Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം
- കോഴിക്കോട് ജില്ലയിലെ മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഹയർ സെക്കൻഡറി വിദ്യാലയമാണ്. മണിയൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മണിയൂർ എന്നാണ് ഇപ്പോൾ സ്കൂളിന്റെ പേര്. 1966 ജൂൺ ഒന്നാം തീയതിയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രകൃതി മനോഹരമായ ഒരു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഹൈടെക് വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എഡ്യൂസാറ്റ് സംവിധാനവും ഹോം തിയേറ്റർ സംവിധാനവും ഉള്ള വിപുലമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ഏക്കർ വിസ്തീർണ്ണമുള്ള കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. എസ് പി സി, എൻസിസി,ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ്, സംഗീത പരിശീലനം,കായിക പരിശീലനം,ക്ലാസ് മാഗസിൻ, സ്കൂൾ മാഗസിൻ, വിദ്യാരംഗം കലാസാഹിത്യവേദി,ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ ആണ്. മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിനും മികച്ച വിജയമാണ് ഈ സ്കൂൾ കാഴ്ച വെച്ചിട്ടുള്ളത്
ചിത്രശാല