സെന്റ് ആന്റണീസ് എൽ പി സ്കൂൾ, ഓമനപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി സ്കൂൾ, ഓമനപ്പുഴ | |
---|---|
വിലാസം | |
ഓമനപ്പുഴ ഓമനപ്പുഴ , പാതിരപ്പളളി പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ഡിസംബർ - 1949 |
വിവരങ്ങൾ | |
ഫോൺ | 9497674288 |
ഇമെയിൽ | 34222cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34222 (സമേതം) |
യുഡൈസ് കോഡ് | 32110401402 |
വിക്കിഡാറ്റ | Q87477657 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത പി സ്റ്റാൻലി |
പി.ടി.എ. പ്രസിഡണ്ട് | സാംസൺ കെ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1949 - ൽ പ്രവർത്തനം ആരംഭിച്ച് 1954 - ൽ ഗവൺമെൻറിൽ നിന്നും അംഗീകാരം ലഭിച്ച സ്കൂളിൻറെ ആദ്യ മാനേജർ തുമ്പോളിപ്പള്ളി വികാരിയായിരുന്ന അന്തരിച്ച റവ.ഫാദർ ജയിംസ് കണ്ടനാട്ട് ആയിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ അലക്സാണ്ടർ കുന്നേലിൻറെ നേതൃത്വത്തിൽ 1 -ാം ക്ലാസ് പ്രവർത്തനം തുടങ്ങി. ഇന്നു തെക്കുഭാഗത്തായി കാണുന്ന കെട്ടിടത്തിൻറെ കിഴക്കും പടിഞ്ഞാറുമുള്ള മുകപ്പുകളില്ലാത്ത നീളത്തിലുള്ള 4 ക്ലാസ് മുറികളുള്ള ഓലക്കെട്ടിടമായിരുന്നു. തുടർന്ന് മോൺ: ഡാനിയേൽ കുരിശിങ്കൽ തുമ്പോളി വികാരി ആകുകയും ഇന്നുകാണുന്ന രീതിയിൽ ഓടിട്ട സ്ഥിരമായ കെട്ടിട നിർമ്മാണം നടത്തുകയും ചെയ്തു.
പ്രൈമറി വിഭാഗത്തിൽ 5 -ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഗവൺമെൻറ് നിയമങ്ങൾക്കു വിധേയമായി ഇപ്പോൾ 4 -ാംക്ലാസ് വരെയായി ചുരുങ്ങിയിരിക്കുകയാണ്
കേരളത്തിൽ ഉന്നത നിലവാരം പുലർത്തിയിട്ടുള്ള പല കീർത്തികേട്ട ഉദ്യോഗസ്ഥരേയും ദൈവവിളിയെ തുടർന്ന് വൈദീകവൃത്തിയും സന്ന്യാസ വൃത്തിയും സ്വീകരിച്ച പലരേയും സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയത്തിൻറെ പങ്ക് എടുത്തുപറയേണ്ടതാണ്.
വളരെയേറെ ദാരിദ്ര്യം കൊടികുത്തിവാഴുന്ന കാലമായിരുന്നിട്ടുപോലും ഈ സ്കൂളിൻറെ 25 -ാം വാർഷികം മുൻ മാനേജരും പിന്നീട് ആലപ്പുഴ രൂപതാ മെത്രാനും ആയിരുന്ന റിട്ടയർ റവ.ഫാദർ സ്റ്റീഫൻ അത്തിപ്പൊഴിയുടെയും മുൻ ഹെഡ്മാസ്റ്റർ ശ്രീമതി. ആനന്ദവല്ലിയമ്മ വി.എൽ.ൻറെയും ജൂബിലിക്കമ്മറ്റി പ്രസിഡൻറ് ശ്രീ. കെ.ബി.ആനന്ദൻപിള്ള കുരിശിങ്കലിൻറെയും നേതൃത്വത്തിൽ കൊണ്ടാടിയത് ജനങ്ങളിൽ ആവേശം ഉണർത്തി. അതിൻറെ സ്മരണയ്ക്കായി സ്കൂൾ മുറ്റത്ത് ഒരു കൊടിമരം സ്ഥാപിക്കുകയും ചെയ്തു.
വർത്തിച്ചിരുന്ന സ്കൂൾ ക്രമേണ ശ്രീമതി. സി.പി. സാറമ്മ ഹെഡ്മിസ്ട്രസും റവ.ഫാ. രാജുകളത്തിൽ മാനേജരും ആയിരിക്കുമ്പോൾ 9 അദ്ധ്യാപകർ ഉള്ള സ്ഥാപനമായി ചുരുങ്ങി. പിന്നീട് അത് 4 അദ്ധ്യാപകരും നാല് ഡിവിഷനുകളും മാത്രമുള്ള ഒരു ചെറിയ വിദ്യാലയമായി മാറി.
റവ. ഫാദർ സേവ്യർ വലിയതയ്യിലിൻറെ കാലത്ത് തുടങ്ങിയ വടക്കെ കെട്ടിടത്തിൻറെ പണി ഫാ. അഗസ്റ്റിൻ കോയിപ്പറമ്പിലിൻറെ കാലത്ത് പൂർത്തിയായെങ്കിലും റവ. ഫാ. സ്റ്റീഫൻ എം.പുന്നയ്ക്കലിൻറെ കാലത്ത് മേൽകൂട്ടും അദ്ധ്യാപകരുടെ വിഹിതത്തോടുകൂടി റവ. ഫാ. തമ്പി കല്ലുപുരയ്ക്കലിൻറെ കാലത്ത് തറ കോൺക്രീറ്റോടുകൂടി ഇലക്ട്രിക് കണക്ഷൻ ഉൾപ്പടെ പൂർത്തിയാക്കി.
സിൽവർ ജൂബിലിയെ തുടർന്ന് പി.റ്റി.എ. യുടെ വകയായി സ്ക്കൂളിൻറെ തെക്കുവശത്തും പടിഞ്ഞാറുവശത്തും മതിൽ കെട്ടിക്കുകയും ശ്രീമതി. ആനന്ദവല്ലിയമ്മയുടെ വകയായി ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ പരിശോധനയിൽ രൂപതയിലെ ഏറ്റവും നല്ല സ്ക്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
2023-2024 സ്കൂൾചരിത്രത്തിലെ നിര്ണായകവർഷമായി അറിയപ്പെടുന്നു .2023-2024 അധ്യയനവർഷം പുതിയ അധ്യാപകരെ നിയമിച്ചുകൊണ്ട് സ്കൂൾപ്രവർത്തനങ്ങൾ ആരംഭിച്ചു . പ്രഥമ അധ്യാപികയായ ശ്രീമതി സുനിത പി സ്റ്റാൻലി യോടൊപ്പം ശ്രീമതി മേരി ബെൻസിറ്റ, ശ്രീമതി ലൂസി ജോസഫ്, ശ്രീമതി ബിൻസി വിഎസ് എന്നിവർ ചുമതല ഏറ്റു. സ്കൂൾ പ്രവർത്തനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ നൽകുക എന്നതായിരുന്നു ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ലക്ഷ്യം.ഇവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂളിന്റെ അക്കാദമിക നിലവാരം ഉയരാൻ തുടങ്ങി.
2023 ജൂൺ പന്ത്രണ്ടാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം വികാരി ജനറൽ മോൺ. റൈറ്റ്. റവ ഫാ.ജോയി പുത്തൻവീട്ടിൽ നിർവഹിച്ചു.ആലപ്പുഴ രൂപതയുടെ വിദ്യാഭ്യാസ സമിതിയായ bead ചെയർമാൻ ഫാദർ നെൽസൺ തൈപ്പറമ്പ് ട്രഷറർ റവ.ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ സെക്രട്ടറി ശ്രീകുഞ്ഞച്ചൻ കോർപ്പറേറ്റ് മാനേജർ ഫാദർ ക്രിസ്റ്റഫർ എം. അർത്ഥശേരിൽ വാർഡ് മെമ്പർ ശ്രീ ഇമ്മാ നുവൽ ബ്ലോക്ക് മെമ്പർ ശ്രീ കുഞ്ഞുമോൾ ഷാജി,സ്കൂൾ മാനേജർ റവ.ഫാദർ സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ,ശ്രീമതി ഗ്രേസി വി. എസ്.എന്നിവരുടെ സാന്നിധ്യം ഈ ചടങ്ങിനെ അനുഗ്രഹീതമാക്കി. വീട് വഴി ആലപ്പുഴ രൂപത നൽകിയ 25 ലക്ഷം രൂപയും ഇടവക ജനങ്ങളിൽ നിന്നും ശേഖരിച്ച10 ലക്ഷം രൂപയും ചേർത്താണ് ഈ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത് ഇടവക ജനങ്ങളെ കൂടാതെ മുൻ അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെയും സഹായം ഈ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലഭ്യമായിട്ടുണ്ട്. രണ്ടു നിലകളോടുകൂടിയുള്ള അത്യാധുനിക സൗകര്യമുള്ള സ്കൂൾ ബിൽഡിംഗ് ആണ് പ്ലാൻ ചെയ്തിരുന്നുവെങ്കിലും എട്ടുമാസം കൊണ്ട് ആദ്യ നില മാത്രമേ പണിയുവാൻ സാധിച്ചുള്ളൂ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂളിൽ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ഇതിൽ ഏകദേശം 1200 പുസ്തകങ്ങൾ ഉപയോഗയോഗ്യമായിട്ടുണ്ട്. ഇതിൽ ബാലസാഹിത്യകൃതികളാണ് കൂടുതലുള്ളത്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പുസ്തകങ്ങൾ ഇതിൽപ്പെടുന്നു. 50 - ൽപരം റഫറൻസ് ഗ്രന്ഥങ്ങളും ഇക്കൂട്ടത്തിലുണ്ട്. ക്ലാസ് ലൈബ്രറി വേണ്ട രീതിയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ല.
എസ്. എസ്. എ.ടീച്ചർ ഗ്രാൻറ് ഉപയോഗിച്ച് ഒരു ലാബ് പരിമിതസാഹചര്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതു ഉപയോഗിച്ച് ചെറു പരീക്ഷണങ്ങൾ കുട്ടികളെ കൊണ്ടു ചെയ്യിക്കാൻ സാധിക്കുന്നുണ്ട്.
സ്ക്കൂളിൽ എസ്.ആർ.ജി. രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. അക്കാദമിക പ്രവർത്തനങ്ങൾ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് എസ്.ആർ.ജി.യിൽ വിപുലമായ ചർച്ച നടത്തുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും4 മുതൽ 4.30 വരെ എസ്.ആർ.ജി. യോഗം നടത്തുന്നു. കൈകാര്യം ചെയ്യാൻ പ്രയാസമുള്ള പാഠഭാഗങ്ങൾ മറ്റ് അദ്ധ്യാപകരുടെ സഹകരണത്തോടുകൂടി അനായാസം കൈകാര്യം ചെയ്യുന്നു.
2008-2009 -ൽ സുനാമിപുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 2 മുറികളുള്ള കെട്ടിടം വയ്ക്കുകയുണ്ടായി. 2020-2021 കാലയളവിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ നിന്നും പാചകപ്പുരയും ശുചിമുറികളും ലഭിക്കുകയുണ്ടായി. അതിനു നേതൃത്വം നൽകിയത് അന്നത്തെ വാർഡ് മെമ്പറായിരുന്ന ശ്രീമതി. കുഞ്ഞുമോൾ ഷാജിയാണ്. അതുപോലെ തന്നെ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഇന്ദിരാതിലകനും മുൻകൈയ്യെടുത്തു.
പി.റ്റി.എ., എം.പി.റ്റി.എ, സ്കൂൾ ജാഗ്രതാസമിതി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണത്തിൻറെ കാര്യത്തിൽ അദ്ധ്യാപകരോടൊപ്പം എം.പി.റ്റി.എയുടെ നല്ല രീതിയിലുള്ള സഹകരണവും ലഭിക്കുന്നുണ്ട്.
ലളിതമായ രീതിയിൽ ഐ.റ്റി ലാബ് ഇവിടെ പ്രവർത്തിക്കുന്നു. പ്രോജക്റ്റർ, ഡസ്ക്ടോപ്, സൗണ്ട് സിസ്റ്റം, സ്ക്രീൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഗവൺമെൻറിൻറെ വകയായി ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്. ഈ സംവിധാനം ഉപയോഗിച്ച് ക്ലാസുകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നു. കൂടാതെ കുട്ടികൾക്ക് സ്വയം പരിശീലനം നേടുന്നതിനായി മറ്റൊരു ഡസ്ക്ടോപ് സജ്ജീകരിച്ചിട്ടുണ്ട്.
കുട്ടികൾക്ക് കളിക്കുന്നതിനായി അദ്ധ്യാപകരുടെ സ്വന്തം ചെലവിൽ ഒരു ലക്ഷത്തി ഏഴായിരം രൂപ മുടക്കി ഒരു പാർക്ക് നിർമ്മിച്ചു. ഇത് സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി കളിക്കുന്നതിന് സഹായകമായി. കുട്ടികൾക്ക് ടിവി പരിപാടി കണ്ടാസ്വാദിക്കുന്നതിനുവേണ്ടി ഒരു ടിവിയും സൺഡയറക്റ്റ് കണക്ഷനും എടുത്ത് ടിവി പൂട്ടി സൂക്ഷിക്കുന്നതിനായി ഒരു ക്യാബിനും നിർമ്മിച്ചു.
ഹാളായി കിടന്നിരുന്ന ക്ലാസുകൾ ഇരുമ്പു സ്ക്രീൻ ഉപയോഗിച്ചു വേർതിരിച്ചത് ക്ലാസ് മുറികളിലിരുന്നു പഠിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു. ഇങ്ങനെ വേർതിരിച്ചതുമൂലം മറ്റു ക്ലാസുകളിലേക്കു കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതില്ലാതാക്കാൻ സാധിച്ചു.
മുൻ സാരഥികൾ
1. കെ.എം.അലക്‌സാണ്ടർ 2. സെബാസ്റ്റ്യൻ മൈക്കിൾ 3. ദേവസ്യ 4. ആനന്ദവല്ലിയമ്മ വി.എൽ. 5. ഫ്രാൻസീസ് 6. ജോസഫ് ടി. 7. പ്രഭാകുമാരി 8. തുളസിയമ്മ കെ.എൽ. 9. സാറാമ്മ സി.പി. 10. ജോസഫ് എ.എക്‌സ്. 11. മേരി കെ.പി. 12. അൽഫോൻസ് എൽ. 13. മേരി പി.ജെ. 14. മേരി ജയിൻ 15. ക്ലൗഡിയ എബ്രഹാം 16. ആനിക്കുട്ടി 17.ജോയി പി വി 18.ഗ്രേസി വി എസ് 19.സുനിത പി സ്റ്റാന്റലി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കായികമേളകളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അതുപോലെ ത െന്നപ്രവൃത്തിപരിചയ മേളയിലും. ഡി.സി.എൽ. സ്‌കോളർഷിപ്പിന് നിരവധികുട്ടികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്. ഓരോ ക്ലാസ്സിനും കൈയ്യെഴുത്തു മാസിക ഉണ്ട്. ഏറ്റവും നല്ല കൈയ്യെഴുത്തു മാസികയ്ക്ക് സമ്മാനം നൽകുന്നു. മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുമായി ചേർന്നു ഒട്ടനവധിപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ഹിന്ദി, സ്‌പോക്ക ഇംഗ്‌ളീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുവാൻ പ്രത്യേകം അധ്യാപകർ. വിവിധതരം മത്സരപ്പരീക്ഷകൾക്ക് കുട്ടികളെ തയ്യാറാക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല 'പ്രൈവറ്റ്' ബസ് സ്റ്റാൻഡിൽ നിന്നും അർത്തുങ്കൽ വഴി പോകുന്ന ആലപ്പുഴ ബസിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം
- 'KSRTC' ബസിൽ, നാഷണൽ ഹൈവേയിൽ, പാതിരപള്ളിയിൽ ഇറങ്ങി ഓട്ടോ മാർഗം 3km സഞ്ചരിച്ചു എത്താം
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34222
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ