"കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=74 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 70 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 144 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ശാന്തകുമാരി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=രഗേഷ് | ||
| സ്കൂൾ ചിത്രം= 16355-1.jpg | | | സ്കൂൾ ചിത്രം= 16355-1.jpg | | ||
}} | }} |
17:52, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കെ കെ കിടാവ് മെമ്മോറിയൽ യു പി എസ് | |
---|---|
വിലാസം | |
ചേലിയ ചേലിയ,കൊയിലാണ്ടി,കോഴിക്കോട് , 673306 | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 9847866260 |
ഇമെയിൽ | kkkmupscheliya@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്തകുമാരി.കെ |
അവസാനം തിരുത്തിയത് | |
26-09-2020 | 16355 |
..
ചരിത്രം
വിദ്യാലയ ചരിത്രം
1966 ജൂൺ 1 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന് നേതൃത്വം നൽകി യത് ബഹു: വി.എം.ശ്രീധരൻ നായരാണ്. അദ്ദേഹത്തിന്റെ പിതാവ് ശ്രീ.കെ.കേള പ്പൻ കിടാവിന്റെ സ്മരണക്കാണ് ഇതിന്റെ പേർ കെ.കെ.കിടാവ് മെമ്മോറിയൽ എന്നാക്കിയത്.
സ്ഥാപിക്കാനിടയായ സാഹചര്യം
അധ്യാപക പരിശീലനം നേടിയശേഷം വി.എം.ശ്രീധരൻ നായർ അടുത്ത പല വിദ്യാലയത്തിലും ജോലി നോക്കിയെങ്കിലും അതൊന്നും തൃപ്തികരമായി ല്ല. മഹാത്മാഗാന്ധിയുടെ കൂടെ വാർധാആശ്രമിൽ ജീവിച്ച തികഞ്ഞ ഗാന്ധിയ നായ രാമനാട്ടുകര രാധാകൃഷ്ണൻ സാറുമായുണ്ടായ സൌഹൃദമാണ് പുതിയ വിദ്യാലയം സ്ഥാപിക്കാൻ പ്രചോദനമായത്. ഇതിന് ആവശ്യമായ 3 ഏക്കർ സ്ഥലം കുടുംബസ്വത്തായി ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിക്കാനാവശ്യമായ രേഖകളും നടപടിക്രമങ്ങളും ശ്രീ രാധാകൃഷ്ണൻ സാറാണ് നൽകിയത്. ചെങ്ങോട്ടുകാവ് യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീധരക്കുറുപ്പും സഹായങ്ങളുമായി മുന്നിലു ണ്ടായിരുന്നു. ഇരുവരും ചേർന്ന് ഒരു വിദ്യാഭ്യാസ സർവ്വെ നടത്തി സ്‌കൂളിൽ പോവാത്ത കുട്ടികളുടെ കണക്കെടുത്തു. നല്ലവരായ നാട്ടുകാരും സഹായങ്ങളു മായി ഒപ്പം നിന്നു.
അന്നത്തെ കോഴിക്കോട മേയർ ശ്രീ.ഭരതൻ, കെ.പി.സി.സി പ്രസിഡണ്ട് ഇ.രാജഗോപാലൻ നായരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്‌കൂൾ ഉദ്ഘാ ടനം ചെയ്തു.
തുടക്കത്തിൽ ഒന്നാം ക്ലാസ്സിൽ 138 കുട്ടികൾ ഉണ്ടായിരുന്നു. സാമൂഹിക മായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നതിനാൽ കുട്ടികൾ സ്‌കൂളിൽ പോകുന്ന ശീലം ഉണ്ടായിരുന്നില്ല. കുട്ടികളേയും കൂട്ടിയായിരുന്നു രക്ഷി താക്കൾ ജോലിക്ക് പോയിരുന്നത്. അതുകൊണ്ട് തന്നെ പുസ്തകം വസ്ത്രം, ഭക്ഷണം എന്നിവ നാലുവർഷത്തേക്ക് എല്ലാവർക്കും വാഗ്ദാനം ചെയ്തു. ഇത് കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു.1983 ജൂൺ 1 ന സ്‌കൂൾ യു.പി.സ്‌കൂളായി. അന്നത്തെ വിദ്യാഭ്യാസമ്ര്ത്രി ശ്രീ.ടി.എം.ജേക്കബ് ഉദ്ഘാടനം ചെയ്തു. യു.പി. ആയി ഉയർത്തിയത് ഈ വിദ്യാ ലയത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ചക്ക് ആക്കംകൂട്ടി. ഉനർജ്ജ്വസ്വലരായ അധ്യാ പകരും സ്നേഹനിധികളായ നാട്ടുകാരും മിടുക്കരായ വിദ്യാർത്ഥികളും ഈ വിദ്യാ ലയത്തെ കേരളത്തിലെ ഏറ്റവും നല്ല 100 വിദ്യാലയങ്ങളിലൊന്നാക്കി മാറ്റി (2006 സീമാറ്റ് സർവ്വെ).
പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും സ്‌കൂൾ വളരെ മുന്നിലെത്തി. കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005, 2006 വർഷങ്ങളിൽ ഓവറോൾ കിരീടം നേടിയത് ഈ വിദ്യാലയത്തിന്റെ നേട്ടം തന്നെ. ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല യത്തിന്റെ നേട്ടങ്ങൾ വളരെ വലുതാണ്. € വർഷം തുടർച്ചയായി ട്രോഫി നില നിർത്തിയത് സാമൂഹൃശാസ്രതത്തിന്റെ നേട്ടം തന്നെ. കോഴിക്കോട ജില്ലയിൽ ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പ് നേടിയതിന് മന്ത്രിയിൽ നിന്നും ട്രോഫി വാങ്ങാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ പൊൻകിരീടത്തിന്റെ മുത്തായി ത്തീർന്നു. ആ നെയ്ത്തിരിനാളം ഇന്നും യുവതലമുറയിൽ ജലിച്ചുകൊണ്ടിരിക്കു ന്നു.
1992 ഡിസംബർ 25 മുതൽ 31 വരെ സ്‌കൂളിന്റെ രജത ജൂബില ആഘോഷം ചേലിയ ഗ്രാമത്തിന്റെ തന്നെ ഉത്സവമായി തന്നെ കൊണ്ടാടാൻ സാധിച്ചു. വൈവി ധ്ൃമാർന്ന പരിപാടികളോടെ സംഭവബഹുലമായ ഏഴുദിനങ്ങൾ സാംസ്കാരിക, രാഷ്ദ്രീയ രംഗത്തെ പ്രമുഖർ ഈ ഗ്രാമോത്സവത്തിൽ അതിഥികളായെത്തിയിരു ന്നു. പുതുമയാർന്ന പരിപാടികളോടെയും ജനങ്ങളുടെ സഹകരണത്തോടെയും നടത്തിയ കൂട്ടായ്മ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും.
കർണശപഥം കഥകളി അന്നത്തെ പരിപാടിയുടെ പ്രത്യേകതയായിരുന്നു. വിദ്യാഭ്യാസമ്ര്്രി ശ്രീ.ഇ.കെ.മുഹമ്മദ്ബഷീർ ആണ് പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ശ്രീ.എം.ടി.വാസുദേവൻ നായർ, ശ്രീ.എം.പി.വീര്രേന്രകുമാർ, സിനിമാ നടൻ ശ്രീനിവാസൻ തുടങ്ങി പ്രഗത്ഭരായ വ്യക്തികൾ ഈ ഏഴുരാതധ്രികളെ സമ്പ ന്നമാക്കി.നാടകോത്സവം, കവിയരങ്ങ്, സാഹിതൃസാംസ്‌കാരിക സമ്മേളനം പൂർവ്വ വിദ്യാർത്ഥി സംഗമം, കുട്ടികളുടെ കലാപരിപാടികൾ, വിൽപ്പാട്ട്, നാടകം തുടങ്ങി നിരവധി പരിപാടികൾ ചേലിയ ഗ്രാമത്തെ മുഴുവൻ ഉത്സവത്തിമിർപ്പിലാറാടിച്ച് രജതജൂബിലി അവസാനിച്ചു. സാംസ്കാരിക പരിപാടികളിലേക്ക് നയിക്കാൻ യുവാ ക്കൾക്ക് ഈർജ്ജം നൽകാൻ രജതജൂബിലിക്ക് കഴിഞ്ഞു.
1995 ൽ കൊയിലാണ്ടി സബ്ജില്ലാ കലാമേളയ്ക്ക് ആതിഥ്യം വഹിക്കാനും പരിപാടികൾ മികച്ച രീതിയിൽ നടത്താനും ഇതിലെല്ലാം പൂർണ്ണമായ തോതിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ വിദ്യാലയത്തിന് സാധിച്ചു. ഒരു യു.പി.സ്‌കൂളിന്റെ ചരിത്രത്തിൽ ഇത്തരം ഒരു കലാമേളയ്ക്ക് ആതിഥ്യം വഹി ക്കാനും കുറ്റമറ്റ രീതിയിൽ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുക എന്നത് അപൂർവ്വ സംഭവമായി തീർന്നു.
കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ ത്ത്, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഈ വിദ്യാലയമാണ്. ഇതിന്റെ പിറകിലുള്ള അന്നത്തെ അധ്യാപകരുടെ ആത്മാർപ്പണവും അധ്വാനവും വളരെ വലുതായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാരൂപങ്ങൾ നമ്മുടെ മേളകളിൽ അവതരിപ്പിക്കാനും പ്രദേശത്ത് പ്രചരിക്കാനും വഴിയായിത്തീർന്നു.
1996-ൽ ആദ്യമായി സ്‌കൂളിലെ കുട്ടികൾക്കെല്ലാം ഡയറി ഏർപ്പെടുത്തി. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ ഉപകാരപ്പെട്ടു. അതുപോലെ ഫോട്ടോ പതിച്ച ഐഡി കാർഡ് ഈ വിദ്യാ ലയത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. രക്തഗ്രൂപ്പ് വരെ അതിൽ രേഖപ്പെടു ത്തിയിരുന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തേണ്ടി വന്നു.
വേറിട്ട പ്രവർത്തനങ്ങളുടെ കാര്യത്തിലും സ്കൂൾ വളരെ സജീവമായിരു ന്നു. ഗുഡ്ബൈ പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പാരി സ്ഥിതിക പ്രശ്നങ്ങൾ ഇന്നത്തെപ്പോലെ ജനങ്ങളിലെത്താത്ത ഒരു കാലത്ത് അതിന്റെ വരാൻ പോകുന്ന വിപത്ത് മുൻകൂട്ടിക്കണ്ടുകൊണ്ട് അതിനെതിരെ പൊരു താനും നാട്ടുകാരിൽ അവബോധമുണ്ടാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചി ട്ടുണ്ട്. തുണി സഞ്ചി തയ്പ്പിച്ച് ചേലിയ ഗ്രാമത്തിലെ എല്ലാ വീടുകളിലും എത്തി ച്ചു. പ്ലാസ്റ്റിക് ഉപേക്ഷിക്കാനും ആവശൃമായ ബോധവൽക്കരണം നടത്തി. “ശോഭീ ന്്രൻ മാഷിനെ പ്പോലെ പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിക്കാനും സാധിച്ചു.മറ്റൊരു പരിപാടിയായിരുന്നു “നാട്ടിനൊരു തണൽ വീട്ടിലൊരു തണൽ" എന്റെ മരം പദ്ധതി വരുന്നതിനു മുമ്പുതന്നെ ഓരോ കുട്ടികൾക്കും വൃക്ഷത്തൈ കൾ വർഷംതോറും നൽകിയിരുന്നു. തുടർന്ന് സോഷ്യൽ ഫോറസ്ര്രി ഏർപ്പെടു ത്തിയ എന്റെ മരം പദ്ധതി തുടങ്ങിയതുമുതൽ പദ്ധതി അതിലേക്കു മാറ്റുകയായി രുന്നു.
അന്യം നിന്നുപോകുന്ന നാട്ടുമാവിൻതൈകൾ ശേഖരിച്ച് എല്ലാവർക്കും തൈകൾ വിതരണം ചെയ്തു. നാട്ടുമാവിനെ സംരക്ഷിക്കുക എന്ന ആവശ്യം കൂട്ടി കളെ ബോധവാന്മാരാക്കി തീർക്കാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്/ നേർക്കാഴ്ചകൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വി.എം.ശ്രീധരൻ
- വാസു.എം
- ജാനകി.പി
- മുരളീധരൻ.കെ
- വിജയരാഘവൻ.പി
- ഹരിദാസൻ.കെ
- രാജൻ.കെ
- ശ്യാമള.കെ
- ശ്യാമള.എൻ
- മുഹമ്മദ്.എം.എ
നേട്ടങ്ങൾ
- സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുത്തു(2006 സീമാറ്റ് സർവ്വെ).
- കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005, 2006 വർഷങ്ങളിൽ ഓവറോൾ കിരീടം
- കോഴിക്കോട ജില്ലയിൽ ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പ് നേടിയതിന് മന്ത്രിയിൽ നിന്നും ട്രോഫി
- ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല യത്തിന്റെ നേട്ടങ്ങൾ
- കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ ത്ത്, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഈ വിദ്യാലയമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469,76.077017|zoom="16" width="350" height="350" selector="no" controls="large"}}