"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 119: വരി 119:
പ്രമാണം:16008-BASHER DAY 3.jpeg
പ്രമാണം:16008-BASHER DAY 3.jpeg
</gallery>
</gallery>
==                                        '''ഹിന്ദി ക്ലബ്''' ==
രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ മഹത്വവും ആവശ്യകതയെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കാൻ വേണ്ടിഎം. ജെ. വി. എ ച്ച്. എ സ്. എ സ്.വില്ല്യാപ്പള്ളി ഹിന്ദി ക്ലബ്ബിന് രൂപം നൽകി. ക്ലബ്ബിന്റെ ഉദ്ഘാടനം  വി.കെ.ഭാസ്കരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ആകാശവാണി നാടകം , കവിത,ചെറുകഥ, അവതാരകൻ,SCERTഅംഗം)  നിർവഹിച്ചു. ചടങ്ങിൽ   സ്കൂൾ പ്രധാനധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ അഷ്യക്ഷനും അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതവും  പറഞ്ഞു.ആശംസകൾ അർപ്പിച്ചു കൊണ്ട്  ഷഫീക് മാസ്റ്റർ,ഷഹാന ഷെറിൻ, സെൻസ, എന്നിവർ സംസാരിച്ചു.ഹിന്ദി വാർത്തകൾ , ഹിന്ദി കവിതകൾ, ഡാൻഡിയ ഡാൻസ് എന്നിവ അരങ്ങേറി. ചടങ്ങിൽ സീതാലക്ഷ്മി നന്ദി രേഖപ്പെടുത്തി.

13:05, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2024-25 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്

നല്ല തുടക്കം പാതി മനോഹരമാക്കുമെന്നാണ്‌ .  വലിയവലിയ സ്വപ്നങ്ങൾ കണ്ട്‌ അവനവൻറെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്നിന്റെയും  നാളെയുടെയും പ്രതീക്ഷകളായി ഓരോ കുട്ടികളും മാറാനുള്ള പ്രചോദനമായി തീർന്നു പുതിയ അധ്യയനവർത്തെ വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് പ്രോഗ്രാം. സ്കൂൾ എഡ്യുകെയർ കോഡിനേറ്റർ അനീഷ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി.

പ്രവേശനോത്സവം

വില്ല്യാപള്ളി:ജൂൺ : 3 വില്ല്യാപള്ളി എം. ജെ.വി.ഇച്ഛ്. എസ് സ്കൂൾ പ്രവേശനോത്സവം നിറയേം എന്ന് നാമധേയത്തിൽ വിപുലമായി ആഘോഷിച്ചു . നവാഗതരെ സ്കൂൾ കാവടത്തിൽ നിന്നും ഹെഡ് മാസ്റ്റരുടെ നേതൃത്വത്തിൽ ബാൻഡ് മേളം , NCC, SPC, JRC, SCOUT and GUIDE, LITTLE KITES എന്നിവരുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.

പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് യൂനുസ് മലാരംഭത്തിന്റെ അധ്യക്ഷതയിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ, ഷഫീഖ് ടി ആശംസകൾ അറപ്പിച്ചു. പ്രശസ്ത പിന്നണി ഗയകൻ ജാസിർ മുഹമ്മദ് മുഖ്യാതിഥിയുമായിരുന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സ്വാഗതവും റാഷിദ്‌  പനോളി നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.

അദ്ധ്യപകരായ അസീസ്, മുഹമ്മദ്‌, ശരത്ത് , അബ്ദുൽ അസീസ്, ഷമീറ, തീർത്ഥ, ഷിജി, അബ്ദുൽ മജീദ്, ശിവേഷ്. പി. പി, റിയാദ് എൻ, ഷമീർ ,സുഹൈൽ.എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കൂടുതൽ വായിക്കുക...

പരിസ്ഥിതി ദിനാചരണം

വില്ല്യാപള്ളി:.ജൂൺ 5.പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായിസ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി.

മെഹന്തി ഫെസ്റ്റ്

സ്നേഹത്തിന്റെയും ഒരുമയുടെയും മഹത്വം വിളംബരം ചെയ്ത് ബക്രീദ് ആശംസകളുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൈലാഞ്ചി മൊഞ്ചിൽ തുടുത്ത കൈവിരലുകളിൽ സ്നേഹത്തിന്റെ സുഗന്ധം പടർന്നു. ഇശലുകൾ പൂക്കുന്ന വഴിയിടങ്ങളിൽ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ വർണ്ണ പട്ടങ്ങളായി വിദ്യാർഥികളും അധ്യാപകരും ഈ പെരുന്നാളുത്സവം ആഘോഷമാക്കി.

യോഗദിനം

വില്ല്യാപ്പള്ളി : എം ജെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു . പ്രശസ്ത യോഗാചാര്യൻ ഡോ.(HC) കെ പി ബാലകൃഷ്ണൻ അവർകൾ യോഗ ക്ലാസ്സ്‌ നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ശംസുദ്ധീൻ , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.ഷഫീക് ടി , ശ്രീ. അബ്ദുൽ അസീസ്,ശ്രീ. ഫൻസീർപി പി (PET) NCC ഓഫീസർ ശ്രീ. ഷംസീർ പി , SPC ഓഫീസർ ശ്രീ. ഇസ്മായിൽ എം ഇ, ഷമീറ കെ, സുബിത പി. എൻ സി സി, എസ് പി സി, ഗൈഡ്, തുടങ്ങിയവർ പങ്കെടുത്തു..സ്കൂൾ അസ്സംബ്ലി യിൽ യോഗയും ഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആയിഷ റഷ ( 10 J), മിസ്ന (9 I) തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് മുഴുവൻ കുട്ടികൾക്കും വേണ്ടി കുട്ടികളുടെ സമ്മർദ്ദവു പിരിമുറുക്കവും കുറക്കാൻ വേണ്ടി deep breathing exercise പരിചയപ്പെടുത്തൽ, ഫോട്ടോ ഗ്രാഫി മത്സരം എന്നിവ നടന്നു.

വണ്ടർ ഹാൻഡ്‌സ്

വേലയിൽ വിളയും വിദ്യാഭ്യാസം എന്ന് രാഷ്ട്രപിതാവ് വിഭാവനം ചെയ്ത ആശയം MJ VHSS വില്ല്യാപ്പളളി HSS ലെ പ്രവർത്തി പഥത്തിൽ എത്തിക്കുന്നതിന്  സ്ക്കൂൾ PTA യുടെ ശ്രമഫലമായി ഡയർക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂകേഷ് (പൊതു വിദ്യഭ്യാസ വകുപ്പ്) ന്റെ സാങ്കേതിക വിദ്യാഭ്യാസ പ്രവർത്തി പരിചയ സെല്ലിന്റെ അംഗീകാരത്തോടെ ലഭിച്ച ഫണ്ട് (2022-2023) വർഷത്തിൽ സ്ഥാപനത്തിൽ വണ്ടർ ഹാൻസ് എന്ന പേരിൽ സ്ക്കൂൾ തല പ്രൊഡകഷൻ സെന്റെർ ആരംഭിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം  ചെയ്ത പ്രൊഡക്ഷൻ  സെന്റെറിൽ ഇതിനകം ഹാൻഡ് വാഷ്, ഫിനോൾ, ഡിഷ് വാഷ്, എൽ. ഇ. ഡി ബൾബ് എന്നീ ഉൽപ്പന്നങ്ങൾ നിർമിച്ച് സ്ക്കൂൾ തല വിപണനം നടത്തിയിട്ടുണ്ട്.                

വിദ്യാർത്ഥികളിൽ പഠനത്തോടപ്പം നൈപുണ്യ വികസനം, മാർക്കറ്റിംഗ്,കമ്മ്യൂണിക്കേഷൻ സ്കിൽസ്, സാമൂഹിക ഇടപടൽ, ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്ത് നിർത്തുക, കുട്ടികളുടെ അത്യാവശ്യ കാര്യങ്ങൾ ചെറിയ വരുമാനം നേടിയെടുക്കുക, ഒഴിവ് സമയം ഉപയോഗപ്പെടുത്തുക, സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്തരാക്കുക, മികച്ച സംരഭകരാകാൻ തയ്യാറടുപ്പിക്കുക എന്നിവ  പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ദേശങ്ങളാണ്. സെന്ററിൽ 30 കുട്ടികൾ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിടുണ്ട്. ഒരു വർഷത്തെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ലാഭ വിഹിതത്തിന്റെ 75% സംരഭത്തിൽ  പ്രവർത്തിക്കുന്ന കുട്ടികൾക്ക് നൽകുന്നു. ഇതിനകം 500 ഓളം എൽ.ഇ.ഡി ബൾബും 800 ഓളം ഫിനോൾ, ഡിഷ് വാഷ് എന്നിവ നിർമ്മിച്ച് വിദ്യാർത്ഥികളിലൂടെ അവരുടെ വീടുകളിലേക്ക്അയൽപക്കങ്ങളിലേക്കും  സ്ഥാപനത്തിലെ സ്റ്റാഫുകളിലേക്കും വിപണനം നടത്തിയിട്ടുണ്ട്

വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ കൈമാറുന്നു

സംസ്ഥാന സർക്കാർ വില്യാപ്പള്ളി എം ജെ സ്കൂളിന് അനുവദിച്ച പ്രൊഡക്ഷൻ സെന്ററിൽ Wonder Hands എന്ന പേരിൽ സ്കൂളിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. സേവന മേഖലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ സൗജന്യമായി സ്കൂൾ നൽകി വരുന്നുണ്ട്.     

വില്യാപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്
വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ
സ്കൂൾ പ്രധാനാധ്യാപകൻ ഷംസുദ്ദീൻ കൈമാറുന്നു

    സുബ്രതോ കപ്പ്‌ ഫുട്ബോൾ എം ജെ സ്കൂളിന് ഇരട്ട നേട്ടം

വില്ല്യാപ്പള്ളി : June 26 മണിയൂർ നവോദയ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന തോടന്നൂർ സബ്ജില്ല സുബ്രതോ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ വിജയികളായി എം ജെ വി എച്ച് എസ് എസ് വില്ല്യാപ്പള്ളി.. ഇരട്ട നേട്ടം സ്വന്തമാക്കി....കലാശ പോരാട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മേമുണ്ട എച്ച് എസ് ഇനെയും സബ്ജൂനിയർ വിഭാഗത്തിൽ ആർ എസി കടമേരി യെഴും ആണ്.. പരാജയപ്പെടുത്തിയത്


സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം

ജൂൺ 25 വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. ഇർഷാദ് തറയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ ഹൗറ ബത്തൂലിനെയും സെക്രട്ടറിമാർ ആയി നെഹല (10L), റുമൈസ മൈമൂനിൻ (10B), മിൻഹാജ് (10F) മുഹമ്മദ്‌ (10B) എന്നിവരെയും തിരഞ്ഞെടുത്തു.

ലഹരിവിരുദ്ധദിനാഘോഷം

വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരിവിരുദ്ധദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽകരണം, പ്രസംഗ മത്സരം, നുക്കട് നാടക്, ലഹരിവിരുദ്ധ നൃത്തം എന്നിവ ലഹരി വിരുദ്ധ ദിനം ആചരിച്ചു

-----------------------------------------------------

വില്ല്യാപ്പള്ളി : വില്ല്യാപ്പള്ളി എം. ജെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ spc cadets ലഹരി വിരുദ്ധ ദിനം ആചരിച്ചു.DI ശ്രീ ബിജു "ലഹരി ഉപയോഗവും അതിന്റെ ഭവിഷ്യത്തുകളും " എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.spc cadet അമർജിത്ത് കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.CPO ശ്രീ. ഇസ്മായിൽ,ACPO ശ്രീമതി സുബിത എന്നിവർ പരിപാടിയിൽ പങ്കെടുത്തു


ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടത്തി. സ്വാഗതം സീനിയർ കൈറ്റ് അംഗം ശ്രീയുക്ത  നിർവഹിച്ചു അധ്യക്ഷൻ  സുഹൈൽ മാസ്റ്റർ നിർവഹിച്ചു ഉദ്ഘാടനം പ്രധാനധ്യാപകൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു SITC ഷഫീഖ് സാർ   സംസാരിച്ചു . കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റി കൈറ്റ് മാസ്റ്റർ ഷമീർ സാർ ക്ലാസെടുത്തു. സീനിയർ കൈറ്റ് അംഗം ഫാത്തിമ നന്ദി പറഞ്ഞു .

ബഷീർ ദിനം

വില്യാപ്പള്ളി: ജൂലൈ 3 ബഷീർ ദിനത്തോടനുബന്ധിച്ച് ഇമ്മിണി ബല്യ മനുഷ്യൻ്റെ ഓർമകളുറങ്ങുന്ന മണ്ണിലൂടെ എം.ജെ മലയാള വിഭാഗം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്ര.'...... അവിസ്മരണീയമായി.

തോരാമഴയിൽ നനച്ചും ഇളവെയിലൊളി യിൽ ചിരിച്ചും വയലോലം വീട് ഞങ്ങൾക്ക് ആതിഥ്യമരുളി.

ഓർമകൾ പൂക്കുന്ന മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ആ ചാരുകസേരയിലിരുന്നു ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന അക്ഷരങ്ങളിൽ വേറിട്ട ആ മഹാത്മാവ് തൊട്ടുതലോടുന്നത് പോലെ വീണ്ടും ഞങ്ങളത് അനുഭവിച്ചു.സോ ജാ രാജകുമാരിയുടെ ശ്രവണ സൗകുമാര്യമുള്ള വരികൾ ഗ്രാമഫോണിൽ നിന്ന് ഗസൽമഴയായി പെയ്തിറങ്ങി.കണ്ണും കാതും കുളിരണിഞ്ഞു .ആ ഒറ്റ മുറിയിൽ ബഷീർ എന്ന വല്യ മനുഷ്യൻ വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ആവർത്തിച്ചു കിതച്ചു. മാന്ത്രികത നിറയുന്ന അക്ഷരങ്ങിൽ ഒന്നു തൊട്ടതേയുള്ളൂ' മനസിൻ്റ പാതി ചാരിയ വാതിൽപടിയിലൂടെ ബഷീറിൻ്റെ കഥാപാത്രങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി. സമസ്ത ജീവ ജാലങ്ങളും ചുറ്റിലും ഒച്ചവെച്ചനടന്നു.വൈലാലിൽ വീടിൻ്റെ പൂമുഖം നിറയെ കഥാപാത്രങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം, അവരുടെയെല്ലാം ഓട്ട പാച്ചിലിൽവീട് ശബ്ദമുഖരിതമായി. ഒപ്പം ഞങ്ങളും... ഇറങ്ങുമ്പോൾ മാങ്കോസ്റ്റിൻ്റെ ഒരില ഇറുത്തെടുക്കാൻ ഞങ്ങളും മറന്നില്ല. ആ സ്നേഹ സ്മരണയ്ക്കു മുന്നിൽ ഒരു പനിനീർ പൂവ്:.......

ബഷീർ ദിനാചരണം

ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ സർ ഉൽഘാടനം ചെയ്തു .ഷമീറ ടീച്ചർ ബഷീർ അനുസ്മരണവും നടത്തി.അനുസ്മരണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു.ബഷീർ അനുസ്മരണം ,ഡോക്യുമെന്ററി പ്രദർശനം ,കഥാപാത്രാവിഷ്‌കാരണം ,ബഷീറിന്റെ വീട്ടിലേക് ഒരു യാത്ര ' ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.

ഹിന്ദി ക്ലബ്

രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ മഹത്വവും ആവശ്യകതയെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കാൻ വേണ്ടിഎം. ജെ. വി. എ ച്ച്. എ സ്. എ സ്.വില്ല്യാപ്പള്ളി ഹിന്ദി ക്ലബ്ബിന് രൂപം നൽകി. ക്ലബ്ബിന്റെ ഉദ്ഘാടനം  വി.കെ.ഭാസ്കരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ആകാശവാണി നാടകം , കവിത,ചെറുകഥ, അവതാരകൻ,SCERTഅംഗം)  നിർവഹിച്ചു. ചടങ്ങിൽ   സ്കൂൾ പ്രധാനധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ അഷ്യക്ഷനും അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതവും  പറഞ്ഞു.ആശംസകൾ അർപ്പിച്ചു കൊണ്ട്  ഷഫീക് മാസ്റ്റർ,ഷഹാന ഷെറിൻ, സെൻസ, എന്നിവർ സംസാരിച്ചു.ഹിന്ദി വാർത്തകൾ , ഹിന്ദി കവിതകൾ, ഡാൻഡിയ ഡാൻസ് എന്നിവ അരങ്ങേറി. ചടങ്ങിൽ സീതാലക്ഷ്മി നന്ദി രേഖപ്പെടുത്തി.