"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 68: വരി 68:
പ്രമാണം:47068-ind.jpg|alt=
പ്രമാണം:47068-ind.jpg|alt=
പ്രമാണം:47068-indi2.jpg|alt=
പ്രമാണം:47068-indi2.jpg|alt=
പ്രമാണം:47068-ind1.jpg|alt=|[[പ്രമാണം:47068-onam6.jpg|ലഘുചിത്രം]]
പ്രമാണം:47068-ind1.jpg|alt=
പ്രമാണം:47-68-independence1.jpg|alt=
പ്രമാണം:47-68-independence1.jpg|alt=
പ്രമാണം:47068-independance.jpg|alt=
പ്രമാണം:47068-independance.jpg|alt=
വരി 74: വരി 74:


== '''<u>ഓണാഘോഷം</u>''' ==
== '''<u>ഓണാഘോഷം</u>''' ==
<gallery>
പ്രമാണം:47068-onam4.jpg|alt=
പ്രമാണം:47068-onam1.jpg|alt=
പ്രമാണം:47068-onam2.jpg|alt=
പ്രമാണം:47068-onam.jpg|alt=
പ്രമാണം:47068-onam7.jpg|alt=
പ്രമാണം:47068-onam6.jpg|alt=
പ്രമാണം:47068-onam5.jpg|alt=
പ്രമാണം:47068-onam3.jpg|alt=
</gallery>

18:35, 25 മേയ് 2024-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം 23

പരിസ്ഥിതി ദിനാചരണം

ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂളിലെ ഹരിതം ഇക്കോ ആൻഡ് ഫോറെസ്ട്രി ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് കോഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ U.P മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി, ബാലസാഹിത്യ അവാർഡ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂൾ അധ്യാപകൻ S. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി റിട്ടയേർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അബ്ദുൽ ഗഫൂർ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. കലാകാരനായ ബന്ന ചേന്ദമംഗല്ലൂർ ആശംസകൾ അർപ്പിച്ച ചടങ്ങിന് അസിസ്റ്റന്റ് കോഡിനേറ്റർ അമീർ അലി നന്ദി അറിയിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചിത്രരചന, പരിസ്ഥിതി ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനാചരണം അവസാനിച്ചത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു.തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം സ്കൂൾ ഹെഡ്മാസ്റ്റർ ബഹു : UP മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബന്നമാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.

വായനാവാരാചരണം

ചേന്ദമംഗല്ലൂർ സ്കൂൾ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംവാദ സദസ്സ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ സ്കൂളിലെ അധ്യാപകരും സാഹിത്യ പ്രവർത്തകരുമായ ബന്ന ചേന്ദമംഗല്ലൂർ, എസ് ഖമറുദ്ദീൻ, എൻ കെ സലീം എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.ബഷീർ പാലത്ത്, നദീർ ബിൻ ഹനീഫ്, റോഷൻ ആർ സലീൽ , ജലീൽ കെ എൻ എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻ്ററി സ്കൂൾ NCC കാഡറ്റുകൾ യോഗ പരിശീലനം നടത്തി. മുക്കം ഹൈജീൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബഹ്ജബാനു യോഗ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

SSLC 2023

മികവാർന്ന വിജയത്തിന് മുക്കം മുനിസിപ്പാലിറ്റിയുടെ ഉപഹാരം ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ഏറ്റുവാങ്ങുന്നു

ബഷീർ ദിന ക്വിസ്

ബഷീർ ദിന ക്വിസ് വിജയികൾ ഭാഷാധ്യാപകരോടൊപ്പം

സുബ്രതോ കപ്പ്‌

സുബ്രതോ കപ്പ്‌ (under -14)ഫുട്ബോൾ ടൂർണമെന്റിൽ മുക്കം ഉപജില്ലാ ജേതാക്കളായ ചേന്ദമംഗല്ലൂർ HS ടീം

അനുമോദന സമ്മേളനം

ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കൾക്കുള്ള അനുമോദന സമ്മേളനം കുന്ദമംഗലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.കഠിന പരിശ്രമത്തിലൂടെ ഉന്നതമായ ലക്ഷ്യത്തിലേക്ക് കുതിക്കുകയും അതുവഴി ജീവിത വിജയം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പിടി എ പ്രസിഡന്റ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.ഉന്നത വിജയി കൾക്കുള്ള അനുമോദന പത്രിക ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ മാനേജർ സുബൈർ കൊടപ്പന,മുക്കം മുനിസിപ്പൽ കൗൺസിലർ സാറാ കൂടാരം, ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി, ട്രഷറർ പി കെ അബ്ദുറസാഖ്, ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് വിജയഭേരി കോർഡിനേറ്റർ ടി സലീം നേതൃത്വം നൽകി.

സയൻസ് ക്ലബ് ഉദ്ഘാടനം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രമുഖ സമുദ്ര ഗവേഷകനും പരിസ്ഥിതി ഗോളശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു. തൻറെ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് ഒരുപാട് പാഠങ്ങൾ പകർന്നു നൽകിയ അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി.ചാന്ദ്രദിന ക്വിസ്,സയൻസ് ക്ലബ് സ്റ്റിൽ മോഡൽ മത്സരം എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായിരുന്നു. . ചടങ്ങിന് കൗൺസിലർ അബ്ദുൽ ഗഫൂർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുനവ്വർ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പൽ ഇ.അബ്ദു റഷീദ് ദേശീയ പതാക ഉയർത്തുന്നു.ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥി മന്ന ഫാത്തിമക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം ഒരുക്കി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ. ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇ.അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരിയായ മന്ന ഫാത്തിമ ചിത്രകാരി കൂടിയാണ്. മന്ന ഫാത്തിമയുടെ വീട്ട് മുറ്റത്ത്സ്വാതന്ത്ര്യ ദിന കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പാട്ട് പാടിയും വളണ്ടിയർമാർ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കി. കുന്ദമംഗലം ബി.ആർ.സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, പി.കെ. മനോജ് കുമാർ, അമ്പിളി ടീച്ചർ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ എൻ. കെ സലിം സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ ജിൻഷി നന്ദിയും പറഞ്ഞു.

ഓണാഘോഷം