ഗവ:മോഡൽഎൽ പി ജി എസ്സ് തടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt: Model L. P. G. S. Thadiyoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:മോഡൽഎൽ പി ജി എസ്സ് തടിയൂർ
വിലാസം
തടിയൂർ

തടിയൂർ
,
തടിയൂർ പി.ഒ.
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽgmlpsthadiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37608 (സമേതം)
യുഡൈസ് കോഡ്32120601521
വിക്കിഡാറ്റQ87594989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ എ.ആർ
പി.ടി.എ. പ്രസിഡണ്ട്ജോബി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി ര൯ജിത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



  • ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

1101 ഇടവം 11ാം തീയതി [1926 പ്രവർത്തനംആരംഭിച്ച വിദ്യാലയമാണ് ഗവ.മോഡൽ എൽ.പി.എസ്.തടിയൂ൪.1975 കാലഘട്ടത്തിൽ പ്രവർത്തന മികവിന് അംഗീകാരമെന്ന നിലയിൽ മോഡൽ സ്കൂളായി ഉയ൪ത്തപ്പെട്ടു.തിരുവല്ല-റാന്നി മെയി൯ റോഡിന് സമീപം ഓരേക്കറോളം വിസ്തൃതിയിലുള്ള സഥലത്താണ് ഈ സ്കൂൾ സഥിതി ചെയ്യുന്നത്.വർഷം തോറും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഓരു വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ 4ാം ക്ളാസ് വരെ 100 ൽ അധികം കുട്ടികൾ വിദ്യ അഭൃസിച്ചു വരുന്നു. കലാ-കായിക രംഗങളിലും അക്കാദമിക രംഗങ്ങളിലും മികവ് പുല൪ത്തുന്ന കുട്ടികളാണ് ഞങ്ങൾക്കുള്ളത്. എൽ.എസ് .എസ് സ്‌കോളർഷിപ്പ് എല്ലാ വർഷങ്ങളിലും ഒന്നിലധികം കുട്ടികൾ അർഹത നേടാറുണ്ട് .കുട്ടികൾക്ക് കഥകളി പഠിക്കുന്നതിനുള്ള സൗകരൃവും ഈവിദൃാലയത്തിൽ ഉണ്ട്. അക്കാദമിക രംഗങ്ങളിൽ കുട്ടികളെ മു൯പന്തിയിൽ കൊണ്ടു വരുന്നതിനായി ഓരോ അധ്യാപകരുടേയും ശ്രദ്ധ ലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

 ==ഭൗതികസാഹചര്യങ്ങൾ ==


സ്കൂളിന് സ്വന്തമായി ഒരു കെട്ടിടമുണ്ട്. ഓഫീസ് റൂം ഉൾപ്പടെ ആറ് മുറികളുണ്ട്. ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളും പ്രീ-പ്രൈമറി ക്ലാസ്സും നടന്നു വരുന്നു. ക്ലാസ് മുറികളും വരാന്തയും ടൈൽ ഇട്ട് ഭംഗിയായിട്ടുണ്ട്. എല്ലാ മുറികലും സീലിംഗ് ഇട്ടതും, ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതുമാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു അടുക്കളയുണ്ട്. ഇവിടെ എൽ പി ജി യാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. സ്കൂൾ വളപ്പിലുള്ളതും കമ്പിവല ഇട്ട് സംരക്ഷിതവുമാക്കിയ കിണറിൽ നിന്നുമാണ് ഭക്ഷണം പാകം ചെയ്യുന്നതിന് മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളം പമ്പ് ചെയ്ത് എടുക്കുന്നത്. കുടിവെള്ളത്തിന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഫിൽറ്റർ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്. ആവശ്യത്തിന് യൂറിനലുകളും ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം ശുചിമുറി സൗകര്യവും ഇവിടെയുണ്ട്. കുട്ടികൾക്ക് കളിക്കുന്നത് കളിസ്ഥലം ഉണ്ട്. പരിസരം വിവിധതരം പൂച്ചെടികൾ നട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന് ഗേറ്റും ഭാഗികമായി ചുറ്റിമതിലും ഉണ്ട്. ഇവയെല്ലാം തന്നെ സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. ഈ വിദ്യാലയത്തിൽ 2021- 22അധ്യായന വർഷം 74 കുട്ടികൾ പഠിക്കുന്നു. കൂടാതെ പ്രീ-പ്രൈമറിയിൽ കുട്ടികളും ഉണ്ട്. കുട്ടികളുടെ പഠനത്തെ ആധുനികവത്ക്കരിക്കുന്നതിൻറെ ഭാഗമായി ലാപ്ടോപ്പ്, പ്രൊജക്ടർ, ടി വി എന്നിവ അധ്യാപകർ ഉപയോഗിക്കുന്നു. ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രഥമാധ്യാപകർ ഉൾപ്പടെ നാല് അധ്യാപകർ ഇവിടെയുണ്ട്. പ്രീ-പ്രൈമറി ക്ലാസ് എടുക്കുന്നതിന് പരിശീലനം നേടിയ ഒരു അധ്യാപികയും ആയയും ഉണ്ട്. സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ഒരു പി റ്റി സി എം ഉം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു കുക്കും ഈ സ്കൂളിൽ ജോലി ചെയ്ത് വരുന്നു.

മികവുകൾ

  • ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു. കൂടാതെ ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
  • ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു.
  • കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് ഓരോ ചോദ്യം നൽകുകയും ശരി ഉത്തരം കണ്ടെത്തുന്നവർക്ക് അസംബ്ലിയിൽ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുകയും ചെയ്തു. ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്ത് ഓരോ കുട്ടിയും വ്യക്തിഗതമായി ഒരു " പൊതു വിജ്ഞാന കോശം" തയ്യാറാക്കി. അതിൽ ഇപ്പോഴും കൂട്ടി ചേർക്കലുകൾ നടത്തി വരുന്നു.
  • കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തി വന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും ഉച്ചാരണശുദ്ധി വർദ്ധിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ് അസംബ്ലി വളരെയധികം സഹായകമായി.
  • കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്തു. സ്കൂൾ വളപ്പിൽ ഒരു ജൈവ പച്ചക്കറി തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചു. കുട്ടികളുടെ വീടുകളിലും ജൈവ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിനായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. സ്കൂളിൽ കൃഷിചെയ്ത വിഷരഹിത പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

മുൻസാരഥികൾ

കൃമ.നം പേര് കാലയളവ്
1 ഷൈലജ 2000-2003
2 അസിത 2003-2007
3 അന്നമ്മ 2007-2008
4 വിലാസിനി 2008-2013
5 ഗിരിജാദേവി 2013-2015
6 ഇന്ദിരാകുമാരി 2015-2016
7 സുമാകുമാരി 2016-2020

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാ ദിനം
  • ചാന്ദ്രദിനം
  • സ്വാതന്ത്ര്യ ദിനം
  • റിപ്പബ്ലിക് ദിനം
  • ഗാന്ധി ജയന്തി
  • അധ്യാപക ദിനം
  • ശിശു ദിനം ഉൾപ്പെടെ എല്ലാം ദിനങ്ങളും നടത്തുന്നു

അധ്യാപകർ

കൃമ.നം പേര് നിയമന പേര്
1 സുമ എ .ആർ എച്ച്.എം
2 മഞ്ജു ജി എൽ പി എസ്.റ്റി
3 സാംലി കെ സാമുവൽ എൽ.പി.എസ്.റ്റി
4 രഞ്ജിത നായർ ആർ എൽ.പി.എസ്.റ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ക്ലാസ്സ് മാഗസിൻപഠന പ്രവർത്തനങ്ങൾക്കു പുറമേ കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം. കലോത്സവങ്ങളിൽ കലാപ്രതിഭകളെ സബ് ജില്ലാ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിച്ചു. കഥകളി ക്ലാസ്സ് ,നൃത്ത പരിശീലനം കരകൗശല ഉല്പന്നങ്ങൾ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സുകൾ നൽകുന്നു. കൃഷിയെ പരിപോക്ഷിപ്പിക്കുവാനായി സ്കൂളിൽ പച്ചക്കറി തോട്ടം കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു വരുന്നു. കുട്ടികൾക്കായി കാഞ്ഞീറ്റു കര ഹെൽത്തു സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തുന്നു.

ക്ളബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റാന്നിയിൽ നിന്നും 11 കിലോമീറ്റർ തിരുവല്ല റൂട്ടിലാണ് ഈ സ്കൂൾ ഉള്ളത്. തിരുവല്ലായിൽ നിന്നും 20 കിലോമീറ്റർ കിഴക്ക് മാറി റാന്നി റൂട്ടിൽ സ്ഥിതി ചെയ്യുന്നു

Map