എ.യു.പി.എസ്. പനമണ്ണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പനമണ്ണ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനമണ്ണ.

ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോ‍‍ഡില്ലൂടെ കടന്നുപോകുമ്പോൾ കാണുന്ന പരന്നുകിടക്കുന്ന അതിഗംഭീരമായ പാറക്കൂട്ടമാണ് തല ഉയർത്തി നിൽക്കുന്ന അനങ്ങൻമല. ഈ മലയോട് ചേർന്നു കിടക്കുന്ന ഗ്രാമമാണ് പനമണ്ണ. അനങ്ങൻമല കണ്ണിന് വിരുന്ന് മാത്രമല്ല, കാല്പനികതയുടെയും ചരിത്രത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കലവറ കൂടിയാണ്. ഈ പ്രദേശം പ്രകൃതിസ്‌നേഹികളുടെ വിഹാരകേന്ദ്രമാണ്. അതുല്യമായ പാറക്കൂട്ടങ്ങളും അരുവികളും പുൽമേടുകളും ഇതിനെ പ്രകൃതിയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.