എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മേഘ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
മേഘ പ്രാർത്ഥന

വരുവരു കരിമുകിലെ കനിവായ്
തരു തരു വെള്ളം
കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ
പൊരിയുകയാണുള്ളം

മരങ്ങൾവാടിച്ചില്ലയുണങ്ങി
തകർന്നു നിൽക്കുന്നു
കരഞ്ഞു കരിയില കാറ്റിൽ പ്രേതം
കണക്കെയലയുന്നു

പരന്ന പാടം കനൽ തുളുമ്പി
പിളർന്നു കാണുന്നു
വരണ്ടൊരാറിൻ മാറിൻ മണൽക്കരി
യുരുകിയൊലിക്കുന്നു

വരുവരു കരിമുകിലെ കനിവായ്
തരു തരു വെള്ളം
കരിങ്ങെരിഞ്ഞിടുമുലകിതു കാൺകെ
പൊരിയുകയാണുള്ളം
 

ആരോൺ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കവിത