"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മേഘ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മേഘ പ്രാർത്ഥന <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

മേഘ പ്രാർത്ഥന

വരുവരു കരിമുകിലെ കനിവായ്
തരു തരു വെള്ളം
കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ
പൊരിയുകയാണുള്ളം

മരങ്ങൾവാടിച്ചില്ലയുണങ്ങി
തകർന്നു നിൽക്കുന്നു
കരഞ്ഞു കരിയില കാറ്റിൽ പ്രേതം
കണക്കെയലയുന്നു

പരന്ന പാടം കനൽ തുളുമ്പി
പിളർന്നു കാണുന്നു
വരണ്ടൊരാറിൻ മാറിൻ മണൽക്കരി
യുരുകിയൊലിക്കുന്നു

വരുവരു കരിമുകിലെ കനിവായ്
തരു തരു വെള്ളം
കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ
പൊരിയുകയാണുള്ളം
 

ആരോൺ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കവിത