ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം  

പുതിയ അധ്യയന വർഷത്തിൽ സ്കൂളിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക്  ആവേശമേകിക്കൊണ്ട്  വൈവിധ്യമാർന്ന പരിപാടികളോടെ  ജി എച്ച്എസ് എസ് മടപ്പള്ളി സ്കൂൾ പ്രവേശനോത്സവം നടത്തി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ .പി ഗിരിജ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ULCCS  പ്രസിഡണ്ട് ശ്രീ രമേശൻ പാലേരി വിശിഷ്ടാതിഥിയായിരുന്നു .പി ടി എ പ്രതിനിധികളുടെയും സ്കൂൾ അധികൃതരുടെയും സജീവമായ ഇടപെടലുകൾ കൊണ്ട്   പ്രവേശനോത്സവം ശരിക്കും ഉത്സവ പ്രതീതി ഉണർത്തി . കുട്ടികളുടെ കലാപരിപാടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഡോക്യുമെന്റേഷനും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.