മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(MANYA GURU U P S KARIVELLUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ
,
കരിവെള്ളൂർ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ04985 263600
ഇമെയിൽhmmgup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13955 (സമേതം)
യുഡൈസ് കോഡ്32021200508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺ കെ
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ M
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന ടി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉത്തര മലബാറിലെ ആദ്യത്തെ വിദ്യാലയം.1884 ൽ ശ്രീ.കടിഞ്ഞിയിൽ കേളു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി. കരിവെള്ളൂരിലെയും അയൽ ഗ്രാമങ്ങളിലേയും കുട്ടികൾ പഠിച്ചു. ജാതി മത ഭേദമന്യേ വിദ്യ അഭ്യസിക്കാൻ അവസരമുണ്ടായിരുന്നു. ഉയർന്ന നിലവാരവും വിജയശതമാനവും പരിഗണിച്ച് ' റിസൽട്ട് സ്കൂൾ' ആയി പ്രഖ്യാപിക്കപ്പെട്ടു.സ്കൂൾ സ്ഥാപിക്കുക വഴി കരിവെള്ളൂരിൻ്റെ വിദ്യാഭ്യാസ സാംസ്ക്കാരിക ചരിത്രത്തിലെ ദീപസ്തംഭമായിത്തീർന്ന ശ്രീ.കേളു എഴുത്തച്ഛനെ 'മാന്യ ഗുരു 'എന്ന പദവി നൽകി ചിറക്കൽ കോവിലകം ആദരിച്ചു.

കടിഞ്ഞിയിൽ സ്കൂൾ അങ്ങനെ മാന്യ ഗുരു സ്കൂൾ ആയി മാറി.പ്രഗത്ഭമതികളായ ഒട്ടേറെ പ്രതിഭകൾ ഈ വിദ്യാലയത്തിൻ്റെ സന്തതികളായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

12 ക്ലാസ് മുറികൾ,ഓഫീസ്റൂം,സ്റ്റാഫ്റൂം,കന്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,സെമിനാർ ഹാൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനുണ്ട്.യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സുണ്ട്. ഹരിതാഭമായ വിദ്യാലയ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ,കളരി,എയ്റോബിക്സ്,കരാട്ടെ,നീന്തൽ,ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.ജെ.ആർ.സി,സ്കൗട്ട് എന്നീ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.എൽ.എസ്.എസ്,യു.എസ്.എസ്,അബാക്കസ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map