"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (removed Category:Praveshanothsavam using HotCat)
വരി 11: വരി 11:
|ReplyForward
|ReplyForward
|}
|}
[[വർഗ്ഗം:Praveshanothsavam]]

23:44, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

ജി എൽ പി എസ് ജൂൺ 3

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽ ഊരകം കീഴുമുറിയുടെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെയും എൽകെജിയിലെയും നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.കുട്ടികളുടെ പേര് എഴുതിയ ബാഡ് ജും ആംഗ്രി ബേർഡ് ,  മുയൽ, പൂച്ച എന്നിങ്ങനെ രൂപത്തിലുള്ള കടലാസ് തൊപ്പികളും കുട്ടികൾക്ക് ഏറെ കൗതുകകരമായി.ഓരോ കുട്ടിയും ബാഡ്ജ് തൊപ്പിയും ധരിച്ച് രക്ഷിതാക്കളോടൊപ്പം സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നടന്ന പ്രവേശനോത്സവ യോഗത്തിൽ ശ്രീമതി ടീച്ചർ( എച്ച് എംഇൻ ചാർജ്) സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ മികവുകളെ പറ്റി ടീച്ചർ സൂചിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഹാരിസ് വി അധ്യക്ഷനായിരുന്നു.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ പി പി സൈതലവി നിർവഹിച്ചു.ഊരകം പഞ്ചായത്തിൽ ഈ വിദ്യാലയത്തിന്റെ അഭിമാന നേട്ടങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചു. രക്ഷാകർത്താക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് സ്കൂളിലെ തന്നെ അധ്യാപികയായ സംഗീത ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ അവകാശങ്ങൾ, നിയമങ്ങൾ, സ്നേഹവീട്,വിദ്യാലയവും രക്ഷിതാക്കളും, അച്ചട ക്കവും ശിക്ഷയും,പഠനവും പരീക്ഷയും,സാമൂഹിക രക്ഷകർതൃത്വം എന്നീ വിഷയങ്ങളിലൂടെയാണ് ക്ലാസ് കടന്നുപോയത്.

             ടി വി ഹംസ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),ശ്രീ എം പി മുനീർ(പി ടി എ വൈസ് പ്രസിഡന്റ്),ശ്രീ മജീദ് മാഷ്( റിട്ടയേഡ് എച്ച് എം), ശ്രീ സോമൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.എൽകെജി അധ്യാപിക സജിനി ടീച്ചർ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് രചിച്ച കവിതയുടെ ആലാപനം ഏറെ ശ്രദ്ധേയമായി. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ നന്ദി ആശംസിച്ചു.വീണ്ടും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു.പുതിയ അധ്യയനവർഷത്തിൽജി എൽ പി എസ് ഊരകം കിഴുമുറിയുടെ ഭാഗമായി അവരും മാറി.

ReplyForward