"മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
Join Hands, | Join Hands, | ||
*[[{{PAGENAME}}/കരാട്ടെ പരിശീലനം | *[[{{PAGENAME}}/കരാട്ടെ പരിശീലനം|കരാട്ടെ പരിശീലനം]] | ||
നീന്തൽ പരിശീലനം (ആൺകുട്ടികൾ), | നീന്തൽ പരിശീലനം (ആൺകുട്ടികൾ), | ||
സൈക്കിൾ പരിശീലനം (പെൺകുട്ടികൾ), | സൈക്കിൾ പരിശീലനം (പെൺകുട്ടികൾ), |
13:54, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം | |
---|---|
വിലാസം | |
മാണിയൂർ ചട്ടുകപ്പാറ പി ഒ, മാണിയൂർ , കണ്ണൂർ 670592 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9961380996 |
ഇമെയിൽ | alpsmaniyoorcentral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13836 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ.വിനോദിനി |
അവസാനം തിരുത്തിയത് | |
28-09-2020 | 13836 |
ചരിത്രം
മാണിയൂർ ചെറുപഴശ്ശി കുറ്റ്യാട്ടൂർ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളിൽ നിന്നും അവർണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഇ.കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന കണ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയം ആരംഭിച്ച കാലത്ത് നാലാം തരം മാത്രമാണ് പഠനം ഉണ്ടായിരുന്നത്. 1939ൽ 5ാംതരം കൂടി അനുവദിക്കപ്പെട്ടു. ഈ സുവർണ്ണാവസരത്തിലാണ് മാണിയൂർ സെൻട്രൽ എ.എൽ.പി. സ്കൂൾ എന്ന് പുനർനാമകരണം ചെയ്തത്. 1980 വരെ അഞ്ച് ക്ലാസ്സുകളും അഞ്ച് അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ അനുവദിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പുതിയ മാനേജ്‌മെന്റ് വന്നതോടുകൂടി പുതിയ പത്ത് ക്ലാസ് മുറികളും , അവയോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയങ്ങൾ, ഓഡിറ്റോറിയം, ഭക്ഷണമുറി, വായനമുറി, സ്മാർട്ട് ക്ലാസ് റൂം ഇവയും സജ്ജമാക്കി. 2014 ജനുവരി 26 നാണ് സ്കൂൾ ബസ്സ് സർവ്വീസ് ആരംഭിച്ചത്. ഇപ്പോൾ 3 സ്കൂൾ ബസ്സുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
Join Hands,
നീന്തൽ പരിശീലനം (ആൺകുട്ടികൾ), സൈക്കിൾ പരിശീലനം (പെൺകുട്ടികൾ), മലയാളത്തിളക്കം, സഞ്ചയിക, ഗണിതം മധുരം, ഉത്തരഭരണി, ചോക്ക് നിർമ്മാണം, ഡാൻസ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളിൽ സാഹിത്യ ശില്പശാല നടത്തുകയും അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക രണ്ട് മാസം കൂടുമ്പോൾ പ്രസിദ്ദീകരിക്കുന്നു.
- ശാസ്ത്ര ക്ലബ്ബുകൾ
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ശാസ്ത്ര ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ, ജില്ലാ, മേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞു. ഈ വർഷം ഗണിതശാസ്ത്ര മേളയിൽ ഗണിതമേഗസീന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
മാനേജ്‌മെന്റ്
1980വരെ സ്ഥാപക മാനേജറും അധ്യാപകനുമായിരുന്ന കണ്ണൻ ഗുരുക്കളുടെ ഭാര്യ ചിരുതൈക്കുട്ടിയായിരുന്നു മാനേജർ. പിന്നീട് കടൂരിലെ ശ്രീമതി കെ.വി. ജാനകി എന്നവർക്ക് കൈമാറി. പുതിയ മാനേജർ വിദ്യാലയത്തിന്റെ ഓലഷെഡ്ഡ് നവീകരിക്കുകയും പുതിയ അഞ്ച് ഡിവിഷനുകൾ കൂടി ആരംഭിക്കുന്നതിന് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1980 കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം 300 ന് അടുത്തായിരുന്നു. അതുകൊണ്ട് ഡിവിഷനുകൾ കാലതാമസമില്ലാതെ അനുവദിക്കപ്പെട്ടു. 2014ജനുവരി മാസത്തോടെ മാനേജ്‌മെന്റ് വീണ്ടും കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. കടൂരിലെ ശ്രീ. ചിറ്റൂടൻ മോഹനനാണ് പുതിയ മാനേജർ. വേശാലയിലെ മന്നേരി ബാലകൃഷ്ണൻ ജോയിന്റ് മാനേജറും.അവർ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.
സ്കൂളിന്റെ മാനേജർമാർ
മുൻസാരഥികൾ
മുൻ അധ്യാപകർ
നിലവിലെ അധ്യാപകർ
സ്കൂൾ ഫോട്ടോ ഗാലറി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നവ കേരളം മിഷൻന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫല പ്രാപ്തിയിൽ എത്തിക്കുന്നതിന്റെ മുന്നോടിയായി നടന്ന യജ്ഞത്തിൽ മാണിയൂർ സെൻട്രൽ ALP സ്കൂളും പങ്കു ചേർന്നു
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
സ്ക്കൂൾ സ്റ്റോർ
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.
സഞ്ചയിക
വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 'സഞ്ചയിക പദ്ധതി' സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ പരമാവധി വിദ്യാർത്ഥികളേയും സഞ്ചയികയിൽ അംഗങ്ങളാക്കിയിട്ടുണ്ട്.
സ്ക്കൂൾ ഡയറി
കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് ഇരുപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്, തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.956313, 75.461270}}