സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ശതാബ്ദി ആഘോഷം
2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്
എറണാകുളം ജില്ലയിൽ തേവരയുടെ ഹൃദയഭാഗത്ത് ഒരുനൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകർന്ന് പ്രശോഭിക്കുന്ന സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറ വിലെത്തി.പിന്നിട്ടപാതയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾപ്രഗദ്ഭരായ ധാരാളം പ്രതിഭകളെ വളർത്തിയെടുത്തിട്ടുള്ള സേക്രഡ് ഹാർട്ട് വിദ്യാലയം ഏറെ അഭിമാനവും സന്തോഷവുമുണ്ട്. വിദ്യാലയത്തിന്റെ നാളിതുവരെയുള്ള വളർച്ചയിൽ വഴിനടത്തിയ എല്ലാ സുമനസ്സുകളെയും നന്ദിയോടെ സ്മരിക്കുന്നു.മൂല്യാധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിലൂടെ ഉത്ത മപൗരന്മാരെ രൂപപ്പെടുത്തുവാൻ ആവശ്യമായ പഠനപാഠ്യേതരപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സേക്രഡ് ഹാർട്ട് വിദ്യാലയം ഉന്നതനിലവാരം പുലർത്തുന്നുവെന്നത് അഭിമാനകരമാണ്. റിട്ടേയ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റീസ് കെ എബ്രാഹം മാത്യു ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ടി ജെ വിനോദ് എം എൽ എ ലോഗോ പ്രകാശനം ചെയ്തു.സിനിമാതാരം ഗായ
ത്രി അരുൺ കലാവിരുന്ന് ഉദ്ഘാടനവും ശതാബ്ദി കൂപ്പൺ വിതരണ ഉദ്ഘാടനവും നിർ വ്വഹിച്ചു. സി.എം.ഐ കൊച്ചിപ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ.ഫാ.ബെന്നി നൽക്കര അ ധ്യക്ഷത വഹിച്ചു.സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെ ടുത്തു.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇതോടൊപ്പം നടന്നു.
2023 ജനുവരി 24 ന് ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു.2024ജനുവരി
24 വരെ നീളുന്ന നൂറുപരിപാടികൾ ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുണ്ട്. ജൂബിലിഭവനം, പ്രതിഭാസംഗമങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ, ശില്പശാലകൾ, പൂർവ്വ വിദ്യാർത്ഥിസംഗമം, ബാസ്ക്കറ്റ്ബോൾ കോർട്ട് നിർമ്മാണം, ജൂബിലിമെമ്മോറിയൽ സ്കൂൾ അസംബ്ലി ഹാൾ നിർമ്മാണം തുടങ്ങിയ വിവിധ കർമ്മ പദ്ധതികളാണ് ജൂബിലിയോടനുബന്ധി ച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
അധ്യാപകർ,രക്ഷകർത്താക്കൾ,പൂർവ്വാധ്യാപകർ,മുൻ പി ടി എ ഭാരവാഹികൾ,അന
ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന നൂറ് അംഗങ്ങളടങ്ങുന്ന ഒരു കമ്മിറ്റി ശതാബ്ദി ആഘോഷങ്ങൾക്കായി രൂപീകരിച്ചു.
2023 ജനുവരി 20-ാംതീയതി ആഘോഷങ്ങളുടെ മുന്നോടിയായി നവവൈദീകരുടെ
കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. 2023 ജനുവരി 21 ന് ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായിട്ട് വിളംബരജാഥ നടന്നു.എസ്.പി.സി എൻ.സി.സി കേഡറ്റുകളുടെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും നേതൃത്വത്തിൽ നൂറുപേരടങ്ങുന്ന സൈക്കിൾ റാലിയും വിളംബരജാഥ യും ശ്രദ്ധേയമായി.
2023 ഫെബ്രുവരി 19-തീയതി ശതാബ്ദിയോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥിസംഗമം എസ് എച്ച് ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എം പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. മാനേജർ പൗലോസ് കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേള നത്തിൽ പ്രശസ്ത ഗായകനും പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ ബിജുനാരായണൻ വിശിഷ്ടാതിഥിയായിരുന്നു. ഏകദേശം അറുനുറ് പേർ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ
സമൂഹത്തിന്റെ വിവിധതുറകളിൽ പ്രശസ്തരായിത്തീർന്ന ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഏറെ സന്തോഷത്തോടെ സംഗമത്തിൽ പങ്കുചേർന്നു.
2023 ഫെബ്രുവരി 23-ാം തീയതി എസ് എച്ച് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എ എസ് ഐ ഉത്തംകുമാർ സാറിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ഒരുബോധവത്കരണക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.നമ്മുടെ വിദ്യാലയത്തിലെ എസ് പി സി കുട്ടികളും അതിൽ പങ്കുചേർന്നു.
ശതാബ്ദി വർഷത്തിലെ ഒരുപ്രധാനപ്രവർത്തനമായ ശതാബ്ദി ഭവനത്തിന് ഏപ്രിൽ
16-ാം തീയതി തറക്കല്ലിട്ടു.ബഹുമാനപ്പെട്ട മാനേജർ പൗലോസ് കിടങ്ങേൻ അച്ചനാണ് ആ ശീർവാദ കർമ്മം നിർവ്വഹിച്ചത്.
ജൂബിലിവർഷത്തിൽ അസംബ്ലിയ്ക്ക് പ്രത്യേക പ്രാർത്ഥനാജൂബിലിഗാനം റവ.ഫാ.
ചെറിയാൻ കുനിയന്തോടത്തച്ചൻ തയ്യാറാക്കി.
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ പഠനപാഠ്യേതര മേഖല
കളിലെ മികവുകൾ ഉൾപ്പെടുത്തി ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. ഉദ്ഘാടനദിവസം സ്കൂളിലെ എല്ലാ കുട്ടികൾക്കും ജൂബിലി വിരുന്ന് നല്കുകയുണ്ടായി.
2023 മാർച്ച് 15-ാം തീയതി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തി
തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തേവരയിലെ പണ്ഡിറ്റ് കറുപ്പൻ ലൈബ്രറി സന്ദർശിക്കുകയുംപ്ര വർത്തനങ്ങൾ മനസ്സിലാക്കുകയുംചെയ്തു.
ജൂബിലിയോടനുബന്ധിച്ച് സയൻസ് ക്ലബിലെ അംഗങ്ങൾ കാടറിയാൻ എന്നപേ
രിൽ മംഗളവനസന്ദർശനം നടത്തി.
അവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ബാസ്ക്കറ്റ് ബോൾ ഫുട്ബോൾ കോച്ചിംഗ്
നടത്തി.ജൂലൈ 28 ന് ആർട് ക്ലബ് inauguration സമുചിതമായി നടന്നു.സിനിമാതാരം കുമാരി അനിലാ സുരേന്ദ്രൻ സർഗ്ഗോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.
ശതാബ്ദി ഭവനനിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഓഗസ്റ്റ് 13-ാം തീയതി
കുട്ടികളും മാതാപിതാക്കളുംഅധ്യാപകരും തീയേറ്ററിൽ എത്തുകയും വാലാട്ടി എന്ന സിനിമ പത്മ തിയേറ്റർ പ്രത്യേകഷോ നടത്തി ധനം സമാഹരിക്കുന്നതിനുള്ള വേദി ഒരുക്കുകയും ചെയ്തു.
SPC,NCC,Little Kites കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യാഘോഷം വളരെ ഭംഗിയായി
നടന്നു.പ്രൗഢോജ്ജ്വലമായ പരേഡും അതിനെ തുടർന്നുള്ള പൊതുസമ്മേളനവും പരിപാടി കൾക്ക് മാറ്റുകൂട്ടി.
2023 ഓഗസ്റ്റ് 10 ന് സ്വതന്ത്രസോഫ്റ്റ്‍വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് കെൽട്രോൺ ജനറൽ മാനേജർ ശ്രീ.കെ വി അനിൽകുമാർ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യ ത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് എല്ലാസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഓൺലൈൻ ക്ലാസ് നടത്തുകയുണ്ടായി. അതിൽ എറണാകുളം കൈറ്റ്സിലെ എല്ലാപ്രമുഖരും എസ്.എച്ചി ലെ എല്ലാ അധ്യാപകരും സന്നിഹതരായിരുന്നു.
അന്നുതന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണമത്സ രവും ,ഓപ്പൺഹാർഡ്‍വെയർ ഐ.ടി.കോർണറും സംഘടിപ്പിച്ചു.ആർഡിനോകിറ്റിന്റെ സഹായത്തോടെ പലപ്രവർത്തനങ്ങളും അന്ന് സജ്ജീകരിച്ചു.ഏറെ കൗതുകത്തോടെ എല്ലാ കുട്ടികളും അതിൽപങ്കുചേർന്നു.
ഓണാഘോഷം 2023 ഓഗസ്റ്റ് 25ന് പൂർവ്വാധികം ഭംഗിയായി നമ്മുടെ വിദ്യാലയത്തിൽ
നടക്കുകയുണ്ടായി.അന്നേ ദിവസം വിശിഷ്ടവ്യക്തികളായി ശ്രീ.പ്രശോഭ് രാമചന്ദ്രൻ ശ്രീ.ഹരികു മാർ മാവേലിക്കര ശ്രീ ഷമീർ എന്നിർ വിദ്യാലയത്തിലെത്തി.അധ്യാപകരും പിടിഎ അംഗങ്ങ ളായഅമ്മമാരും ചേർന്നവതരിപ്പിച്ച തിരുവാതിരകളി ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സെപ്തംബർ അധ്യാപകദിനം വളരെ ഭംഗിയായി ആഘോഷിച്ചു ഹെഡ് ബോയി സന്ദേശം നല്കുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു.
സെപ്തംബർ 8-ാം തീയതി സ്കൂൾതല ശാസ്ത്രമേള നടന്നു.സയൻസ് ,മാത്‍സ് ,സോഷ്യൽസ
യൻസ്,വർക്ക് എക്സ്പീരിയൻസ്,ഐ.ടി ക്ലബുകളുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ സജീ വമായി ശാസ്ത്രമേളയിൽ പങ്കെടുത്തു.വിവിധ ഇനങ്ങൾ സബ്‍ജില്ലാമത്സരങ്ങൾക്കായി തെരഞ്ഞെ ടുക്കപ്പെടുകയുണ്ടായി.
സെപ്തംബർ 14 ന് പൂർവ്വാധികം ഭംഗിയായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 16-ാം തീയതി സേക്രഡ് ഹാർട്ട് ഹൈസ് കൂളിൽ സേവനംചെയ്ത എല്ലാ അദ്ധ്യാപകരുടെയും ഒരുകൂട്ടായ്മ നടന്നു.പൂർവ്വാധ്യാപകരേ ആദരി ക്കുന്നചടങ്ങിൽ പൂർവ്വാദ്ധ്യാപകരേ ആദരമർപ്പിക്കുന്ന ഗുരുവന്ദനം ,കൃതജ്ഞതാബലിയോടെ ആ രംഭിച്ചു.റവ.ഫാ.ജോഷിഎം എഫ് പരിപാടികൾക്ക് സ്വാഗതം ആശംസിച്ചു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.അജീഷ് പുതുശ്ശേരി അദ്ധ്യക്ഷനായിരുന്നു.പൂർവ്വാദ്ധ്യാപകരുടെ ഫോട്ടോനവീ കരിച്ചത്.അനാച്ഛാദനം ചെയ്യുകയും ചെയ്തു.വിദ്യാർത്ഥികൾ ഗുരുവന്ദനഗാനവും നൃത്തശില്പവും അ വതരിപ്പിച്ചു.പൂർവ്വാദ്ധ്യാപകർ അവരുടെ അനുഭവങ്ങൾ ഷെയറുചെയ്തു.ശ്രീമതി ജൂലിയാമ്മ മാത്യു പരിപാടികൾക്ക് കൃതജ്ഞതയർപ്പിച്ചു.
ഈവർഷം പത്താംക്ലാസിൽപഠിക്കുന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഊട്ടി വയനാട് എന്നിവിടങ്ങളിലേയ്ക്കായി മൂന്നു ദിവസത്തെ വിനോദയാത്ര നടത്തി. ശതാബ്ദിയോടനുബന്ധിച്ച ചാരിറ്റിപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹെയർഡൊണേഷൻ ക്യാ മ്പ് സെപ്തംബർ 29-ാം തീയതി വിദ്യാലയത്തിൽ നടന്നു.
ഒക്ടോബർ 11 -ാം തീയതി ബാലികാദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ഓറിയന്റേ ഷൻ ക്ലാസുകൾ നടത്തി.
നൂറിന്റെ നിറവിലെത്തിയ തേവര സേക്രഡ് ഹാർട്ട് വിദ്യാലയത്തിന് തേവര പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല നൂറുപുസ്തകങ്ങൾ സംഭാവനയായി നല്കി.
ഒക്ടോബർ 19-ാം തീയതി പി.ടി എയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരുഫുഡ് ഫെസ്റ്റി വൽ സംഘടിപ്പിക്കുകയുണ്ടായി.ഓരോക്ലാസുകളിൽ നിന്നും കുട്ടികളും മാതാപിതാക്കളും ചെലവ് കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണസാധനങ്ങൾ ഒരുക്കിഎക്സിബിഷനിൽ പങ്കെടുത്തു.
ഹെൽത്ത് ന്യൂട്രീഷൻ എക്സ്പേർട്ട് രാജീവ് അമ്പാട്ട് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് ക്ലാസ് നല്കുകയും ചെയ്തു.
ഒൻപതാം ക്ലാസിലെ കുട്ടികളുടെ പഠനയാത്ര രാമക്കൽമേട് ,കട്ടപ്പന,അഞ്ചിരൊളി എന്നീസ്ഥ ലങ്ങളിലേയ്ക്ക് നടത്തപ്പെട്ടു. നവംബർ ഒന്ന് കേരളപ്പിറവി വിവിധപരിപാടികളോടെ വിദ്യാലയത്തിൽ ആഘോഷിച്ചു.
നവംബർ 27-ന് ആനുവൽ സ്പോർട്‍സ് ഡേ ,ബിയോൺസ്ട്രൈബ്‍സ് 23 വളരെ വിപുലമായ രീതിയിൽ നടന്നു.മാരത്തോൺമാൻ ശ്രീ പോൾ പടിഞ്ഞാറേക്കര ദീപശിഖ തെളിയിച്ച് ഉദ്ഘാട നംചെയ്തു.സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് കാച്ചപ്പിള്ളിമുഖ്യസന്ദേശം നല്കി .സ്കൂൾ എച്ചയഎം റവ ഫാ.ജോഷി എം എഫ് സ്വാഗതവും, ഷൈൻസാർ ഏവർക്കും നന്ദിയും അറിയിച്ചു.വർണ്ണശബളമായ ഡിസ് പ്ലേയും , ഫ്യൂഷൻ ഡാൻസും ഓപ്പൺ സെറിമണിക്ക് നിറമേകി . കായികരംഗത്ത് മികച്ചനേട്ടം കൈവരിക്കാൻ സാധിച്ചു.ഗെയിംസ് ഇനങ്ങളിൽ ഫുട്ബോൾ,ബാസ്ക്കറ്റ്ബോൾ,ഷട്ടിൽ ബാറ്റ്മിന്റൺ,ടഗ്ഓഫ്പാർക്ക് ,ക്രിക്കറ്റ്,ചെസ്സ് ലോട്ട്,ടെന്നീസ്, തുടങ്ങിയഇനങ്ങളിൽ സബ്ജില്ലമുതൽ ദേശീയതലം വരെ നമ്മുടെ കുട്ടികൾ വിജയക്കൊടി പാറിച്ചു.
2023 ഡിസംബർ 22 ന്സ്നേഹഭവനത്തിന്റെ ആശീർവാദവും താക്കോൽ കൈമാറ്റവും നടന്നു.