പുറക്കാട് എം.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുറക്കാട് എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
പുറക്കാട് പുറക്കാട് പി.ഒ. , 673522 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | mlpspurakkad@hmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16538 (സമേതം) |
യുഡൈസ് കോഡ് | 32040800603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിക്കോടി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാവൂദ് മുല്ലതുരുത്തിയിൽ |
പി.ടി.എ. പ്രസിഡണ്ട് | റഫീക്ക് പി |
എം.പി.ടി.എ. പ്രസിഡണ്ട് | തെൻസീറ |
അവസാനം തിരുത്തിയത് | |
22-10-2024 | Schoolwikihelpdesk |
................................
ചരിത്രം
തിക്കോടി ഗ്രാമപഞ്ചായത്തിലെ 8ാം വാർഡിൽ കൊപ്പരക്കണ്ടത്തിലാണ് പുറക്കാട് എം,എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തിക്കോടി ഗ്രാമപഞ്ചായത്തിന് കിഴക്കോട്ട് തിക്കോടി മുചുകുന്ന് റോഡിൽ തിക്കോടിയിൽ നിന്നും 2 21/2 കിലോമീറ്ററും മുചുകുന്നിൽ നിന്നും 4 കിലോമീറ്റർ ദൂരെയുമാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആയിരത്തി തൊള്ളായിരമാണ്ടിന് ശേഷം വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ചില വിദ്യാഭ്യാസ തൽപ്പരർ മുന്നോട്ട് വന്നു. ഏകദേശം 1924 ൽ പുറക്കാടിൻറെ ഹൃദയഭാഗമായ കൊപ്പരക്കണ്ടത്തിൽ പുറക്കാട് മാപ്പിള എൽ.പി.സ്കൂൾ എന്ന പേരിൽ ഒരു സ്ഥാപനം ഉയർന്നു വന്നു. അകാലത്തിൽ അന്തരിച്ച മുല്ലതുരുത്തി കുഞ്ഞബ്ദുള്ള എന്ന വിദ്യാഭ്യാസ പ്രവർത്തകൻ ആയിരുന്നു ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. ഓലമേഞ്ഞ കെട്ടിടത്തിൽ ഓത്തു പുരയോട് ചേർന്നതായിരുന്നു ഈ വിദ്യാലയം മുചുകുന്ന് കിടഞ്ഞിക്കുന്ന് പ്രേദശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള ഒരു കേന്ദ്രമായിരുന്നു ഇത്. സ്ഥാപകൻ മുല്ലതുരുത്തി കുഞ്ഞബ്ദുള്ളയുടെ പ്രേരണയിൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂളിൽ നിന്നും രാജി വെച്ചു വന്ന ശ്രീ.പുളിഞ്ഞോളി രാമൻ നായർ ഈ വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി. ആദ്യകാലങ്ങളിൽ 1ാം തരം മുതൽ 5ആം തരം വരെ ക്ലാസുണ്ടായിരുന്നു. ശ്രീ.കുഞ്ഞബ്ദുള്ളയുടെ മരണശേഷം മുല്ലതുരുത്തി കുഞ്ഞിമൊയ്തു ഹാജി ഈ വിദ്യാലയത്തിൻറെ മാനേജരായി. പുറക്കാടിൻറെയും സമീപ പ്രദേശങ്ങളിലെയും മുസ്ലീം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമായിരുന്നു. ഈ വിദ്യാലയം. ശ്രീ.എം.കുഞ്ഞികൃഷ്ണൻ മാസ്റ്റർ,ശ്രീ.ഇ കുമാരൻ മാസ്റ്റർ, ശ്രീമതി ഇ.ദേവിടീച്ചർ, രത്ന്നമ്മ ടീച്ചർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.എം.കുഞ്ഞികൃഷ്ണൻ മാസ്റ്റർ
- ശ്രീ.ഇ കുമാരൻ മാസ്റ്റർ
- ശ്രീമതി ഇ.ദേവിടീച്ചർ
- രത്നമ്മ ടീച്ചർ
- കെ.കെ.അബൂബക്കർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിക്കോടി നിന്ന് 2.5 കി.മി അകലത്തിൽ സ്ഥിതി ചെയ്യുന്നു
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16538
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ