ഐ എച്ച് ഇ പി ഗവൺമെന്റ് യൂ പി സ്കൂൾ മൂലമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ എച്ച് ഇ പി ഗവൺമെന്റ് യൂ പി സ്കൂൾ മൂലമറ്റം | |
---|---|
![]() | |
വിലാസം | |
മൂലമറ്റം മൂലമറ്റം പി.ഒ. , ഇടുക്കി ജില്ല 685589 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1965 |
വിവരങ്ങൾ | |
ഇമെയിൽ | ihepgovtups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29206 (സമേതം) |
യുഡൈസ് കോഡ് | 32090200102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സാംസൺ സാമുവേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റാണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
ഇടുക്കിജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ അറക്കുളം ഉപജില്ലയിൽ പെട്ടതുംഅറക്കുളം ഗ്രാമപഞ്ചായത്തിലെ 11 വാർഡായ മൂലമറ്റം കെ എസ് ഈ ബി കോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നതാണ് IHEP GOVT UPS .പശ്ചിമഘട്ടമലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മൂലമറ്റ വർഷങ്ങൾക്കുമുൻപ് മലയരയ, ഊരാളി തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ഈ പ്രദേശം . വനനിബിഢമായി കിടന്ന ഈ സ്ഥലത്തു 1964 -65 കാലഘട്ടത്തിൽ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ ഭാഗമായി മൂലമാറ്റോംനിർമാണവുമായി ബന്ധപെട്ടു തദ്ദേശീയരല്ലാത്ത അനേകം ജനങ്ങൾ ഈ ഗ്രാമപ്രദേശത്തു എത്തിച്ചേരുകയും കുടുംബമായി താമസിക്കാൻ നിർബന്ധിതരാവുകയും ചെയ്തു . തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യസം നൽകുന്നതിന് ഒരു സ്കൂൾ തുടങ്ങണമെന്ന് തൊഴിലാളികൾ ആഗ്രഹിക്കുകയും തൽഫലമായി കെ എസ് ഈ ബി ഉന്നതാധികാരികൾ മുൻകയ്യെടുത്തു കെട്ടിടത്തിനും മറ്റുഭൗതികസാഹചര്യങ്ങൾക്കും സ്ഥലം അനുവദിക്കുകയും കെട്ടിടനിർമാണം കെ എസ് ഈ ബി ഏറ്റെടുത്തു നിർമ്മിച്ചുനൽകുകയും ചെയ്തു. അങ്ങനെ ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ കുട്ടികളേയും തദ്ദേശസീയവാസികളായ കുട്ടികളേയും ഉൾപ്പെടുത്തി 1966 -67 അധ്യനവർഷത്തില് 1 മുതൽ 4 വരെ ക്ലാസുകളിലായി 166 കുട്ടികളുമായി ആദ്യ ബാച്ച് വിദ്യാലയത്തിൽ ആരംഭിച്ചു. ശ്രീ നാരായണൻ മാഷായിരുന്നു പ്രധാനാധ്യാപകൻ . മറ്റധ്യാപകർ സാറാമ്മ ടീച്ചർ ,മണി ടീച്ചർ ഭാസ്കരൻ മാഷ് .തുടർന്ന് ധാരാളം കുട്ടികൾ സ്കൂളിലെത്തുകയും സ്കൂളിനെ അപ്ഗ്രേഡ് ചെയ്യാൻ പേരെന്റ്സും അധ്യാപകരും ഒരുപോലെ പ്രവർത്തിച്ചതിന്റെ ഫലമായി 1971 -72 അധ്യയനവർഷം Lp സ്കൂൾ UP സ്കൂൾ ആക്കാൻ സാധിച്ചു. സ്കൂളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അധ്യാപരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി കല കായിക വിദ്യാഭ്യസപരമായി കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചു. ജലന്തർ സിറ്റി, ചേറാടി, കണിക്കൽ, പുത്തേട് ആശ്രമം എന്നീ മലയോരപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും AKG കോളനിയിൽ നിന്നുള്ള കുട്ടികളും പട്ടികവർഗ വകുപ്പിന്റെ കീഴിൽ മൂലമറ്റത്തുള്ള GIRLS ഹോസ്റ്റലിലെകുട്ടികളുമാണ് ഇപ്പോള് വിദ്യാലയത്തിലുള്ളത് . ഏകദേശം 909% വിദ്യാർത്ഥികളും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലുള്ളവരാണ് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മേഖലകളിലെ കുട്ടികളാണ് ഭൂരിഭാഗവും . എങ്കിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. വിവിധ സ്കോളർഷിപ്പുകൾ നേടുന്നു .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്
- പ്ലേ ഗ്രൗണ്ട്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ്‌റൂം
- സ്പോർട്സ് റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- ഐ ഇ ഡി റൂം
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.

== ഗാലറി == പ്രവർത്തന ചിത്രങ്ങൾ



ന്ദ്രദിന ക്വിസ് വിജയികൾ





DIGITAL POOKKALLAM 4










== മുൻ

==










ഉല്ലാസഗണിതം ഉദ്‌ഘാടനം[[പ്രമാണം:ഉല്ലാസഗണിതം std

1.][പ്രമാണം:നൈതികം group work.jpg|thumb|നൈതികം group work]]
























സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29206
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ