Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യവൽക്കരണം
| |
| | color=3
| |
| }}
| |
| <p>
| |
| വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളർന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടർന്നു്, നിയതമായ അർത്ഥം അരോപിക്കപ്പെട്ട വാക്കുകൾ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളർന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങൾ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങൾ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങൾ. അച്ചടി, ടൈപ്പു് റൈറ്റർ, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികൾ. മാധ്യമങ്ങളായി ഇലകൾ, കടലാസ്, പഞ്ചു് കാർഡ്, കാമറ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്കൽ, ഡിജിറ്റൽ യന്ത്രങ്ങൾ. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റർ, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടൽ യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, സൂക്ഷമ വിശകലിനികൾ. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളർന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവർത്തനങ്ങളും നടത്താനുതകൂന്നവിശ്വവ്യാപകവല(www)നിലവിൽവന്നിരിക്കുന്നു.
| |
| </p>
| |
| <p>
| |
| വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങൾ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങൾക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാർവ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ആരോൻ
| |
| | ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
| |
| | സ്കൂൾ കോഡ്= 37044
| |
| | ഉപജില്ല= തിരുവല്ല <
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= ലേഖനം
| |
| | color= 4
| |
| }}
| |
| {{verified1|name=pcsupriya|തരം= ലേഖനം }}
| |
00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം