ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

 സ്കൂളിലെ പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘാടനം വയനാട് ഉറവ് നാടൻ ശാസ്ത്രസാങ്കേതികപരിസ്ഥിതികേന്ദ്ര ഡയറക്ടർ ശ്രീ ബാബുരാജൻ നിർവ്വഹിച്ചു.ശ്രീമതി സലിൻ പാല,കെ അനിൽകുമാർ,എന്നിവർ സംസാരിച്ചു.വയനാട്ടിൽ അനുഭവപ്പെടുന്ന കാലാവസ്ഥാവ്യതിയാനത്തെ ക്കുറിച്ച് ശ്‍ീ ബാബുരാജൻ ക്ലാസ്സെടുത്തു.കൺവീനർ എം സി രമേശൻ സ്വാഗതവും ജോ.കൺവീനർ ശ്രീമതി എൻ ഡി ദിഷ

കൃതജ്ഞത പറഞ്ഞു.

  പ്രകൃതിയുടെ നിറവിലേക്ക്  
                 എല്ലാ സ്കൂളിലുകളിലും പരിസ്ഥിതി ക്ലബ്ബ് ഉള്ളത് പോലെ ഞങ്ങളുടെ സ്കൂളിലും ഒരു പരിസ്ഥിതി ക്ലബ്ബ് നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിയെ തൊട്ടറിഞ്ഞ് കൊണ്ട് കുട്ടികൾക്ക് നല്ല ഒരു അനുഭൂതി സൃഷ്ടിച്ചു കൊണ്ടാണ് ഞങ്ങളുടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നത്.
              2000ത്തിൽ ഏറെ വിദ്യാർത്ഥികൾപഠിക്കുന്ന മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ നിലവിലുള്ള റോഡ് പലപ്പോഴും പ്രതിബന്ധം സൃഷ്ടിക്കുന്നു.NH-ൽ നിന്നും സ്ക്കൂളിലേക്ക് വരുന്ന റോഡ് ഇടുങ്ങിയതും കുുണ്ടും കുഴിയും നിറഞ്ഞതാണ് .മഴക്കാലത്തും മറ്റും മഴവെള്ളം റോ‍ഡിൽ കെട്ടിക്കിടക്കുന്നു .അതിലൂടെ പോകുന്ന,വാഹനങ്ങൾ വിദ്യാർത്ഥികളുടെ യാത്ര ദുഷ്ക്കരമാകുന്നു.ഇതിനൊരു പരിഹാരം കണ്ടത്താത്തതിനാലും ഇതിനെതിരെ മറ്റു ക്ലബ്ബുകളെക്കാളും ഉത്തരവാദിത്വം വഹിക്കേണ്ടത് പരിസ്ഥിതി  ക്ലബ്ബ് അംഗങ്ങളായ ഞങ്ങളായതിനാൽ ഞങ്ങൾ പി. ഡബ്ലൂ. ടി യിലും പഞ്ചായത്തിലും നിവേദനം സമർപ്പിക്കുകയുണ്ടായി.
                വിഷം തീണ്ടുന്ന പച്ചക്കറികളോട് ഞങ്ങളടെ വിദ്യാലയത്തിലും പ്രകൃതിയോട് ഇണങ്ങിക്കൊണ്ട് ഒരു കുഞ്ഞ് പച്ചക്കറിത്തോട്ടം വളർന്നു വരുന്നുണ്ട്. പ്രകൃതിയെയും മണ്ണിനെയും മറക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യനും പച്ചപ്പെന്തെന്നോ അറിയാത്ത വിദ്യാർത്ഥികളെയും പ്രകൃതിയെ മനസ്സിലാക്കാൻ ഒരുമയുടെ തണലിൽ വിദ്യാലയത്തിനു വേണ്ടി ഒരുക്കുന്നു.             
                                                                              പ്രകൃതിയുടെ നിറവിലേക്ക്         
                                                                               പരിസ്ഥിതി അംഗങ്ങൾ
agriculture club









പ്ലാസ്റ്റിക് നിരോധിക്കുക

സ്കൂളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഹെഡ് മാസ്റ്റർക്ക് നിവദാനം നല്കി . തുടർന്ന് എല്ലാ ക്ലാസ്സുകളിലും പരിസ്ഥിതി ക്ലബ് അംഗങ്ങൾ ബോധവൽക്കരണ ക്ലാസ് നടത്തി

ബോധവൽക്കരണ ക്ലാസ്
ബോധവൽക്കരണ ക്ലാസ്