സാൻതോം എച്ച്.എസ്. കണമല/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്‌സ് ക്ലബ്
കായികാധ്യാപകൻ ശ്രീ. ജെബിൻ ജോസഫ് നേതൃത്വം നൽകുന്നു. വിദ്യാർത്ഥികളെ ആൺ- പെൺ വിഭാഗത്തിൽ മുമ്മൂന്ന് ഹൗസുകളായി തിരിച്ച് വിവിധ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കൂടുതൽ പോയിന്റ് നേടുന്ന ഹൗസിന് ഷീൽഡും നൽകുന്നു. എല്ലാദിവസവും കായികപരിശീലനം നൽകുന്നുണ്ട്. ക്രിക്കറ്റ്, വോളിബോൾ , നീന്തൽ എന്നിവയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. വിരമിച്ച മുൻകായികാധ്യാപകൻ ശ്രീ. ജോസഫ് എം. ജെ യും സജീവമായി പരിശീലനം നൽകാൻ രംഗത്തുണ്ട്. സെന്റ് തോമസ് യു. പി. സ്കൂളിലെ കുട്ടികളും ഒപ്പം പരിശീലിക്കുന്നു.