കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
(Kasargode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ്ഡിഇഒ കാസർഗോഡ്ഡിഇഒ കാഞ്ഞങ്ങാട്കൈറ്റ് ജില്ലാ ഓഫീസ്
കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 268
യു.പി.സ്കൂൾ 159
ഹൈസ്കൂൾ 126
ഹയർസെക്കണ്ടറി സ്കൂൾ 66
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 21
ടി.ടി.ഐ 3
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 2
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ
ഐ.സി.എസ്.സി സ്കൂൾ


സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസർകോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.



അനന്തപുരം ക്ഷേത്രം ---- കാസർകോട് നിന്നും എട്ട് കിലോമീറ്റർമാറി കിൻഫ്ര പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തിൽ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോൾ മുതൽ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.


ബേളാ ചർച്ച്-----പ്രസിദ്ധമായ ബേളാ ചർച്ച് . കൊങ്ങിണി ഭാഷയിൽ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.



"https://schoolwiki.in/index.php?title=കാസർഗോഡ്&oldid=2460840" എന്ന താളിൽനിന്ന് ശേഖരിച്ചത്