സെന്റ് മേരീസ്.എൽ.പി.എസ്. കുമ്പളം

Schoolwiki സംരംഭത്തിൽ നിന്ന്
(St Mary`s L P S Kumbalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ്.എൽ.പി.എസ്. കുമ്പളം
വിലാസം
കുമ്പളം

സെൻറ് മേരീസ് എൽ പി എസ് കുമ്പളം
,
കുമ്പളം പി.ഒ.
,
691503
,
കൊല്ലം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ9074489414
ഇമെയിൽstmaryslps41624@gmail.comm
കോഡുകൾ
സ്കൂൾ കോഡ്41624 (സമേതം)
യുഡൈസ് കോഡ്32130900317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു കെ എം
പി.ടി.എ. പ്രസിഡണ്ട്സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ലിജ
അവസാനം തിരുത്തിയത്
02-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിൽ കുമ്പളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് മേരീസ് എൽ പി സ് . കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റിലെ കുമ്പളം സെന്റ് മിഖായേൽ ഇടവകയിൽ 1908 ലാണ് സെന്റ് മേരീസ് എൽ പി സ് കുമ്പളം സ്ഥാപിതമായാത് .ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി കൊണ്ടാണ് ഈ സ്കൂൾ ആരംഭിച്ചത് .ഇത് ഒരു എയ്ഡഡ് സ്കൂൾ ആണ് .കൊല്ലം രൂപത മെത്രാൻ ആയിരുന്ന അഭിവന്ദ്യ ബെൻസിഗർ തിരുമേനിയുടെ കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .അന്ന് ഒരു താത്കാലിക ഷെഡിൽ ആണ് പഠനം തുടങ്ങിയത് .1935 ൽ പുതിയ കെട്ടിടം പണിതു .കൊല്ലം രൂപതാധ്യക്ഷൻ റൈറ്റ് റവ:പോൾ ആന്റണി മുല്ലശേരി മെത്രാൻ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന മത്സ്യതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയും കൂലി പണിക്കാരുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .114 വർഷം പിന്നിട്ട ഈ വിദ്യാലയം ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിടുകയാണ് .ഭൗതികസാഹചര്യങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കുറവ് മൂലം ഈ വിദ്യാലയം അൺ-ഇക്കണോമിക് വിഭാഗത്തിലെ ഫോക്കസ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

1 കെട്ടിടം

സ്കൂൾ കെട്ടിടത്തിന് 114 വർഷത്തെ പഴക്കമുണ്ട് .വർഷം തോറും വാർഷിക മെയ്‌ന്റനൻസ് നടത്തി കെട്ടിടത്തെ സംരക്ഷിക്കുന്നു .

2 ഇടഭിത്തികൾ

ഹെഡ്മാസ്റ്ററുടെ മുറിയൊഴികെ ഇടഭിത്തിയുള മറ്റു മുറികൾ ഒന്നും തന്നെ ഇല്ല .സ്ക്രീൻ ഉപയോഗിച്ച് ക്ലാസ് മുറികളും മറ്റു മുറികളും വേർതിരിച്ചിരിക്കുന്നു .

3 വെളിച്ചമുള്ള മുറി

വാതിലുകളും ജനാലകളും ആവശ്യാനുസരണം ഉള്ളത് കൊണ്ട് ഏതു കാലാവസ്ഥയിലും പഠനം നടത്തുന്നതിന് യാതൊരു തടസവും ഇല്ല .വായു സഞ്ചാരം ആവശ്യത്തിന് ഉണ്ട് .

4 പൊടി രഹിത മുറികൾ

ടൈൽ ചെയ്തതോ ,മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചോ പൊടി രഹിതമാക്കിയ ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല .

5 ഐ .സി. റ്റി

ഫലപ്രദമായ രീതിയിൽ കമ്പ്യൂട്ടർ പഠനം നടത്തുന്നതിന് നിലവിലുള്ള ഒരു കമ്പ്യൂട്ടർ മാത്രം കൊണ്ട് സാധിക്കുന്നില്ല .കമ്പ്യൂട്ടർ ലാബ് ഇല്ല .ലാപ്ടോപ്പ് ,പ്രിൻറർ ,പ്രൊജക്ടർ ,സ്‌ക്രീൻ ,തുടങ്ങിയവ ഒന്നും തന്നെയില്ല .

6 ഇരിപ്പിടം

കുട്ടികളുടെ പ്രവേശനനിരക്ക് കുറവായതിനാൽ എല്ലാ ക്ലാസിലെയും,കുട്ടികൾക്ക് ആവശ്യാനുസരണം ഇരിപ്പിടങ്ങൾ (ബെഞ്ച് ,കസേര )സജ്ജീകരിച്ചിട്ടുണ്ട് .

7 പഠനോപകരണങ്ങൾ

വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകർ കുട്ടികൾക്ക് നൽകുന്നു .

8 ഉത്പന്നം സൂക്ഷിക്കൽ

സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലമായി കുട്ടികൾ തയ്യാറാക്കുന്ന പഠനോൽപ്പനങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കുന്നതിന് ഡിസ്പ്ലേ ബോർഡ് ,കളക്ഷൻ കിറ്റ് ,റാക്കുകൾ ,കാർഡ്ബോർഡ് പെട്ടികൾ ,വായനമൂല എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .

9 കളിയുപകരണങ്ങൾ

കുട്ടികൾക്ക് കളിക്കാൻ പ്രത്യേക കളിസ്ഥലം ഇല്ല .എങ്കിലും സ്കൂൾ പുരയിടത്തിൽ പ്രത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ട് .കൊച്ചു കുട്ടികൾക്കുള്ള പാർക്ക് ഇല്ല .എസ് എസ് എ ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ഗ്രാന്റ് ഉപയോഗിച്ച് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട് .കായിക പരിശീലനത്തിനുള്ള പീരിയഡിൽ ഇത് കുട്ടികൾക്ക് നൽകുന്നു .കായിക അധ്യാപികയുടെ കുറവുണ്ട് .

10 ഹെഡ്മാസ്റ്ററുടെ മുറി

ഹെഡ്മാസ്റ്റർക്കു പ്രത്യേകമായി ഒരു ഓഫിസ് മുറി ഉണ്ട് .സ്കൂളിലെ പ്രധാന രേഖകൾ എല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .ഹെഡ്മാസ്റ്ററുടെ മുറിയിൽ ഫാൻ ,ട്യൂബ് ലൈറ്റ് എന്നിവ ഉണ്ട് .

11 വരാന്ത

സ്കൂളിൽ ഉള്ള വരാന്ത സ്കൂൾ ആരംഭിച്ച കാലത്തുള്ളതാണ് .അറ്റകുറ്റപണികൾ ചെയ്തു തറയോടിലുള്ള വരാന്തയെ സംരക്ഷിക്കുന്നു .

12 ടോയ്‌ലറ്റ്

ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട് .അധ്യാപകർക്കുംടോയ്‌ലറ്റ് ഉണ്ട് .

13 കുടിവെള്ളം

സ്കൂളിന് സ്വന്തമായി കിണർ ഇല്ല .തൊട്ടടുത്തുള്ള സെന്റ് മേരീസ് കോൺവെന്റിലെ കിണറിലെ വെള്ളം പൈപ്പ്‌ലൈൻ വഴി എത്തിക്കുന്നതാണ് ഉപയോഗിക്കുന്നത് .കൂടാതെ മഴവെള്ളസംഭരണിയിലെ വെള്ളവും ഉപയോഗിക്കുന്നുണ്ട് .2017 ൽ ഇടം പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ തെക്കുവശത്തുള്ള കിണർ ശരിയാക്കി തരുന്നതിനു ബന്ധപ്പെട്ട വകുപ് മന്ത്രിക്കും പഞ്ചായത്തിനും വിദ്യാഭ്യാസവകുപ്പിനും അപേക്ഷ നൽകിയിട്ടുണ്ട് .

14 പാചകപ്പുര ,ഊട്ടുപുര

സ്കൂൾ കുട്ടികൾക്കു ഉച്ചഭക്ഷണം പാകംചെയ്തു നൽകുന്നതിന് ആവശ്യമായ സംവിധാനങ്ങളോടുകൂടിയ വൃത്തിയുള്ള പാചകപ്പുരയുണ്ട് .ആഹാരം പാകം ചെയ്തതിനുശേഷം പാചകപ്പുര കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിനു ഊട്ടുപുരയില്ല ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം ഉണ്ട് .

15 വേസ്റ്റ് നിർമാർജ്ജനം

ക്ലാസ് മുറികളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യാൻ എല്ലാ ക്ലാസ് മുറികളിലും ഡസ്ട് ബിൻ  വച്ചിട്ടുണ്ട് .പാചകപുരയിലെ പച്ചക്കറികളുടെ അവശിഷ്ട്ടങ്ങൾ മാലിന്യകുഴിയിൽ നിക്ഷേപിക്കുന്നു .കീടനാശിനികൾ ഒഴിച്ച് അണുക്കളെ നശിപ്പിക്കുന്നു കൂടാതെ വേസ്റ്റ് കുഴികൾ മൂടി  പുതിയവ നിർമ്മിക്കുകയും ചെയ്യുന്നു .സ്കൂൾ പുരയിടത്തിൽ കൃഷി ഉള്ളതുകൊണ്ട് മാലിന്യങ്ങൾ കൃഷിക്ക് വളമായി ഉപയോഗിക്കുന്നു .

സ്കൂൾ കെട്ടിടം'

    1908 ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 114 വർഷം പിന്നിട്ടു .ഓഫീസ് മുറി കൂടാതെ വലിയ രണ്ടു ഹാളുകളാണ് ഇവിടെ ഉള്ളത് .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .സ്ക്രീനുകൾ ഉപയോഗിച്ച് വിവിധ മുറികൾ വേർതിരിച്ചിട്ടുണ്ട് .സ്കൂൾ കെട്ടിടം പെയിന്റ് ചെയ്തു ആകർഷകമാക്കി .

ക്ലാസ് മുറികളും ഡിവിഷനുകളും

   ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത് .സ്ക്രീൻ ഉപയോഗിച്ച്  ഈ ക്ലാസ് മുറികൾ പ്രത്യേകം വേർതിരിച്ചിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1 . മാൽക്കം സൈറസ് [ HM ]
 2 . സുജ പി കെ 
 3 . മേരി ഷീല  സി വൈ 

നേട്ടങ്ങൾ

2018 -2019 ൽ പ്രവർത്തി പരിചയ മേളയ്ക്ക് രണ്ടു എ ഗ്രേഡും നാലു ബി ഗ്രേഡും കരസ്ഥമാക്കി .ആ വർഷത്തെ കലോത്സവത്തിന് പദ്യ പാരായണത്തിനും ദേശഭക്തി ഗാനത്തിനും എ ഗ്രേഡ് ലഭിച്ചു .2019 -2020 ൽ പ്രവർത്തി പരിചയ മേളയ്ക്ക് മൂന്നു എ ഗ്രേഡും രണ്ടു ബി ഗ്രേഡും ലഭിച്ചു. ആ വർഷത്തെ കലോത്സവത്തിന് ഒരു എ ഗ്രേഡും നാലു ബി ഗ്രേഡും ലഭിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.