"ഗവ. സെന്റ് ജോൺസ് എൽ.പി.എസ്. മേപ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 91: വരി 91:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:Padanolsavam.jpg|ലഘുചിത്രം|left|പഠനോത്സവം പഞ്ചായത്തുതല ഉദ്ഘാടനം2019-2020]]


==വഴികാട്ടി==
==വഴികാട്ടി==

15:03, 10 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. സെന്റ് ജോൺസ് എൽ.പി.എസ്. മേപ്രാൽ
വിലാസം
മേപ്രാൽ

ഗവ. സെന്റ് ജോൺസ് എൽ പി സ്കൂൾ മേപ്രാൽ
,
689591
സ്ഥാപിതം1 - ജൂൺ - 1913
വിവരങ്ങൾ
ഫോൺ9947760626
ഇമെയിൽgovtstjohnslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജാത പി വി
അവസാനം തിരുത്തിയത്
10-10-202037207tvla


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വളരെക്കാലം മുൻപ് തന്നെ വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിൽക്കുന്ന തിരുവല്ല താലൂക്കിലെ വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് മേപ്രാൽ. അപ്പർകുട്ടനാടുപ്രദേശമായ ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം ചെയ്യുന്നതിന് ഇവിടുത്തെ കുട്ടികൾ വളരെ ദൂരം പോകേണ്ടിവന്നിരുന്നു. അതുകൊണ്ട് അധികം കുട്ടികളും സ്കൂളിൽ പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നാട്ടിലെ ചില മഹത് വ്യക്തികളുടെ സഹായ സഹകരണത്തോടുകൂടി"കണിയാന്ത്ര പുല്ലുകാട് ദിവംഗതനായ ശ്രീ അലക്സാണ്ടർ കത്തനാർ ഈ വിദ്യാലയം കൊല്ലവർഷം 1094-ൽ ആരംഭിച്ചത്. സർക്കാരിൽ നിന്ന് വേണ്ടത്ര ധനസഹായം ലഭിക്കാതെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ടായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം നടത്തിയിരുന്നത്. അധ്യാപക-ർക്ക് ശമ്പളം പോലും നൽകുന്നതിന് സാധിക്കാതെ വന്നപ്പോൾ 1മുതൽ 4 വരെയുണ്ടായിരുന്ന എൽ പി വിഭാഗം 1919 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്നുമുതൽ എൽ പി വിഭാഗം ഗവ. സെന്റ് ജോൺസ് എൽ പി എസ് എന്നറിയപ്പെടാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017-ൽ അധ്യാപകരും പി റ്റി എ -യും പൂർവ്വവിദ്യാർത്ഥികളും കൂടി യോഗം ചേർന്ന് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് കൂട്ടായി ചർച്ച ചെയ്തു.തത്ഫലമായി സ്കൂളിന് പുതിയൊരു കെട്ടിടം പണിയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനമെടുത്തു. എല്ലാവരുടെയും നിരന്തരമായ പരിശ്രമഫലമായി ഈ നാടിന്റെ സ്വപ്നമായ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് 2019-2020 വർഷം അനുമതി ലഭിച്ചു.തുടർന്ന് S S K ഫണ്ടിൽ നിന്ന് സ്കൂൾ പുരയിടത്തിൽ കെട്ടിടം പണിയുന്നതിന് 48 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.ഈ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. 2015-ൽ പി റ്റി എ -യുടെ സഹായത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു.IT പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി M L A ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ ലഭിച്ചു .പഞ്ചായത്തിൽ നിന്ന് പഠനസൗകര്യം

മെച്ചപ്പെടുന്നതിനായി മേശ,ബഞ്ച്,ഡസ്ക് കസേര,ബോർഡ്,അലമാര എന്നിവയും ലഭിച്ചു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
എൽ എസ് എസ് വിജയി 2019 -2020

മികവുകൾ

എൽ എസ് എസ് പരീക്ഷ,യൂറിക്ക വിജ്ഞാനോത്സവം തുടങ്ങിയവയിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.അതോടൊപ്പം ഉപജില്ലാതല കലാമേള, ഗണിത- ശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ഇംഗ്ലീഷ് ഫെസ്റ്റ്, ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ പരിപാടികളിലും മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്..ഉല്ലാസഗണിതം,ഹലോ ഇംഗ്ലീഷ്,ശ്രദ്ധ,ഗണിതവിജയം,മലയാള തിളക്കം തുടങ്ങിയ പ്രവർത്തനങ്ങളും നല്ല രീതിയിൽ തന്നെ സ്കൂളിൽ നടത്തി വരുന്നു.

മുൻസാരഥികൾ

1. കെ .സരസ്വതിയമ്മ 2. കെ.വസന്തകുുമാരി 3. Dr.ആർ .വിജയമോഹനൻ 4. കെ.ലളിതാമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തിവരുന്നു.

അദ്ധ്യാപകർ

1. സുജാത .പി.വി (H M)
2. ഷിജു പി ചാക്കോ
3. ധന്യാമോൾ പി ബി
4. സന്ധ്യ ആർ നായർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ആരോഗ്യ ശുചിത്വക്ലബ്ബ്
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഭാഷാ ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

പഠനോത്സവം പഞ്ചായത്തുതല ഉദ്ഘാടനം2019-2020

വഴികാട്ടി