പായിപ്പാട് യു പി എസ് പായിപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പായിപ്പാട് യു പി എസ് പായിപ്പാട് | |
---|---|
വിലാസം | |
പായിപ്പാട് പായിപ്പാട് , പായിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 19 - 07 - 1919 |
വിവരങ്ങൾ | |
ഇമെയിൽ | 35442harippad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35442 (സമേതം) |
യുഡൈസ് കോഡ് | 32110500807 |
വിക്കിഡാറ്റ | Q87478488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 7 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശാ ലക്ഷ്മി. ജി |
പി.ടി.എ. പ്രസിഡണ്ട് | ദീപ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഒരു വശം അച്ചൻ കോവിലാറും മറു വശം പമ്പയാറും കൂടിച്ചേരുന്ന പായിപ്പാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു
ചരിത്രം
ഒരു വശം അച്ചൻകോവിൽ ആറും മറുവശം പുണ്യ നദിയായ പമ്പയും ഉൾകൊള്ളുന്ന സുന്ദരമായ പായിപ്പാട് എന്ന സ്ഥലത്തു 1919-ൽ പായിപ്പാട് യു പി സ്‌കൂൾ ആരംഭിച്ചു. ഇന്ന് ഈ സ്‌കൂളിനോട് തൊട്ടുകിടക്കുന്ന ഗവ. എൽ പി സ്‌കൂളാണ് ആദ്യം തുടങ്ങിയത്. പിന്നീടാണ് വി എം സ്‌കൂൾ എന്ന പേരിൽ യു പി വിഭാഗം തുടങ്ങിയത്. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ ചേർന്ന് നാടിന്റെ അഭിവൃദ്ധി വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മനസിലാക്കി കല്ലമ്പള്ളിൽ ശ്രീമാൻ കൃഷ്ണപിള്ള അവർകളുടെ ദാനമായി നൽകിയ സ്ഥലത്ത് എൽ പി സ്‌കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. ഈ നാട്ടിലെ ആദ്യത്തെ സ്‌കൂൾ ഇതായിരുന്നു. ഈ സ്കൂളിന്റെ കിഴക്ക് വിശാലമായ നെൽവയലുകളാണ്. ഈ നാടിന്റെ അഭിവൃദ്ധിക്കു ഈ വിദ്യാലയം വഴി തെളിച്ചു. വീയപുരം ഗ്രാമപഞ്ചായത്തിലെ ഉന്നതരായ എല്ലാവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പത്ത് സെന്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ പ്രധാനമായും അടച്ചുറപ്പുള്ളതും, ശുദ്ധവായു ലഭിക്കുന്നതുമായ മൂന്ന് ക്ലാസ്മുറികൾ, അതിനോട് ചേർന്ന് പുതിയതായി നിർമ്മിച്ച പാചകപ്പുര , അതിനോട് ചുറ്റപ്പെട്ട് ഓഫീസ്, ലൈബ്രറി റൂം, മുതലയാവ സ്ഥിതി ചെയ്യുന്നു. കൂടാതെ കുട്ടികൾക്ക് കളിക്കാനായി ടെന്നീസ് കോർട്ട്, പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് , ഷീ - ടോയ്ലറ്റ് തുടങ്ങിയവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്||
- നേർക്കാഴ്ച:
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാധാകൃഷ്ണൻ നായർ
- ഗോപാലകൃഷ്ണ കാർണ്ണവർ
- രാമചന്ദ്രൻ നായർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- പായിപ്പാട് സ്ഥിതിചെയ്യുന്നു.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35442
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ