സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

'== പരിസ‌്ഥിതിക്ലബ് =='

ഈ വർഷത്തെ പരിസ്ഥിതിക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായ രീതിയിൽ നടത്തണമെന്ന തീരുമാനത്തോടെ ജൂൺ-2-ന് പരിസ്ഥിതിക്ലബ് ക്ലബ് സ്കൂളിൽ രൂപീകരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയി അലീന ഫ്രൻസീസ്-9 എ-, ദേവി .വി.എസ് -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു. ജൂൺ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ‌്ഥിതിക്ലബ് ക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം എന്നിവ നടത്തി. ജൂൺ-6 ശലഭോദ്യാനത്തെക്കുറിച്ച് കെ.എഫ്.ആർ.ഐ ഫേക്കൽട്ടി ശ്രീമതി.മായ കുട്ടികൾക്ക് ക്ലാസ് എടുത്തു. ശലഭോദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കലശമലയിലേക്ക് റാലി നടത്തി . കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു. കൂടാതെ ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം എന്നിവയും വളരെ ഊർജിതമായ രീതിയിൽ കുട്ടികൾ നടത്തിവരുന്നു. പരിസ്ഥിതിക്ലബ്

"ചൊവ്വന്നുർ സെൻറ് മേരീസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണവും പഠനോപകരണവിതരണവും


ജുൺ അഞ്ച്  ചൊവ്വന്നുർ സെൻറ് മേരീസ്  സ്കൂളിൽ  പരിസ്ഥിതി ദിനം സമുചിതമായി  ആഘോഷിച്ചു.പരിസ്ഥിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുുട്ടായിമ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപെട്ടു. ചൊവ്വന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുുമാരി സുമതി ഉദ്ഘാടന കർമ്മം നിർവഹിച്ചു.വാർഡ് മെംബർ ആനന്ദൻ  അധ്യക്ഷപദം അലംങ്കരിച്ചു.മുഖ്യ  അത്ഥിതി ആയിരുന്ന ചൊവ്വന്നുർ ബ്ലോക്ക് വികസന കാര്യ സ്ടാന്ന്ടിങ് കമ്മിറ്റി ചെയർമാൻ എം. വി. പ്രഷാന്തൻ പരിസ്ഥിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ  ആരംബിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.യെ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായിമ അംഗങ്ങളും   സന്നിഹിതരായിരുന്നു.."