ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2026-27
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
കമ്മ്യൂണിറ്റി ദിനാചരണം ആഘോഷിച്ചു
കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് കമ്മ്യൂണിറ്റി ദിനാചരണം ആഘോഷിച്ചു. സ്കൂളിലെ കുട്ടികൾക്ക് പുറമേ സമൂഹത്തിലുള്ള മറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ എടിഎൽ,എ ഐ ലാബുകൾ കാണാനും പരിചയപ്പെടാനും അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കുചേരാനും അവസരം ഒരുക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ ഹരിത.എബൗട്ടിന് കിറ്റൂകൾ ഉപയോഗിച്ച് മോഡലുകൾ തയ്യാറാക്കി . വെർച്ച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിച്ച് വീഡിയോകൾ ആസ്വദിച്ചു. ലാബിലെ ഹ്യൂമൻ ഓയിഡ് റോബോട്ടുകളുമായി സംവദിച്ചു . സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ, റോബോട്ടുകൾ ,ത്രീഡി പ്രിൻറർ എന്നിവയുടെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ജാസിബ്, അസ്മിൽ, അൽഹാൻ ഉനൈസ് ,അസ്മർ,നിത ഫാത്തിമ, ശ്രീയ എന്നിവർ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാറിൻറെ അധ്യക്ഷതയിൽ പ്രസിഡൻറ് ആർ വി അബ്ദുൽ റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. എടിഎൽ ഇൻ ചാർജ് മാരായ ഷംസീറ ,ഫിർദൗസ് ബാനു അധ്യാപകരായ വി മിനി, കെ മുഹമ്മദ് , ഷിദ,പ്രിൻസി എന്നിവർ പ്രസംഗിച്ചു.
ഡ്രോൺ ടെക്നോളജി ശില്പശാല നടത്തി (മെയ് 15,16)
കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എ ഐ ലാബിൽ വച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രണ്ടുദിവസത്തെ ഡ്രോൺ ടെക്നോളജി ശില്പശാല നടത്തി. ഡ്രോൺ അസംബ്ലിംഗ്, പ്രോഗ്രാമിംഗ്, ഡ്രോൺ ഫ്ലയിങ്, കൺട്രോളിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് .സ്കൂളിലെ എ ടി എൽ ,എ ഐ ലാബിന്റെ വെന്റർമാരായ റോട്ടക്കിലെ പരിശീലകനായ മുസമ്മിൽ ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത് . അധ്യാപികമാരായ ഫിർദൗസ് ബാനു , പി റീഷ എന്നിവർ രണ്ട് ദിവസം നടന്ന ശില്പശാലക്ക് നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫയുടെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ശില്പശാല പിടിഎ പ്രസിഡൻറ് അബ്ദുൽ റഷീദ് ആർ വി യുടെ അധ്യക്ഷതയിൽ എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. സ്കൂളിലെയും മറ്റു സ്കൂളിലെയും 22 കുട്ടികളാണ് ഈ ശില്പശാലയിൽ പങ്കെടുത്തത് . എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ സമാപന ചടങ്ങ് കൊടുവള്ളി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ യുഎ ഖാദർ, ,കുട്ടികൾ തയ്യാറാക്കിയ ഡ്രോൺ പറത്തിക്കൊണ്ട് നിർവഹിച്ചു .വാർഡ് കൗൺസിലർ ഷബ്നാ സുനീർ ,, പിടിഎ വൈസ് പ്രസിഡ ണ്ട് ബഷീർ ,റോട്ടക് സ്ഥാപകൻ മുഹമ്മദ് സവാദ്, അധ്യാപകരായ , റീഷ പി, ഫിർദോസ് ബാനു ,മുഹമ്മദ് കെ, ഷംസീറ അബ്ദുറഹ്മാൻ, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് നാലാം തവണയും നൂറ് മേനി
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ. സി പരീക്ഷ എഴുതിയ 193 വിദ്യാർത്ഥികൾക്കും തിളക്കമാർന്ന വിജയം.9 കുട്ടികൾക്ക് ഫുൾ എ പ്ലസും 5 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു.പുതിയ പാഠപുസ്തകങ്ങളും,മാറിയ ചോദ്യ പേപ്പർ ഘടനയും ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനായത് കാഴ്ച പരിമിതിയുള്ള പ്രധാനധ്യാപകൻ മുസ്തഫ മാസ്റ്റരുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ നിരന്തരമായ പരിശീലനത്തിലൂടെയാണ്.പി.ടി.എയുടെയും, എസ്.എം.സിയുടെയും, കൊടുവള്ളി മുനിസിപ്പാലിറ്റി യുടെയും പിന്തുണയും പ്രോത്സാഹനവും ഈ നേട്ടത്തിന് പിന്നിൽ ഉണ്ടായിട്ടുണ്ടെന്ന് വിജയോത്സവം കൺവീനർ കെ.മുഹമ്മദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്റ്റാഫ്, പിടിഎ, എസ്.എം.സി ചേർന്ന് അനുമോദിച്ചു.
വിജയോത്സവം കൺവീനർ കെ.മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ആർ.വി റഷീദ് അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുകര ഉദ്ഘാടനം നിർവഹിച്ചു.പ്രധാന അധ്യാപകൻ പി. ടി മുഹമ്മദ് മുസ്തഫ, സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, എസ് എം സി വൈസ് ചെയർമാൻ കെ ടി സുനി, എം പി ടി എ പ്രസിഡണ്ട് സാജിത,എസ്. ആർ. ജി കൺവീനർ ബഷീർ,അധ്യാപകരായ നിഷ ,ഷിജിന ജനബാലൻ, ഡോ. സതീഷ്, ഫിർദൗസ് ബാനു,അബ്ദുറഹ്മാൻ,ഷംസീറവിദ്യാർത്ഥി പ്രതിനിധി ലയ എന്നിവർ സംസാരിച്ചു.