മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(MEPPAYUR EAST L.P SCHOOL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ
വിലാസം
മേപ്പയൂർ

മേപ്പയൂർ പി.ഒ.
,
673524
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2675385
ഇമെയിൽmelps.meppayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16520 (സമേതം)
യുഡൈസ് കോഡ്32040800305
വിക്കിഡാറ്റQ64551209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംമേപ്പയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ പി
പി.ടി.എ. പ്രസിഡണ്ട്ശ്രീജിഷ് പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബനില പി
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സാമാന്യ ജനതയ്ക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പെൺകുട്ടികൾക്കായി,മേപ്പയ്യൂർ പഞ്ചായത്തിലെമേപ്പയൂർ-പന്നിമുക്ക് റോഡിൽ കളരിക്കണ്ടിമുക്കിൽ നങ്ങനോത്ത് പറമ്പിൽ ആരംഭിച്ച പെൺപള്ളിക്കൂടമാണ് ഇന്നത്തെ മേപ്പയൂർ ഈസ്റ്റ് എൽ പി സ്കൂൾ .

രേഖകളുള്ള ചരിത്രം ആരംഭിക്കുന്നത് 1914 ലാണ് .മേപ്പയൂർ ഈസ്റ്റ് എലിമെന്ററി സ്കൂളിന് ആ വർഷം സർക്കാർ അംഗീകാരം ലഭിച്ചു.തെക്കുമ്പാട്ട് ഗോപാലൻ നായർ ആരംഭിച്ച വിദ്യാലയത്തിൽ യശ:ശരീരനായ ചാലിൽ കിഴക്കയിൽ അനന്തൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു. ആരംഭകാലം മുതൽ തന്നെ വിദൂരദേശങ്ങളിൽ നിന്നെത്തി ,വിദ്യാഭ്യാസം ചെയ്തു പോന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു

    സ്വാതന്ത്ര്യസമരം തീവ്രമായി നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ അധ്യാപകരിൽ പലരും സ്വാതന്ത്ര്യഭടന്മാർക് ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങൾ ചെയ്തുപോന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.പ്രത്യക്ഷ  സമരത്തിനിറങ്ങിയ ശ്രീ പി കെ ഗോപാലൻ മാസ്റ്റർക്ക് പിരിഞ്ഞുപോകേണ്ടി വന്നത് വിദ്യാലയത്തിന്റെ സ്വാതന്ത്രസമര ദുരന്തകഥകളിൽ ഒന്നു മാത്രം

                   1954 മുതൽ കാൽ നൂറ്റാണ്ടു കാലം മാനേജരും ഹെഡ് മാസ്റ്ററുമായ് പ്രവർത്തിച്ച ശ്രീ ടി കെ കുഞ്ഞികൃഷ്ണൻ നായരുടെ പ്രവർത്തനങ്ങൾ ഇന്നും മാർഗ്ഗദർശനമേകുന്നു. 1979 മുതൽ 1982 വരെ ശ്രീമതി പി കെ ലക്ഷ്മി ടീച്ചറും തുടർന്ന് 1991 വരെ ശ്രീമതി ടി മീനാക്ഷി ടീച്ചറും ,1999 വരെ ടി കെ ബാലകൃഷ്ണൻ മാസ്റ്ററും 2005 വരെ ടി രാജൻ മാസ്റ്ററും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നു.

                  കഴിഞ്ഞ 106 വര്ഷത്തിനിടെ,സമൂഹത്തിന്റെ വിവിധതുറകളിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധിയായ ശിഷ്യഗണങ്ങളാണ് വിദ്യാലയത്തിന്റെ സമ്പത്ത്.തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ-പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തി വരുന്നു. എൽ എസ് എസ് പരീക്ഷകളിലും മികച്ച വിജയം നിലനിർത്തി പോരാൻ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.എല്ലാ ക്ലാസ്സുകളിലെയും മികച്ച കുട്ടികൾക്ക് സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളുടെ പേരിൽ എന്ഡോമെന്റുകൾ എല്ലാ വർഷവും നൽകി വരാറുണ്ട്.

                   2021 -22 അധ്യയനവർഷത്തിൽ 62 കുട്ടികളും 4 അധ്യാപകരുമുള്ള വിദ്യാലയത്തിൽ 2010 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.ഇപ്പോൾ ഇത് എൽ കെ ജി ,,യു കെ ജി എന്നിങ്ങനെ തരം തിരിക്കപ്പെട്ടു.നൃത്തകല ,ചിത്രരചന,കരാട്ടെ ക്ലാസ്സുകളും നടത്തി വരുന്നു.15 അംഗങ്ങളുള്ള പി ടി എ യും ,11 അംഗങ്ങളുള്ള എം പി ടി എ യും 9 അംഗങ്ങളുള്ള എസ്‌ എസ് ജി യുമുള്ള വിദ്യാലയത്തിൽ കെ പി ബീന ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ ചിത്രങ്ങളിലൂടെ ...

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മേപ്പയ്യൂർ പന്നിമുക്ക് റൂട്ടിൽ കളരിക്കണ്ടി മുക്കിൽ സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.