എം എൽ പി എസ് ചേരാപുരം സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(MLPS CHERAPURAM SOUTH എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ പള്ളിയത്ത് എന്ന സ്ഥലത്തുള്ള

ഒരു എയ്ഡഡ് വിദ്യാലയമാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ.

എം എൽ പി എസ് ചേരാപുരം സൗത്ത്
പ്രമാണം:000111000.jpg
വിലാസം
പള്ളിയത്ത്

പള്ളിയത്ത്
,
പൂളക്കൂൽ പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽcherapuramsouthmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16434 (സമേതം)
യുഡൈസ് കോഡ്32040700412
വിക്കിഡാറ്റQ64551971
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംവേളം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ73
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദേഷ്മ. കെ
പി.ടി.എ. പ്രസിഡണ്ട്രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അഖില
അവസാനം തിരുത്തിയത്
11-02-202216434-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചേരാപുരം സൗത്ത് എം എൽ പി സ്കൂൾ

വേളം പഞ്ചായത്തിലെ തീക്കുനി - ഗുളികപ്പുഴ റൂട്ടിൽ പള്ളിയത്ത് അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ. 1942 ലാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത്. പൂതയിൽ  കൃഷ്ണക്കുറുപ്പ് എന്നയാളാണ് കൊമ്മോടി മൊയ്‌തീൻ എന്നയാളിൽ നിന്നും സ്ഥലം വാങ്ങി ഇവിടെ സ്കൂൾ സ്ഥാപിച്ചത്. ആ അവസരത്തിൽ അദ്ദേഹം  ആയഞ്ചേരി ദേവിവിലാസം എൽ.പി സ്കൂളിന്റെ മാനേജരും ആയിരുന്നു. ആദ്യകാലത്ത് മുസ്ലിം കുട്ടികളെ മാത്രം ചേർത്തിരുന്ന ഈ സ്കൂളിൽ  1955 ലാണ് എല്ലാ വിഭാഗം കുട്ടികളേയും ചേർക്കാൻ തുടങ്ങിയത്.

1942 നു മുമ്പ് ഈ മുസ്ലിം സ്കൂൾ പറമ്പത്ത് താഴെ കുനി എന്ന സ്ഥലത്ത് ശ്രീ കോക്കാളം കണ്ടി കുഞ്ഞി രാമുണ്ണി കുറുപ്പ് എന്നയാളുടെ മാനേജ്മെന്റിൽ ആയിരുന്നു. അവിടെ പറമ്പത്ത് അമ്മദ് മുസലിയാർ എന്നയാളുടെ നേതൃത്വത്തിൽ ഓത്തു പഠനവും സ്കൂൾ പഠനവും ആയിട്ടാണ് പ്രവർത്തിച്ചുവന്നത്. അതിനാൽ മുസ്ലിം കുട്ടികൾക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.

അതേ അവസരത്തിൽ തന്നെ ഹിന്ദുക്കളായ കുട്ടികൾക്ക് പഠിക്കുന്നതിനായി ഈ പ്രദേശത്ത് മറ്റ് രണ്ട് സ്കൂളുകളും പ്രവർത്തിച്ചു വന്നിരുന്നു. ഒന്ന് ആക്കി പറമ്പത്ത്  എന്ന സ്ഥലത്ത് അനന്ത ക്കു റുപ്പ് എന്നയാളുടെ മാനേജ്മെന്റിൽ ഒരു ബോയ്സ് സ്കൂളും മറ്റൊന്ന് പെൺകുട്ടികൾക്കായി നേറ്റിയത്ത് അപ്പ ക്കുറുപ്പ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒതയോത്ത് എന്ന സ്ഥലത്ത് ഒരു ബോർഡ് സ്കൂളും ആയിരുന്നു അവ. പിന്നീട് ഈ രണ്ടു സ്കൂളുകളും പ്രവർത്തിക്കാതിരുന്ന സാഹചര്യത്തിൽ ഹിന്ദുക്കളായ കുട്ടികൾക്ക് തൊട്ടടുത്ത പ്രദേശമായ പൂളക്കൂലിൽ സ്ഥിതിചെയ്യുന്ന ബോർഡ് സ്കൂൾ ആയിരുന്നു ഏക ആശ്രയം.

ഇന്നത്തെ ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ജ: തൂണിലാണ്ടി അബ്ദുല്ല മാസ്റ്റർ എന്നയാളായിരുന്നു. അതിനു ശേഷം സഹ അധ്യാപകരായിരുന്ന ജ: ചാലിയേടത്ത് സൂപ്പി മാസ്റ്റർ, ശ്രീ. വെള്ളറംകോട്ട് കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, ശ്രീമതി. കെ. എം. മാതടീച്ചർ എന്നിവരും ഹെഡ്മാസ്റ്റർ മാരായി പ്രവർത്തിച്ചു വന്നു. പിന്നീട് 1986 മുതൽ ശ്രീ. കെ. കെ. ഗോവിന്ദൻകുട്ടി മാസ്റ്ററാണ് ഹെഡ്മാസ്റ്ററായി  തുടരുന്നത്. ഈ പ്രദേശത്തെ പ്രായംചെന്ന ശ്രീ. ഒതയോത്ത് കൃഷ്ണക്കുറുപ്പ് മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1993 -ൽ അന്നത്തെ മാനേജരായ കൃഷ്ണക്കുറുപ്പ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മകൻ ഭാസ്കരൻ നമ്പ്യാരാണ് മാനേജരായി തുടരുന്നത്.

2003-04 വർഷത്തിൽ വേളം പഞ്ചായത്തിൽ എൽ എസ് എസ് കിട്ടിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ അരുൺ എം. ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. പി ടി എ യുടെ സഹകരണത്തോടെ  മാതൃഭൂമി ദിനപത്രം വരുത്തുന്നുണ്ട്. സ്കൂൾ യൂണിഫോം, സഞ്ചയിക പദ്ധതി എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. ഈ  സ്കൂളിന്റെ പുരോഗതിക്കായി അധ്യാപകരും, നാട്ടുകാരും, പി ടി എ കമ്മിറ്റി അംഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ അധ്യാപകർ

ഗോവിന്ദൻകുട്ടി മാസ്റ്റർ

ഹരിദാസൻ.എം

സലില ടീച്ചർ

വസന്ത ടീച്ചർ

ചന്ദ്രൻ.വി. പി

ഇബ്രാഹിം മാസ്റ്റർ.പി

പ്രഭാകരൻ മാസ്റ്റർ. ഇ

വേണുഗോപാലൻ മാസ്റ്റർ

ഗീത ടീച്ചർ. എൻ

ബാലകൃഷ്ണൻ. കെ

ബാബു.കെ.ടി

രാധാകൃഷ്ണൻ. എം.കെ

ഗോപിനാഥൻ. ഒ

രാഘവൻ.കെ

ശാന്ത ടീച്ചർ.കെ

ഷീല ടീച്ചർ. ടി. കെ

പ്രശാന്ത്. പി. ജി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}