അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സുൽത്താൻ ബത്തേരിയുടെ ""പനോരമിക് വ്യൂ""

നഗരത്തിലെത്തുന്നവർക്ക് കൗതുകമാണ് ഇവിടത്തെ കാഴ്ചകൾ. എന്നാൽ കൗതുകം തോന്നുന്നവർ കുറച്ചു നേരമൊന്ന് സൂക്ഷിച്ച് നോക്കിയാൽ അവർ അതിശയിച്ചു പോകും. വൃത്തിയും ശുചിത്വവും ഒപ്പം വർണ്ണങ്ങൾ വാരിവിതറിയതുപോലെ പൂക്കൾ നിറഞ്ഞതുമായ മനോഹരമായ ഒരു നഗരം. ഹരിതാഭമായ ഈ നഗരം നമ്മുടെ കേരളത്തിലേതാണ് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത. ഒരു മിഠായി കടലാസ് പോലും ഈ നഗരത്തിൽ ഒരിടത്തും വീണുകിടക്കാറില്ല. കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികൾ, ഗതാഗതക്കുരുക്കുണ്ടാകാത്ത വിധത്തിലുള്ള ട്രാഫിക് സംവിധാനങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, ഭംഗിയുള്ള പൊതുവേദികൾ.

'ഹാപ്പി ഹാപ്പി ബത്തേരി' യിൽ പോൾ സ്ട്രീറ്റ് ലൈറ്റുകൾ.

ബത്തേരി ടൗണിൽ സന്ധ്യമയങ്ങിയാൽ അനുഭവപ്പെടുന്ന വെളിച്ചക്കുറവ് പരിഹാരിക്കുന്നതിനായ് 22 മീറ്റർ ഇടവി ട്ട് 17 അടി ഉയർത്തിലുള്ള പോൾസ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നു. ഇത്തരത്തിൽ 200 ലൈറ്റുകൾ സ്ഥാപിക്കും. പോളുകൾ വരുന്നതോടെ ടൗണിൽ നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാതാവും. ഇതോടെ ടൗണിനെ സന്ധ്യമയങ്ങിയാൽ അലട്ടുന്ന വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമാകുന്ന പ്രതീക്ഷയിലാണ് അധികൃതർ.കൂടാതെ, ടൗണിലെ പ്രധാനപ്പെട്ട 22 ഇടങ്ങളിൽ 360 ഡിഗ്രി സർവലൈൻസ് ക്യാമറകളും ഇതോടൊപ്പം സ്ഥാപിക്കും. ഇതിൻറെ കൺട്രോളിങ് യൂണിറ്റ് ട്രാഫിക് പോലീസിന് നൽകുന്നതിനൊപ്പം ഒരു മോണിറ്റർ നഗരസഭയിലും സ്ഥാപിക്കും. സതേൺ ഇലക്ട്രിക്കൽസ് കമ്പനിയുമായി സഹകരിച്ചാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. സ്വകാര്യ പങ്കാളിത്ത്ത്തോടെ മൂന്നുകോടി രൂപ ചെലനിന്ന് വരുമ്പോൾ ടൗണിൻ്റെ വലതുഭാഗത്തായാണ് പോളുകൾ സ്ഥാപിക്കുന്നത്. ടൗണിൽ വെള്ളിയാഴ്ച മുതൽ ഇതിൻ്റെ പ്രവൃത്തികൾ തുടങ്ങും. സന്ധ്യമയങ്ങിയാൽ സുൽത്താൻബത്തേരി ടൗണിലെ പലയിടങ്ങളും കുറച്ചുകാലങ്ങളായി ഇരുട്ടിലാണ്. ഇതിനുപരിഹാരമെന്ന നിലയിലും 'ഹാപ്പി ഹാപ്പി ബത്തേരി' പദ്ധതിയിൽ നഗരം കൂടുതൽ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെയും നഗരസഭയുടെ നേതൃത്വത്തിൽ പോൾസ്ട്രീറ്റ് ലൈറ്റുകൾ നഗരസഭ സ്ഥാപിക്കുന്നു.

സുൽത്താൻ ബത്തേരി നഗരസഭ മുതിർന്ന പൗരന്മാർക്കായി സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു.

വയനാട് : സുൽത്താൻ ബത്തേരി മുനിസിപ്പൽ കോർപ്പറേഷൻ 65 വയസ്സിന് മുകളിലുള്ളവർക്കായി സിനിമാ പ്രദർശനം സംഘടിപ്പിച്ചു. പുതുവത്സര ദിനത്തിൽ പ്രദർശിപ്പിച്ച തിയറ്റർ സന്ദർശിക്കാനും സിനിമ ആസ്വദിക്കാനും കഴിഞ്ഞതിൽ മുതിർന്ന പൗരന്മാർ സന്തോഷം പ്രകടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ 'ഹാപ്പി ഹാപ്പി ബത്തേരി' പരിപാടിയുടെ ഭാഗമായി നഗരത്തിലെ ഐശ്വര്യ തിയേറ്ററിന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി സിനിമാ പ്രദർശനം സംഘടിപ്പിച്ചു. തിയേറ്ററിൽ നടന്ന രണ്ട് പ്രദർശനങ്ങളിലും ഇരുന്നൂറിലധികം വയോധികർ പങ്കെടുത്തു. വയനാട്ടിൽ ചിത്രീകരിച്ച 'നൂന' എന്ന സിനിമയാണ് മുതിർന്ന പൗരന്മാർക്കായി തിയേറ്ററിൽ പ്രദർശിപ്പിച്ചത്.വയോജനങ്ങളെ ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നത് എല്ലാ സംരംഭങ്ങളിലും അവരെ സജീവമായി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ് എടുത്തുപറഞ്ഞു.

ഹാപ്പി ഹാപ്പി ബത്തേരി; ദോ രംഗ് പദ്ധതിയുമായ് ബത്തേരി

വയനാട്: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ഹാഷ് ടാഗോടെ ബത്തേരി നഗരസഭയുടെ ശുചിത്വ നഗരം പദ്ധതി കൂടുതൽ നിറവോടെ ആവിഷ്‌ക്കരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ദോ രംഗ് (ജൈവ ഹരിതവും, അജൈവ നീലയും) പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കാനും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറാനും ആവശ്യമായ ശുചിത്വ കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ഓരോ ഇടങ്ങളിലും രണ്ടു തരത്തിലുള്ള മാലിന്യ ശേഖരണം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലുള്ള ഡിവിഷൻ തല സമിതികൾ ശക്തിപ്പെടുത്തും. ഇത് നഗരസഭയിലെ ജനങ്ങളുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുള്ള പരിപാടികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കും. ഇതിന്റെ പ്രചരണാർത്ഥം ഫ്‌ലാഷ് മോബ്, ബോധവൽക്കരണം, സാമൂഹ്യ മാധ്യമങ്ങളിലുടെയുള്ള പ്രചാരണം തുടങ്ങി വിവിധ പരിപാടികൾ നടത്തുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു

ഹാപ്പി ഹാപ്പി ബത്തേരി: സുൽത്താൻ ബത്തേരിയിൽ പൂകൃഷി .

ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനും ഹരിത കർമ്മ സേനയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ബത്തേരിയിൽ പൂകൃഷിയൊരുക്കാൻ സുൽത്താൻബത്തേരി നഗരസഭയും ഹരിതകർമ്മസേനയും തയ്യാറെടുക്കുന്നു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണ് നഗരത്തിൽ രണ്ട് ഏക്കറോളം സ്ഥലത്ത് തൈകൾ നട്ടത്.

നഗരസഭാ ചെയർമാൻ ടി.കെ രമേശ് തൈകൾ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കർമ്മ സേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.

സുൽത്താൻബത്തേരി ശുചിത്വ സുന്ദരനഗരം

സുൽത്താൻബത്തേരി ടൗണിന്റെ ശുചിത്വം നിലനിർത്തുന്നതിനൊപ്പം ഹരിതകർമസേനയുടെ നേതൃത്വത്തിൽ വാതിൽപ്പടി അജൈവമാലിന്യ ശേഖരണത്തിലൂടെ ശുചിത്വപൂരിതമാക്കി മാതൃകാ നഗരസഭയാക്കുന്നതിന് 1.5 കോടി രൂപ വകയിരുത്തി. 8സെപ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി എം.പി. എഫ്., മിനി എം.സി.എഫ്. എന്നിവയുടെ പൂർത്തീകരണം.മിനി ജെ.സി.ബി. വാങ്ങൽ എന്നിവയ്ക്കായി 35 ലക്ഷം.100 വ്യക്തിഗത ശൗചാലയനിർമാണത്തിന് 8.73 ലക്ഷം.- 500 ബയോകമ്പോസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് 10.98 ലക്ഷം.ഇൻസിനറേറ്റർ സെൻട്രലൈസ്ഡ് മെഷീൻ എവെ ന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥലം കണ്ടെത്തി സ്ഥാപിക്കുന്നതി നായി 37 ലക്ഷം.കാർഷികമേഖലയിലേക്ക് 1.1 കോടി രൂപയുടെ പദ്ധതികൾ. ക്ഷീരവികസന മേഖലയിലേക്ക് 41.5 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പേവിഷബാധ നിർമാർജനം, സാംക്രമിക രോഗപ്രതിരോധ നടപടികൾ എന്നിവയായി ആറുലക്ഷം രൂപ.വിനോദസഞ്ചാരം• മണിച്ചിറ ചിറ ഡി.ടി.പി.സി. യുടെ സഹകരണത്തോടെ നവീകരിക്കുന്നതിനായി 15 ലക്ഷം.

ടിപ്പു സുൽത്താൻ

ടിപ്പു സുൽത്താൻ
ബാദ്ഷനാസിബ് അദ്ദൗലമിർ ഫത്തഹ് അലി ബഹദൂർ സാഹിബ്
മൈസൂർ സുൽത്താൻ
ഭരണകാലം 10 ഡിസംബർ 1782 – 4 മെയ് 1799
കിരീടധാരണം 29 ഡിസംബർ 1782
മുൻഗാമി ഹൈദർ അലി
പിൻഗാമി കൃഷ്ണരാജ വോഡയാർ III (as Woodeyar ruler)
പേര്
ബാദ്ഷ നാസിബ് അദ്ദൗല മിർ ഫത്തഹ് അലി ബഹദൂർ സാഹിബ്
പിതാവ് ഹൈദർ അലി
മാതാവ് ഫക്രുന്നീസ
മതം ഇസ്‌ലാം

പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന ടിപ്പു സാഹബ്, ടിപ്പു സുൽത്താൻ, മൈസൂർ കടുവ എന്നീ പേരുകളിലറിയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു ഫത്തഹ് അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4) റോക്കറ്റ് പീരങ്കിയുടെ കണ്ടുപിടിത്തക്കാരനായി അറിയപ്പെടുന്ന ടിപ്പു സുൽത്താൻ മൈസൂർ സുൽത്താനായിരുന്ന ഹൈദരലിയുടെയും അദ്ദേഹത്തിൻറെ പത്നി ഫക്രുന്നീസയുടേയും സീമന്ത പുത്രനായിരുന്നു. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം (1799) വരെ മൈസൂർ രാജ്യം ഭരിച്ച ടിപ്പു സുൽത്താൻ തന്റെ രാജ്യത്ത് ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ്. പുതിയ നാണയസംവിധാനം, മീലാദി കലണ്ടർ, അതുപോലെതന്നെ പുതിയ ഭൂനികുതി വ്യവസ്ഥ എന്നിവ അദ്ദേഹം രാജ്യത്ത് നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായത്തിനും അദ്ദേഹം തുടക്കം കുറിച്ചു. ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലുൾപ്പെടെ ബ്രിട്ടീഷ് സേനയ്ക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരേ ശ്രീരംഗപട്ടണ ഉപരോധം, പൊള്ളിലർ യുദ്ധം തുടങ്ങിയവയിൽ റോക്കറ്റുകൾപോലെയുള്ള പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു സുൽത്താൻ പ്രയോഗിക്കുകയുണ്ടായി. ഫ്രഞ്ച് സർവ്വസൈന്യാധിപനായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ടിപ്പു സുൽത്താനുമായി സഖ്യം സ്ഥാപിക്കുന്നതിന് അതിയായി ആഗ്രഹിച്ചിരുന്നു. ടിപ്പു സുൽത്താനും അദ്ദേഹത്തിന്റെ പിതാവായിരുന്ന ഹൈദരാലിയും ഫ്രഞ്ചുകാരുടെ കീഴിൽ പരിശീലനം നേടിയ തങ്ങളുടെ സൈന്യത്തെ ഫ്രഞ്ച് സഖ്യവുമായിച്ചേർന്ന് ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിലും, മറാത്തക്കാർ, സിറ, മലബാർ, കൊഡാഗു, ബെഡ്‌നോർ, കർണാടക, തിരുവിതാംകൂർ തുടങ്ങി ചുറ്റുപാടുമുള്ള മറ്റ് നാട്ടു രാജ്യങ്ങളുമായുള്ള മൈസൂറിന്റെ നിരവധി പോരാട്ടങ്ങളിലും ഉപയോഗിച്ചിരുന്നു. ഇക്കാലത്ത് ടിപ്പുവിന്റെ പിതാവ് ഹൈദർ അലി മൈസൂർ പിടിച്ചെടുത്ത് അധികാരത്തിലെത്തി. 1782-ൽ തന്റെ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു സുൽത്താൻ മാറി. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഭാഷകളിൽ അതിയായ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷുകാർക്കെതിരെ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ച അദ്ദേഹം രണ്ടാം മൈസൂർ യുദ്ധത്തിലുൾപ്പടെ പ്രധാനപ്പെട്ട നിരവധി നിർണ്ണായക വിജയങ്ങൾ നേടുകയും 1784 ലെ മംഗലാപുരം ഉടമ്പടിയിൽ ബ്രിട്ടീഷുകാരുമായി ചർച്ച നടത്തുകയും ചെയ്തു

സുൽത്താൻ ബത്തേരി (ഗണപതിവട്ടം)

സുൽത്താൻ ബത്തേരി​...

വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ്. കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാൻ കഴിയില്ല. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവർ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്. വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധമാണുള്ളത്. പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നി​ന്നാണ് ബത്തേരിയെ​ന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറി​യപ്പെ​ട്ട ഈ​ സ്ഥലത്തെ​ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചി​രുന്നത്. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന അർത്ഥത്തി​ൽ കാലക്രമത്തി​ൽ അത് സുൽത്താൻ ബത്തേരി​യെ​ന്നാവുകയായി​രുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്ത് സുൽത്താൻ ഈ ജൈന ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്. വീരപഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയവർമ്മ പഴശ്ശി രാജാ തനിക്കവകാശപ്പെട്ട വയനാടിനുവേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനിയുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തിഎണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു.തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്. ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്.

പേരിന് പിന്നിൽ

പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ ( Batteria ) എന്ന പദത്തിൽ നി​ന്നാണ് ബത്തേരിയെ​ന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറി​യപ്പെ​ട്ട ഈ​ സ്ഥലത്തെ​ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചി​രുന്നത്. സുൽത്താന്റെ ആയുധപുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തി​ൽ കാലക്രമത്തി​ൽ അത് സുൽത്താൻ ബത്തേരി​യെ​ന്നാവുകയായി​രുന്നു

സുൽത്താൻ ബത്തേരി നഗരസഭ

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ് സുൽത്താൻ ബത്തേരി. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പ്രധാനപ്പെട്ട താലൂക്കായ സുൽത്താൻ ബത്തേരി താലൂക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാണ്. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശസ്ഥമാണ് സുൽത്താൻ ബത്തേരി നഗരസഭ. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻ ബത്തേരി.

അസംപ്ഷൻ ഹൈസ്കൂൾ

അസംപ്ഷൻ ഹൈസ്കൂൾ

ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺ ക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടി കൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ടെക്നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി
  • ദ ഗ്രീൻഹില്സ് പബ്ലിക് സ്കൂൾ, മൂലങ്കാവ്
  • ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കല്ലൂർ
  • സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ
  • അസംപ്ഷൻ സ്കൂൾ
  • സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്
  • സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം വിദ്യാലയം
  • ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ
  • ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി
  • ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സുൽത്താൻ ബത്തേരി.
  • മാർ ബസലിഔസ് ബി.എഡ് കോളേജ്, സുൽത്താൻ ബത്തേരി
  • WM0 ദാറുൽ ഉലൂം അറബിക് കോളേജ് സുൽത്താൻ ബത്തേരി
  • w.m.o, C.B.S.E ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂൾ , ബത്തേരി
  • ഭാരതീയ വിദ്യാഭവൻ ബത്തേരി