സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

 ജൂൺ 5-പരിസ്ഥിതി ദിനം
 2018-19 അധ്യായനവർഷത്തിലെ ലോകപരിസ്ഥിതി ദിനം സി.കെ.സി.ജി.എച്ച്.എസിൽ സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി മെർലിൻ റാൻസം ഏവർക്കും സ്വാഗതം ആശംസിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു പരിസ്ഥിതി പ്രവർത്തകനായ  ശ്രീ.ബിജു ഉദ്ഘാടനം നിർവഹിച്ചു സന്ദേശം നൽകി. പരിസ്ഥിതി ദിനാഗാനവും, പ്രതിജ്ഞയും ക്ലബംഗങ്ങൾ നിർവഹിച്ചു. പ്രശസ്തകവയത്രി ശ്രീമതി സുഗതകുമാരിയുടെ കവിതാലപനം ഹൃദ്യമായിരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ഹെലൻഷിൽബി, സ്വാതി അനിൽകുമാർ എന്നിവർ സന്ദേശം നൽക്കുകയും ആശംസികൾ അർപ്പിക്കുകയും ചെയ്തു. ഇന്നേ ദിവസം ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ക്യാമ്പസിൽ അവ നടുകയും പരസ്പരം അവ കൈമാറുകയും ചെയ്തു. ഗ്രീൻപോട്ടോകോൾ ഇന്നു മുതൽ പ്രവർത്തികമായി പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം ജെനിഫർ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂനിയർ റ‍െ‍ഡ് ക്രേസ് അംഗങ്ങൾ ആരംഭിച്ചു. ഹൈസ്ക്കൂളിലെ എല്ലാകുട്ടികൾക്കും വൈറ്റില കൃഷി ഭവനിൽ നിന്നും ലഭിച്ച 'ഒരു മുറം പച്ചക്കറി' യുടെ ഭഗമായ 650 വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പ്ളക്കാർഡുകളുമായി നടത്തിയ റാലിയോടുകൂടി യോഗനടപടികൾ അവസാനിച്ചു. ഉച്ചയിക്ക് ഒരു മണിക്കു പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.

ജൂൺ 17- മരുവൽക്കരണ വിരുദ്ധദിനം

പൊതുവിദ്യാഭ്യാസ വകുപ്പ്, സർവശിക്ഷാ അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ ഹരിത കേരള മിഷനുമായി സഹകരിച്ചു സംഘടപ്പിക്കുന്ന ഹരിതോൽസവത്തിൻെറ ഭാഗമായി മരുവൽക്കരണവിരുദ്ധദിനം ആചരിച്ചു. സ്ക്കൂളിൽ മഴക്കുഴികൾ നിർമ്മിച്ചു പദ്ധതിക്ക് തുടക്കമായി.

  1. തിരിച്ചുവിടുക ജൂലൈ 17 മരുവല്തരണ വിരുദ്ധ ദിനം

ജൂൺ 26-ലഹരി വിരുദ്ധ ദിനം

ഒാണത്തിന് ഒരു മുറം പച്ചക്കറി ഒരു വട്ടി പൂവ്ന ജൂൺ 26 ന് ലഹരി വിരുദ്ധതിനത്തിൻെറ ഭാഗമായി നടന്ന പൊതു ചടങ്ങിനു ശേഷം മുൻ പി.ടി.എ പ്രസിഡൻെറ് ശ്രീ പി,ജി പ്രതീപൻെറ നേതൃത്വത്തിൽ സ്ക്കൂൾ കാമ്പസിൽ പൂക്കളും പച്ചക്കറികളും കൃഷി ആരംഭിച്ചു. ഒാണത്തിന് ഒരു മുറം പച്ചക്കറി ഒരു വട്ടിപ്പൂവ് എന്ന പദ്ധതിയുടെ ഔപചാരിക ഉത്‍ഘാടനം എം.എൽ.എ ആഗ്ളോ ഇൻഡ്യൻ പ്രതിനിധി ശ്രീ.ജോൺ ഫെർണാണ്ടസ് നിർവ്വഹിച്ചു.അവയുടെ മേൽനോട്ടം നേച്ചർ ക്ളബ്ഭ് അംഗങ്ങളെ ഏൽപ്പിച്ചു.

ജൂലൈ 1 ഡോക്ടർ ദിനം

  ആധുനിക കാലത്ത് വൈദ്യശാസ്ത്രം ഏറെ വളർന്നിരിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പങ്ക് വളരെ വലുതാണ്. അനേകം തലമുറകളുടെ സംഘടിതമായ അറിവാണ് ഓരോ പുതുതലമുറയും പ്രയോജനപ്പെടുത്തുന്നത്. തന്റെ ജീവനെത്തന്നെയും ബലികഴിച്ചുകൊണ്ടാകാം ഓരോ അറിവും തിരിച്ചറിവും ഉണ്ടാക്കിയെടുത്തിട്ടുണ്ടാവുക. നേടിയ അറിവുകൾ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തുമ്പോഴാണ് അത് പ്രയോജനപ്രദമായി തീരുന്നത്. തന്റെ അറിവുകൾ ഒരു ഡോക്ടർ പ്രതിഫലേച്ഛയില്ലാതെ പ്രയോഗിക്കുമ്പോൾ അയാൾ ജീവൽരക്ഷകനാവുന്നു. അങ്ങനെയുള്ള ഡോക്ടർമാരുടെ എണ്ണം ഇക്കാലത്ത് ശോഷിച്ചിരിക്കുന്നു. എങ്കിലും നിപ്പാ പനി പോലുള്ള പകർച്ചവ്യാധികൾ ഭീഷണിയായപ്പോൾ സ്വജീവിതം മറന്ന് പ്രവർത്തിച്ച് ദൈവതുല്യരായ ആതുരശ്രുഷൂകരേയും നമ്മൾ കണ്ടുകഴിഞ്ഞു. അത്തരമൊരു ഡോക്ടറായിരുന്നു ബംഗാളിൽ ജനിച്ച പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ.ബിദാൻചന്ദ്ര റോയി.
     ബിദാൻ ചന്ദ്രറോയിയുടെ ജന്മദിനമായ ജൂലായ് ഒന്ന് (1861) ദേശിയ ഡോക്ടർസ് ദിനമായി ആചരിക്കുന്നു . ഡോക്ടർ എന്നതിനപ്പുറം മറ്റുപലതുമായിരുന്നു ബി .സി റോയ്. പ്രമുഖ ദേശിയ നേതാക്കളിൽ ഒരാൾ , മുൻ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി അങ്ങനെ പലതും. ആധുനിക ബംഗളിന്റെ സ്രഷ്ടാവെന്ന വിളിപ്പേരും അദ്ദേഹതിനുണ്ട്. ഗാന്ധിജിയുടെ അടുത്ത സുഹൃത്തായ അദേഹത്തിന് 1961 ൽ  "ഭാരത രത്ന "അവാർഡ് നൽകി ആദരിച്ചു. 1962 ജൂലായ് 1 ന് ആ ധന്യജീവിതം സമാപിച്ചു.
     ഡോക്ടർ ദിനത്തിന്റെ ഭാഗമായി അസംബ്ലിയിൽ ശ്രീമതി.മെർലിൻ റാൻസം ഡോ.ബിദാൻ ചന്ദ്ര റോയിയെ അനുസ്മരിച്ചു.

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം

ലോക പ്രകൃതിസംരക്ഷണ ദിനമായ ജൂലൈ 28ന് അസംബ്ളിയിൽ ശ്രീമതി ആനി ടീച്ചർ സന്ദേശം നൽകി.പ്ളാനറ്റ് ഒാഷ്യൻ എന്ന ‍ഡോക്യുമെൻെറിയുടെ പ്രദർശനം ന‍ടത്തി.

ആഗസ്റ്റ് 9 പുനരുപയോഗ ദിനം

ഹരിതകേരള മിഷൻെറ ആഹ്വാനം അനുസരിച്ച് ആഗസ്റ്റ് ഒൻപതിന് പുനരുപയോഗ ദിനം ആചരിച്ചു.ദിനത്തെക്കുറിച്ചുള്ള സന്ദേശം അസംബ്ളിയിൽ നൽകുകയുണ്ടായി.പ്ളാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ എങ്ങനെ ഉപയോഗിക്കാം എന്നതിൻെറ പരിശീലനം സംഘടിപ്പിച്ചു.പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ ഉണ്ടാക്കിയ സാധനങ്ങളുടെ പ്രദർശനം നടത്തി.