ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാർ , സയൻസ് കളക്ഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂൾ തല ശാസ്ത്ര മേള നടത്തി . സയൻസ് ക്യുസ് , ടാലന്റ് സെർച്ച് എക്സാം , സി . വി രാമൻ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വർക്കിഗ് മോഡൽ , സ്റ്റിൽ മോഡൽ , സയൻസ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു . സബ് ജില്ലാ മത്സരത്തിൽ സയൻസ് ഡ്രാമാ , ടാലന്റ് സെർച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയൻസ് ടാലന്റ് സെർച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൽ ആചരിച്ചു . അതിന്റെ ഭാഗമായി കാർട്ടൂൺ രചന , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.