കാസർഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി തച്ചങ്ങാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്.

ചരിത്രം

ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ. 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്. അസംബ്ലി ഹാൾ. സെമിനാർ ഹാൾ. ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം. പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ. 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്. അസംബ്ലി ഹാൾ. സെമിനാർ ഹാൾ. ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. സയൻസ് ലാബ് ഡിജിറ്റൽ ലെെബ്രറി & വായനാ മുറി

പ്രവേശനോൽസവം 2025

അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്നപ്രവേശനോത്സവം തച്ചങ്ങാട് സ്കൂളിനും നാടിനും വേറിട്ട അനുഭവമായി. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ ചുവടുകൾക്കൊപ്പം കുട്ടികളും നാട്ടുകാരും ആവേശത്തിൽ ഏറ്റുപാടി ചുവടുകൾ വെച്ചു. ആയിരത്തിൽ എഴുന്നൂറിൽ പരം കുട്ടികളേയും അവരുടെ രക്ഷിതാക്കളയും അധ്യാപകരേയും കൊണ്ട് സ്കൂൾ പരിസരം തിങ്ങി നിറഞ്ഞു. ഈ വർഷം മാത്രം മുന്നൂറിൽ കൂടുതൽ കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ തൊപ്പികൾ ധരിച്ചും ബലൂണുകളും കടലാസ് പൂക്കൾ കയ്യിലേന്തിയും നവാഗതർ പ്രവേശനനോത്സവഗാനത്തിനൊപ്പം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌റ്റാഫ് കൗൺസിലിന്റെ വക നോട്ട്ബുക്ക് വിതരണവും മധുര പലഹാരങ്ങളും നൽകി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ സുകുമാരൻ വി.വി, നാരായണൻ ടി.വി, വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മവ്വൽ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , അജിത ടി.എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ സുരേശൻ. പി.കെ, സ്വാഗതവും ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

ഗ്രാൻമ

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/974525000225&oldid=2958688" എന്ന താളിൽനിന്ന് ശേഖരിച്ചത്