ഗവ. എൽ .പി. എസ്.കുന്നന്താനം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. S. Kunnamthanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ .പി. എസ്.കുന്നന്താനം
37505 1.jpg
വിലാസം
കുന്നന്താനം

കുന്നന്താനം
,
കുന്നന്താനം പി.ഒ.
,
689581
സ്ഥാപിതം20 - 6 - 1913
വിവരങ്ങൾ
ഇമെയിൽglpskunnamthanam2019@gmail.com
കോഡുകൾ
സ്കൂൾ കോഡ്37505 (സമേതം)
യുഡൈസ് കോഡ്32120700802
വിക്കിഡാറ്റQ87594366
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്മേരി പി.ജോൺ
അവസാനം തിരുത്തിയത്
04-02-2022Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് കുന്നന്താനം. ചക്കുംമൂട് സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്


ചരിത്രം

മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്. നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു. മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII-  വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു

ഭൗതികസൗകര്യങ്ങൾ

ഗേറ്റും ചുറ്റുമതിലും  ഉള്ള സ്കൂൾകെട്ടിടം വിശാലമായ കളിസ്ഥലവും പാർക്കും ഉണ്ട് സ്മാർട്ട് ക്ലാസ് ഉൾപ്പെടെ 4 ക്ലാസ് മുറികളുണ്ട് കമ്പ്യൂട്ടർ ലാബ് പ്രൊജക്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ട് കുട്ടികൾക്കായി വൃത്തിയുള്ള മൂന്ന് ശുചിമുറികൾ ഉണ്ട് സ്കൂളിനോട് ചേർന്ന് തന്നെ പാചക മുറിയുണ്ട് കൂടാതെ സ്കൂൾ വളപ്പിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നക്ഷത്ര വനവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു

മാനേജ്മെന്റ്

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അച്ചാമ്മ മാമ്മൻ   -1980-1982
പി. കെ ഗോമതി    -1982-1984
എം. പി. കുട്ടപ്പൻ -  1984
സി. വി. സാറാമ്മ   -1984-1984
വി. കെ ഗോപാലൻ  -1985-1990 ‌‌‌
പി. എ. രാമചന്ദ്രൻ -1990-1992
എം. കെ. ഇന്ദിര -   1992-1997
ഏലിയാമ്മ           1997-1998
പി. കെ ലീലാമ്മ    1998-2011
എൽസമ്മ വര്ഗീസ് -2011-2014
ശ്യാമള പി. ആർ    .-2014-2019
സ്വപ്നകൃഷ്ണൻ - 2019
മൈമൂന. എം -        2019-2020
ബീന വർഗീസ്- 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.1.ജേക്കബ് എബ്രഹാം

കോളേജ് അദ്ധ്യാപകനും രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവസാന്നിധ്യമാണ് ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്നു

2.മാത്യു കെ വർഗീസ്

പുതുശ്ശേരി ബാങ്ക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം ഇപ്പോൾ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്

വഴികാട്ടി

* മല്ലപ്പള്ളി  താലൂക്കിൽ  സ്ഥിതിചെയ്യുന്നു. 


*തിരുവല്ലയിൽ നിന്നും 12 കിലോമീറ്റർ ആണ് സ്കൂളിലേക്ക് ഉള്ളത് തിരുവല്ല- മല്ലപ്പള്ളി പ്രൈവറ്റ് ബസ്സിൽ 25 മിനിറ്റിൽ സ്കൂളിൽ എത്തിച്ചേരാം


School Map

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്.കുന്നന്താനം&oldid=1585298" എന്ന താളിൽനിന്ന് ശേഖരിച്ചത്