സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം

തിരികെ വിദ്യാലയത്തിലേക്ക്

പ്രവേശനോത്സവം 2024 -25

കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2024 - 25 അധ്യായന വർഷ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു.

      യോഗത്തിന് സ്കൂൾ പ്രധാനധ്യാപിക ശ്രീമതി മിനിമോൾ കെ.പി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ആൻറണി ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങ് , ഗ്രാമപഞ്ചായത്ത്പതിനഞ്ചാം വാർഡ് മെമ്പറും ആരോഗ്യക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ പ്രമോദ് കെ ഉദ്ഘാടനം ചെയ്തു.
      മെജീഷനും വെൻട്രിലോ ക്വിറ്റും, 2022-23കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ജേതാവുമായ ശ്രീ സബിൻ നന്തിപുലം ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തി.

അദ്ദേഹത്തിൻറെ മാസ്മരിക പ്രകടനങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു.പിടിഎ പ്രസിഡൻറ്

  ശ്രീ എം കെ ആനന്ദൻ2023 -24 അധ്യായന വർഷത്തെ എസ്എസ്എൽസി ,പ്ലസ് ടു ഫുൾ എപ്ലസ് വിദ്യാർത്ഥി അനുമോദിച്ചു.
  എം പി ടി എ പ്രസിഡൻറ് ശ്രീമതി ബിന്ദു ബാബു പഠനോപകരണ കിറ്റ് വിതരണം ചെയ്ത് സംസാരിച്ചു.

ആശംസകൾ അർപ്പിച്ച് പള്ളി ട്രസ്റ്റി ശ്രീ ആൻറണി തറയിലും, സൗജന്യ പാഠപുസ്തക വിതരണം നടത്തി OSA പ്രസിഡൻറ് ശ്രീ ജേക്കബ് പി.എ യും സംസാരിച്ചു.

 കോടന്നൂർ വേൾഡ് കോർണർ ക്ലബ് അംഗങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിലേക്ക് നോട്ടുപുസ്തകങ്ങൾ നൽകി,

ക്ലബ് സെക്രട്ടറി ശ്രീ സനീഷ് പി ജെ ആശംസകൾ അർപ്പിച്ച വേദിയിൽ സംസാരിച്ചു. BRCപ്രതിനിധി ശ്രീമതി ആശാ ഉദയൻ അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി ജൂലി തോട്ടാൻ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിലെ നേതൃത്വം വഹിച്ചു . 2024 25 അധ്യായന വർഷം മികച്ചതാക്കട്ടെ എന്ന്പറഞ്ഞു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ജിഷ എ.ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു.