സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Joseph's LPS Maniyamkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ മണിയംകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്'സ് എൽ . പി സ്കൂൾ മണിയംകുളം .

സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം
ST. JOSEPH"S LPS MANIAMKULAM
വിലാസം
മണിയംകുളം

ചേന്നാട് പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം02 - 06 - 1928
വിവരങ്ങൾ
ഫോൺ0482 2279414
ഇമെയിൽsrphilominapa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32217 (സമേതം)
യുഡൈസ് കോഡ്32100200602
വിക്കിഡാറ്റQ87659233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസിയമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്ജോബി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ ലിബിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗതാഗത സൗകര്യങ്ങളോ വിദ്യാലയങ്ങളോ ഇല്ലാതിരുന്ന കാലത്തു തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപികേണ്ടതിന്റെ ആവശ്യം നാട്ടുകാർ ഇന്നാട്ടിലെ ഭൂവുടമ ശ്രീ. കുര്യാച്ചൻ കള്ളിവയലിനെ അറിയിച്ചു. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ ആദ്യ വിദ്യാക്ഷേത്രമായ മണിയംകുളം സെന്റ് . ജോസഫ്‌സ് എൽ പി സ്കൂൾ ജന്മമെടുത്തു. 1928 ജൂൺ രണ്ടാം തീയതി ഈ സ്കൂൾ സ്ഥാപിതമായി.മാനേജർ ആയിരുന്ന സ്. കൃഷ്ണപിള്ള സാർ ആയിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ കാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നവർ ചങ്ങനാശ്ശേരി , ആലപ്പുഴ , ചേർത്തല, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മുതലായ പ്രദേശങ്ങളിൽ നിന്നും വന്ന അധ്യാപകരാണ്. 1953 സ്കൂളിന്റെ രജത ജൂബിലി വർഷമായിരുന്നു. 1953 ൽ സ്കൂളിന്റെ നടത്തിപ്പ് സിസ്റ്ററീസിനെ ഏൽപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരികയും സ്ഥലസൗകര്യങ്ങൾ തികയാതെ വരികയും ചെയ്യ്‌തതിനാൽ 1957 നാട്ടുകാരുടെ സഹകരണത്തോടെ ഒരു ഷെഡ് 1കൂടി പണി കഴിപ്പിച്ചു. 1978 ൽ സ്കൂളിന്റെ കനക ജൂബിലി ആഘോഷിച്ചു.2003 ഫെബ്രുവരി 26   നു സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .

ഭൗതികസൗകര്യങ്ങൾ

. സ്റ്റാഫ് റൂം

. കമ്പ്യൂട്ടർ ലാബ്

. ലൈബ്രറി

. കുടിവെള്ള ലഭ്യത

. ഫർണീച്ചർ

. പാചകപ്പുര

. സ്റ്റോർ

. ഭക്ഷണപ്പുര

. ഹാൻഡ് വാഷിംഗ് ഏരിയ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.വായനയുടെ മഹത്വം വിളിച്ചോതുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒഴിവുവേളകൾ കുട്ടികൾ വായനയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്  ക്ലാസ് മുറികളിൽ കുട്ടികൾക്കായി വായന മൂലയും ഒരുക്കിയിട്ടുണ്ട്

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു.സംഗീതം, നൃത്തം, ചിത്രരചനാ അഭിനയഗാനം , പ്രസംഗം , തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്നു.

സയൻസ് ക്ലബ്

ശാസ്ത്ര പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആയി സ്കൂളിൽ ശാത്രക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു.

ഗണിത ക്ലബ്

ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ഗണിത പഠനം രസകരമാകാനുമായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസ്റ്റിലുകൾ എന്നിവ സംഘടിപ്പിക്കുന്നു,

ജൈവ വൈവിധ്യ ഉദ്യാനം

പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം എന്ന ബോധ്യം വളർത്താനായുള്ള ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട്.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞു അവ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ആക്ഷൻ സോങ്, വിവിധ ഡിസ്കോഴ്സ് പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

ദിനാചരണങ്ങൾ

വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തിൽ  വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥി ദിനം, വായന ദിനം, സ്വാതന്ത്രദിനം , ശിശുദിനം , ഓണം , ക്രിസ്ത്മസ്, തുടങ്ങിയവ നടത്തുന്നു.

ജീവനക്കാർ 2023- 2024

അദ്ധ്യാപകർ 1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്)

2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്

3 , സിസ്റ്റർ, ജീന ജേക്കബ്

4 . ശ്രീമതി . ജോയ്‌സി തോമസ്


അനധ്യാപകർ

ശ്രീമതി. റീന വിൽ‌സൺ ( നൂൺ  മീൽ  കുക്ക് )

മുൻ പ്രധാനാധ്യാപകർ

1 )   ശ്രീ . എസ് കൃഷ്ണപിള്ള

2 ) ശ്രീ. കെ കുട്ടൻപിള്ള

3 ) ശ്രീ.പി. റ്റി . കോശി

4 ) ശ്രീ. വി  കെ ഇടിക്കുള

5 ) ശ്രീ. പി. സി യോഹന്നാൻ

6 )സിസ്റ്റർ ഫ്രാൻസിസ്

7 ) സിസ്റ്റർ ലൂസീന

8 )സിസ്റ്റർ പ്ലാസിഡ്

9 ) സിസ്റ്റർ ക്ലെയോഫസ്

10 ) സിസ്റ്റർ ജനേഷ്യസ്

11 )സിസ്റ്റർ ഫിലമിൻ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

1 ) ശ്രീ . എൻ. എം. ജോസഫ് (മുൻ വനം വകുപ്പ് മന്ത്രി )

2 ) ശ്രീ.  മുൻസിഫ് അഡ്വ .വിജയൻ ആരൊലിൽ

3 ) ഡി വൈ എസ് പി  കെ .വി ജോസഫ് കണിയാംകുന്നേൽ

4 )അഡ്വ . ജോസ്ഫ് മണ്ഡപത്തിൽ

കലോത്സവം വിജയത്തിളക്കം

പ്രമാണം:വിജയത്തിളക്കം 1.jpg
പ്രമാണം:വാങ്മയ മലയാള ഭാഷ പ്രതിഭ .jpg
ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ



പ്രമാണം:വിജയത്തിളക്കം .jpg
വിജയത്തിളക്കം 2023- 2024
പ്രമാണം:വിജയത്തിളക്കം 3.jpg
പ്രമാണം:വിജയത്തിളക്കം 23.jpg
പ്രമാണം:കലോത്സവം 2023-24.jpg

നേട്ടങ്ങൾ

1 ) ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ - ഒന്നാം സ്ഥാനം

2 ) ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ആറാം സ്ഥാനം

3 ) ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയ മേള ആറാം സ്ഥാനം

4 ) ഈരാറ്റുപേട്ട ബിആർ സി എന്റെ ഭാരതം പ്രസംഗ മത്സരം എ ഗ്രേഡ്

വഴികാട്ടി

സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം