളാക്കി മാറ്റുക, ശബ്ദം ചേർക്കുക തുടങ്ങിയവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2019
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ 2019-21 ബാച്ചിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2019 ജനുവരി 23 രാവിലെ 10 . 30ന് നടത്തി. 56 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ വരിൽ 24 പേർ യോഗ്യത നേടി.. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.
വിക്ടേഴ്‌സ് ചാനൽ - വാർത്ത തയ്യാറാക്കൽ
സ്ക്കൂളിലെ വിവിധ പരിപാടികൾ ഡോക്യമെന്റ് ചെയ്യുന്നതിന് ഈ യൂണിറ്റിലെ നാല് ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. കൈറ്റ് സ്ക്കൂളിൽ ഒരു ഡി. എസ്. എൽ.ആർ ക്യാമറ ലഭ്യമാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗൗരി എസ്., മരിയ റെജി, അഞ്ജന പി. സുനിൽകുമാർ, ജെയിൻ ഷാജി എന്നിവരടങ്ങുന്ന ന്യൂസ് ടീം ഈ ക്യാമറ ഉപയോഗിച്ച് വീഡിയോ വാർത്തകൾ തയ്യാറാക്കിവരുന്നു. വിക്ടേഴ്സ് ചാനലിന്റെ വിക്ടേഴ്സ് ഡിജിറ്റൽ മീഡിയ ഡെലിവറി സിസ്റ്റം വഴി വീഡിയോ വാർത്തകൾ അപ്‌ലോഡ് ചെയ്തുവരുന്നു.
ഇലക്ട്രോണിക്സ് പരിശീലനം.
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകി. എല്ലാ ഇലക്ടോണിക്സ് ഉപകരണങ്ങളിലും അന്തർലീനമായ അടിസ്ഥാന തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതായിരുന്നു പരിശീലനം. സ്ക്കൂളിൽ ലഭ്യമായ രണ്ട് ഇലക്ട്രോണിക്സ് കിറ്റിനു പുറമെ സമീപ സ്ക്കൂളുകളിലെ ഇലക്ട്രോണിക്സ് കിറ്റുകൾ കൂടി ശേഖരിച്ചാണ് പരിശീലനം പൂർത്തിയാക്കിയത്. വിവിധ ഇനം സെൻസറുകളുടെ പ്രവർത്തനവും ഇലക്ട്രോണിക് സർക്ക്യൂട്ടുകളും കുട്ടികൾ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കി. ഇലക്ട്രോണിക്സ് കിറ്റിനൊപ്പം നൽകിയിരുന്ന ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു നോക്കി.
ഹാർഡ്‌വെയർ പരിശീലനം.
സ്ക്കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം. നൽകിയത്. കമ്പ്യൂട്ടർ ഘടകങ്ങൾ തിരിച്ചറിയുന്നതിനും അവയുടെ ഘടയും പ്രവർത്തനവും മനസ്സിലാക്കുന്നതിനും ഹാർഡ്‌വെയർ പരിശീലനം സഹായിച്ചു. കമ്പ്യൂട്ടർ ഘടകങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിക്കുന്ന ഒരു അസൈൻമെന്റ് കുട്ടികൾക്ക് നൽകി. പഴയ പ്രവർത്തനക്ഷമമല്ലാത്ത ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് തുറന്നു പരിശോധിക്കാനും തിരിച്ച് സെറ്റുചെയ്യാനും അവസരം നൽകി.
ത്രീഡി അനിമേഷൻ വിദഗ്ദ്ധപരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് 3D അനിമേഷൻ സ്വതന്ത്രസോഫ്റ്റ്‌വെയറായ ബ്ലന്ററിൽ പരിശീലനം നൽകി. ആദ്യഘട്ടത്തിൽ ന്യൂസ് വീഡിയോകൾക്കായി ടൈറ്റിലുകൾ നിർമ്മിക്കുന്ന പരിശീലനമാണ് നടത്തിയത്. പരിശീലന പരിപാടിക്ക് കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് എറണാകുളം റവന്യൂജില്ലാ സഹവാസ ക്യാമ്പ്
എറണാകുളം റവന്യൂ ജില്ലാ ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ജില്ലാ ആസ്ഥാനത്ത് ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും കൂത്താട്ടുകുളം ഉപജില്ലയെ പ്രതിനിധീകരിച്ച് ആര്യ സുരേഷ്, ആശിഷ് എസ്. എന്നിവർ അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സിന് റോബോട്ടിക്സിൽ വിദഗ്ദ്ധ പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് റോബോട്ടിക്സിൽ വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 27/02/2019 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ നടന്നു. മൂവാറ്റുപുഴ എം. ടി. സി. സജിമോൻ പി. എൻ. ക്ലാസ്സുകൾ നയിച്ചു. റാസ്ബറി പൈ എന്ന കുഞ്ഞൻ കമ്പ്യൂട്ടറിലെ സാധ്യതകൾ ലിറ്റിൽ കൈറ്റുകൾക്കു മുമ്പിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ക്ലാസ്സ് ആരംഭിച്ചത്. തുടർന്ന് റാസ്ബെറി പൈ ഉപയോഗിക്കുന്നതുകൊണ്ടുള്ള സൗകര്യങ്ങളും സാധാരണ കമ്പ്യൂട്ടറുകളിൽ നിന്നുള്ള വ്യത്യാസവും കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണിൽ വിവിധ പ്രോഗ്രാമുകൾ തയ്യാറാക്കി ഔട്ട്പുട്ട് ലഭ്യമാക്കുന്നതിന് കുട്ടികൾക്ക് അവസരം നൽകി. പരിചയപ്പെടുത്തിയ പ്രോഗ്രാമുകൾ വികസിപ്പിച്ച് സ്വന്തമായ പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു. വൈകുന്നേരം 4.30 ന് മരിയ റെജിയുടെ നന്ദിപ്രകാശനത്തോടെ പരിശീലനം അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ പ്രവർത്തന കലണ്ടർ
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2019-20 അദ്ധ്യയനവർഷത്തേയ്ക്കുള്ള പ്രവർത്തനകലണ്ടർ തയ്യാറാകുന്നു. ഓരോ ദിവസത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, പഠന പ്രവർത്തനങ്ങൾ, സ്ക്കൂൾതല മത്സരങ്ങൾ ഇവ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനകലണ്ടറാണ് തയ്യാറാക്കുന്നത്. ബയോളജി അദ്ധ്യാപകനും സ്ക്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനറുമായ കെ. അനിൽബാബുവിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളാണ് ഈ പ്രവർത്തനം ഏറ്റെടുത്ത് നടപ്പാക്കുന്നത്. അഞ്ജന പി. സുനിൽകുമാർ, മീര സുരേഷ്, അശ്വതി മുരളി, ലാവണ്യ രാധ അനിൽ, ആൽവിന ആൻ ജെയിംസ്, അനുഷ ബൈജു, മരിയ റെജി, കൃഷ്ണപ്രിയ എം. എ., ജിത ബിജു എന്നിവരാണ് മാർച്ച് ആദ്യവാരം മുതൽ സ്ക്കൂൾ പ്രവർത്തന കലണ്ടർ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹയർ സെക്കന്ററി എകജാലക പ്രവേശനം ഹെൽപ്പ് ഡസ്ക്
2019-20 അദ്ധ്യയനവർഷത്തേയ്ക്കുള്ള ഹയർ സെക്കന്ററി എകജാലക പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിന് സഹായകമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. ഹരികൃഷ്ണൻ അശോകിന്റെ നേതൃത്വത്തിൽ ഗൗരി എസ്., അശ്വതി മുരളി, ആശിഷ് എസ്., ഡെനിൽ ജോ ജെ., ഡാനിയേൽ ബേബി എന്നിവരാണ് ഹെൽപ്പ് ഡസ്കിൽ പ്രവർത്തിച്ചത്. വിവിധ സ്ക്കൂളുകളിൽ നിന്നായി അമ്പതിൽപ്പരം അപേക്ഷകർ തികച്ചും സൗജന്യമായ ഈ സേവനം പ്രയോജനപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ
ക്രമ നം. | അഡ്മിഷൻ നം. | പേര് | ക്രമ നം. | അഡ്മിഷൻ നം. | പേര് |
---|---|---|---|---|---|
1 | 11338 | അദ്വൈത് കെ. എസ്. | 2 | 11546 | ആൽബിൻ ഷാജി ചാക്കോ |
3 | 11347 | അനന്തകൃഷ്ണൻ പി. എസ്. | 4 | 11530 | അനന്തു സുരേഷ് |
5 | 11528 | ആശിഷ് എസ്. | 6 | 11551 | ഡാനിയേൽ ബേബി |
7 | 11559 | ഡാനിയേൽ ജോ ജെ. | 8 | 11550 | ഗോകുൽ ഇ. കെ. |
9 | 11340 | ഗോപു ഗിരീഷ് | 10 | 11527 | ഹരികൃഷ്ണൻ അശോക് |
11 | 11510 | ജെയിൻ ഷാജി | 12 | 11418 | നിതേഷ് ഉയ്കൈ |
13 | 11526 | സൂരജ് വി. എസ്. | 14 | 11561 | ആൽവിന ആൻ ജെയിംസ് |
15 | 11525 | അഞ്ജന പി. സുനിൽകുമാർ | 16 | 11541 | അഞ്ജിത അജയൻ |
17 | 11540 | അനുഷ ബൈജു | 18 | 11345 | ആര്യ സുരേഷ് |
19 | 11573 | അശ്വതി മുരളി | 20 | 11515 | ബ്രിൽറ്റി ബേബി |
21 | 11572 | ഗായത്രി ശ്രീകുമാർ | 22 | 11563 | ഗൗരി എസ്. |
23 | 11514 | ഹർഷ കെ. ബി. | 24 | 11562 | ജിത ബിജു |
25 | 11337 | കൃഷ്ണപ്രിയ എം. എ. | 26 | 11539 | ക്ഷേമ മനോജ് |
27 | 11548 | ലാവണ്യ രാധ അനിൽ | 28 | 11513 | മരിയ റെജി |
29 | 11535 | മീര സുരേഷ് | 30 | 11518 | മീര വി. ജാസ്മിൻ |
31 | 11542 | നന്ദന അനീഷ് | 32 | 11553 | നന്ദന ജയകുമാർ |
33 | 11564 | നന്ദന രവീന്ദ്രൻ | 34 | 11543 | നന്ദന സാബു |
35 | 11565 | നന്ദന സജി |
ക്രമ നം. | അഡ്മിഷൻ നം. | പേര് | ക്രമ നം. | അഡ്മിഷൻ നം. | പേര് |
---|---|---|---|---|---|
1 | 11623 | അഭിനവ് പി. അനൂപ് | 2 | 11591 | ആദിത്യൻ രാജു |
3 | 11602 | അർജുൻ ഷിബു | 4 | 11600 | ബേസിൽ എൽദോ |
5 | 11622 | ഗണേശൻ കെ. എം. | 6 | 11595 | ഗ്രേഷ്യസ് കെ. ബിജു |
7 | 11647 | നോയൽ ജോമോൻ | 8 | 11594 | സന്ദീപ് സുനിൽ |
9 | 11631 | സ്റ്റെഫിൻ സണ്ണി | 10 | 11634 | സൂര്യ എസ്. കരുൺ |
11 | 11649 | അമൃത പ്രസാദ് | 12 | 11611 | അപർണ സാബു |
13 | 11609 | ആർദ്ര സോമൻ | 14 | 11601 | അശ്വനി രാജൻ |
15 | 11588 | ആതിര എസ്. | 16 | 11617 | ആതിര സുഭാഷ് |
17 | 11632 | ഗൗരികൃഷ്ണ വി. | 18 | 11604 | കീർത്തന എസ്. |
19 | 11593 | കൃഷ്ണപ്രിയ ബിജു | 20 | 11416 | ലിബിയ ബിജു |
21 | 11592 | നന്ദന അനിൽ | 22 | 11614 | നേഹ ജയ്‌മോൻ |
23 | 11636 | സ്നേഹ എൽസ ഡേവിഡ് | 24 | 11619 | സോനു സൂസൻ ബേബി |
ക്രമ നം. | അഡ്മിഷൻ നം. | പേര് | ക്രമ നം. | അഡ്മിഷൻ നം. | പേര് |
---|---|---|---|---|---|
1 | 11653 | ആഗ്നസ് ജോസ് | 2 | 11656 | എയ്ഞ്ചൽ അന്ന ബേബി |
3 | 11657 | വൈഷ്മവി എസ്. | 4 | 11658 | പാർവ്വതി ബി. നായർ |
5 | 11660 | ഗഗന സുരേഷ് | 6 | 11661 | അഞ്ജന കൃഷ്ണ |
7 | 11662 | മീനു രാജു | 8 | 11667 | അനാമിക സാബു |
9 | 11670 | നവനീത് ജീവൻ | 10 | 11673 | ആദിത്യൻ ബിനു |
11 | 11676 | ഗോപിക രാധാകൃഷ്ണൻ | 12 | 11677 | അഭിരാമി ബിജു |
13 | 11678 | അദ്രതി ജെ. നായർ | 14 | 11679 | അലീന മനോജ് |
15 | 11680 | അൽന സജി | 16 | 11681 | ഗൗരിനന്ദ ടി. എം. |
17 | 11684 | അതുല്യ ഹരി | 18 | 11690 | അദ്വൈത എസ്. നായർ |
19 | 11691 | അർച്ചന ഷിനു | 20 | 11694 | മനിജ എം. |
21 | 11696 | അനാമിക കെ. എസ്. | 22 | 11697 | അർച്ചന ബൈജു |
23 | 11700 | വിഷ്ണുപ്രിയ ദിനേശ് | 24 | 11702 | അനുപമ ഇ. എസ്. |
25 | 11703 | ആഷ്ന മരിയ ഷാജി | 26 | 11704 | ദീപക് സജീവൻ |
27 | 11712 | അശ്വതി സുരേഷ് | 28 | 11713 | അലീന ജിജി |
29 | 11714 | ദേവിക അനീഷ് | 30 | 11724 | ആദിത്യ മാധവൻ |
31 | 11725 | കൃഷ്ണ രാജൻ |