ഗവ. എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L P S Mullikulangara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ തെക്കേക്കര പഞ്ചായത്തിൽ മുള്ളികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് വിദ്യാലയം ആണ്. 1907 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആദ്യ സമയത്ത് കുറ്റിയിൽ സ്കൂൾ, നടയിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു

ഗവ. എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര
വിലാസം
മുള്ളിക്കുളങ്ങര

ജി.ൽ.പി.എസ് പല്ലാരിമംഗലം പി.ഒ മാവേലിക്കര
,
പല്ലാരിമംഗലം പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം18 - 02 - 1907
വിവരങ്ങൾ
ഫോൺ0479 2301117
ഇമെയിൽglpsmullikulangara2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്36267 (സമേതം)
യുഡൈസ് കോഡ്32110701103
വിക്കിഡാറ്റQ874789881
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കെ പാപ്പച്ചൻ
പി.ടി.എ. പ്രസിഡണ്ട്വർഗീസ് ടി വൈ
എം.പി.ടി.എ. പ്രസിഡണ്ട്ലിസി രാജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ 18-ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുള്ളികുളങ്ങര ദേവി ക്ഷേത്രത്തിനു 200 മീറ്റർ കിഴക്ക് മാറി മാവേലിക്കര -പുന്നമൂട് -കുറത്തികാട് റോഡരുകിലാണ് സ്കൂളിന്റെ സ്ഥാനം. 1907 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. ക്ഷേത്ര ഗ്രാമം ആയ മുള്ളികുളങ്ങരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു പരിഹാരം കാണാനായി നാട്ടു പ്രമാണി മാരായിരുന്ന വരിക്കോലിൽ കുടുബംഗങ്ങൾ ദിവാനെ ചെന്ന് കണ്ടു സങ്കടം ഉണർത്തിക്കുകയും മഹാരാജാവിന്റെ അനുമതിയോടെ വരിക്കോലിൽ കുടുംബ വക പുരയിടത്തിൽ സ്കൂൾ സ്ഥാപിച്ചു എന്നുമാണ് ചരിത്രം. ആദ്യ സമയത്ത് കുറ്റിയിൽ സ്കൂൾ, നടയിൽ സ്കൂൾ എന്നും മറ്റുമാണ് അറിയപ്പെട്ടിരുന്നത്. ആദ്യ കാലത്ത് നാലാം സ്റ്റാൻഡേർഡ് മാത്രം ഉണ്ടായിരുന്ന സ്കൂൾ ഏകദേശം 35 വർഷങ്ങൾക്കു ശേഷം അഞ്ചാം സ്റ്റാൻഡേർഡും നിലവിൽ വന്നു

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറിയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ പ്രവൃത്തിക്കുന്ന ക്ലാസ് മുറികളും ഒരു ഓഫിസ് റൂമും, ഒരു പാചക പുരയും, ഡൈനിംഗ് ഹാളും ചേരുന്നതാണ് സ്കൂളിലെ കെട്ടിടങ്ങൾ.രണ്ടു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമികളും നിരവധി ലാപ്ടോ പ്പുകളും, ഡെസ്ക് ടോപ്പുകളും, മൂവാബിൾ പ്രൊജക്ടറുകളും കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. പ്ലേ ഗാർഡൻ, സ്കൂൾ പാർക്കിലെ സജ്ജീകരണങ്ങൾ എന്നിവ കുട്ടികളുടെ കായിക വിനോദത്തിനും ഉപയോഗിക്കുന്നു. ഹെഡ് മിസ്ട്രെസ് ഉൾപ്പെടെ അഞ്ചു അധ്യാപകരും, ഒരു പി. റ്റി. സി. എം, പാചക തൊഴിലാളി എന്നിവർ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • മുൻ സാരഥികൾ
  • ശ്രീ. കേശവൻ പിള്ള
  • ശ്രീമതി. കുട്ടിയമ്മ
  • ശ്രീ. നാരായണ പിള്ള
  • ശ്രീമതി. അംബികാമ്മ
  • ശ്രീ. കുട്ടൻ മാരാർ
  • ശ്രീ. ചെല്ലപ്പൻ പിള്ള
  • ശ്രീ. ശ്രീധരൻ പിള്ള
  • ശ്രീ. എം. ഫിലിപ്പ്
  • ശ്രീ. പരമേശ്വരൻ പിള്ള
  • ശ്രീ. കെ. എൻ നാരായണൻ നമ്പൂതിരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേരളത്തിലെ കഥാപ്രസംഗ രംഗത്ത് ഇതിഹാസം രചിച്ച കാഥിക രത്നം ശ്രീ. എസ്. എസ് ഉണ്ണിത്താൻ, കാഥികൻ മാവേലിക്കര കൃഷ്ണ കുമാർ, കർഷക ശ്രീ അവാർഡ് ജേതാവ് ശ്രീ. കെ. എൻ. നാരായണൻ നമ്പൂതിരി, പ്രശസ്ത ചിത്രകാരൻ കെ. ഇ കുര്യൻ, പ്രശസ്ത മജീക്ഷ്യൻ മെർലിൻ അവാർഡ് ജേതാവുമായ മജീഷ്യൻ സാമ്രാജ് എന്നിവർ ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർഥികളിൽ ചിലരാണ് ആണ്

വഴികാട്ടി

മാവേലിക്കര -പുന്നമൂട് -കുറത്തികാട് റോഡരുകിൽ മുള്ളികുളങ്ങര ദേവി ക്ഷേത്രത്തിനു 200 മീറ്റർ കിഴക്ക് മാറി ആണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്

Map